• Logo

Allied Publications

Americas
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു. 34ാം വ​യ​സി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഫി​ലാ​ഡ​ൽ​ഫി​യയു​ടെ(മാ​പ്പ്) പ്ര​സി​ഡ​ന്‍റാ​യി ഇദ്ദേഹം പ്ര​വ​ർ​ത്തി​ച്ചിരുന്നു.

കോ​വി​ഡ് കാലത്ത് ഷാ​ലു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​പ്പ് പ്ര​വ​ർ​ത്ത​ക​ർ നി​ർ​ഭ​യ​രാ​യി അ​ണി​നി​ര​ന്ന് പൊ​തു​ജ​നങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള​റി​ഞ്ഞു ചെ​യ്ത സേ​വ​ന​ങ്ങ​ൾ സംഘടനയുടെ ച​രി​ത്ര ഏ​ടു​ക​ളി​ൽ ത​ങ്ക​ലി​പി​ക​ളാ​ൽ എ​ഴു​തി​ച്ചേ​ർ​ക്ക​പ്പെ​ട്ട സു​വ​ർ​ണനേ​ട്ട​ങ്ങ​ൾ ആ​യി​രു​ന്നു.

സ്ഥാ​ന​മാ​ന​ങ്ങ​ൾ മോ​ഹി​ച്ച അ​ല്ല മ​റി​ച്ച് ത​ന്‍റെ വ​ള​രെ കാ​ല​മാ​യു​ള്ള സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ വേ​ണ്ടി​യാ​ണ് ഫോ​മാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥിയാ​കു​ന്ന​തെ​ന്ന് ഷാ​ലു വ്യ​ക്ത​മാ​ക്കി.

എ​നി​ക്ക് ഒ​രു സ്വ​പ്നം ഉ​ണ്ട്. ഈ ​ഇ​ല​ക്ഷ​നി​ൽ വൈ​സ് പ്ര​സി​ഡന്‍റാ​യി വി​ജ​യി​ച്ചു അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ആ ​സ്വ​പ്ന​ങ്ങ​ളെ​ല്ലാം ഫോ​മ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കു​വാ​ൻ ഞാ​ൻ അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കും.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും ഉ​ള്ള മു​ഴു​വ​ൻ മ​ല​യാ​ളി യു​വ​ജ​ന​ങ്ങ​ളെ​യും ഫോ​മാ​യി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ക​യും ആ​യി​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി യു​വ​ജ​ന ക​ൺ​വൻ​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് തന്‍റെ സ്വ​പ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യു​വ​ജ​ന​ങ്ങ​ളു​ടെ ഉ​രു​ക്കു​കോ​ട്ട​യാ​യ ഫി​ല​ഡ​ൽ​ഫി​യയി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ക​രു​ത്തു​റ്റ യു​വാ​ക്ക​ളെ മാ​പ്പി​ലും ബ​ഡി ബോ​യ്സി​ലും പ​ങ്കാ​ളി​ക​ൾ ആ​ക്കാ​മെ​ങ്കി​ൽ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യി​ലും അ​ത് ത​നി​ക്ക് സാ​ധി​ക്കും എ​ന്ന് ആ​ത്മ വി​ശ്വാ​സ​ത്തോ​ട് ഷാ​ലു ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു.

എ​ല്ലാ റീ​ജി‌യണു​ക​ളി​ലും ശ​ക്ത​മാ​യ യൂ​ത്ത് ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ക്കും വോ​ളി​ബോ​ൾ, ക്രി​ക്ക​റ്റ്, ബാ​സ്ക്ക​റ്റ്ബോ​ൾ തു​ട​ങ്ങി​യ ഗെ​യി​മു​ക​ളും യു​വ​ജ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യു​ള്ള ക​ൺ​വൻ​ഷ​നും ന​ട​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ട് എ​ക്സി​ക്യൂ​ട്ടീ​വു​മാ​യും നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​മാ​യും ആ​ലോ​ചി​ച്ച് വേ​ണ്ട തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​മെ​ന്നും ഷാ​ലു വ്യ​ക്ത​മാ​ക്കി.

വാ​ക്കു​ക​ള്‍​ക്ക​തീ​ത​മാ​യ ക​മ്യൂ​ണി​റ്റി സ​ര്‍​വീ​സി​നും എല്ലാ​വ​രെ​യും ഒ​രു​പോ​ലെ ക​രു​തു​വാ​നും കാ​ണു​വാ​നു​ള്ള മ​നോ​ഭാ​വ​ത്തി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​യി ഷാ​ലു​വി​ലെ പ്ര​വ​ർ​ത്ത​ന​മി​ക​വ് മ​ന​സി​ലാ​ക്കി​യ പെ​ൻ​സി​ൽ​വാ​നി​യ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട​മെ​ന്‍റ് അ​ദ്ദേ​ഹ​ത്തെ പെ​ൻ​സി​ൽ​വാ​നി​യ പോ​ലീ​സ് ഉ​പ​ദേ​ശ​ക സ​മി​തി​യി​ലെ ഏ​ഷ്യ​ൻ കമ്യൂ​ണി​റ്റി പ്ര​തി​നി​ധി​യാ​യി നി​യ​മി​ച്ചി​രു​ന്നു.

യുഎസിൽ ​നി​ന്നു​ള്ള മി​ക്ക ചാ​ന​ൽ ഡി​ബേ​റ്റു​ക​ളി​ലും ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ന്ന ഷാ​ലു, 2022 ഫോ​മാ ക​ൺ​വെ​ൻ​ഷ​ൻ കോ ​ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.



മാ​പ്പ് ട്ര​സ്റ്റ്രീ ബോ​ർ​ഡ് അം​ഗം, എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ​ൻ ച​ർ​ച്ച​സ് ഇ​ൻ പെ​ൻ​സി​ൽ​വാ​നി​യ​യു​ടെ മു​ൻ ജെ​ന​റ​ൽ സെ​ക്ര​ട്ട​റി, ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​ർ, മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി ഹെ​ൽ​ത്ത് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ക​മ്മ​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച ഷാ​ലു, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തു പ്രവർത്തിക്കുന്ന 250ൽ ​അ​ധി​കം യു​വ​ജ​ന​ങ്ങ​ൾ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ ‘ബ​ഡി ബോ​യ്‌​സ്' എ​ന്ന ശ​ക്ത​മാ​യ ചാ​രി​റ്റി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ല്‍ പ്ര​ധാ​നി​യാ​ണ്.

റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ന്‍റും ഹോം​കെ​യ​ർ, അ​ഡ​ൽ​റ്റ് ഡേ ​കെ​യ​ർ സെ​ന്റ​ർ, റി​യ​ൽ എ​സ്റ്റേ​റ്റ് തു​ട​ങ്ങി​യ ബി​സി​ന​സു​ക​ളി​ലും ശോ​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ദ്ദേ​ഹം ഫി​ലാ​ഡ​ല്‍​ഫി​യ പ്രി​സ​ണി​ല്‍ ര​ജി​സ്‌​റ്റേ​ര്‍​ഡ് നേ​ഴ്സ് ആ​യി ജോ​ലി ചെ​യ്യു​ന്നു.

അ​മേ​രി​ക്ക​യി​ലെ വ​ലി​യ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ പ്ര​സി​ഡ​ന്‍റു​മാ​രാ​യി പ്ര​വ​ർ​ത്തി​ച്ച് ക​ഴി​വു​തെ​ളി​യി​ച്ച മി​ക​ച്ച ടീം ​അം​ഗ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ബേ​ബി മ​ണ​ക്കു​ന്നേ​ൽ എ​ന്ന ശ​ക്ത​നാ​യ സാ​ര​ഥി ന​യി​ക്കു​ന്ന ടീം ​യു​ണൈ​റ്റ​ഡി​നൊ​പ്പ​മാ​ണ് ഷാ​ലു വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന​ത്.

ഫോ​മ​യു​ടെ വൈ​സ് പ്ര​സി​ഡന്‍റ് പ​ദ​വി​യി​ല്‍ വി​ജ​യി​ച്ച് എ​ത്തി​യാ​ൽ ഏ​റ്റെ​ടു​ക്കു​ന്ന എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളും ആ​ത്മാ​ര്‍​ഥ​ത​യോ​ടെ നി​റ​വേ​റ്റു​ക​യും ഫോ​മ​യു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​വആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ടു​ള്ള ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ഒ​രു​മ​യോ​ടും ഒ​രു​മ​ന​സോ​ടും കൂ​ടി എ​ന്നും ഒ​പ്പം ഉ​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പു ന​ല്‍​കു​ന്ന​താ​യും ഷാ​ലു വ്യ​ക്ത​മാ​ക്കി. എ​ല്ലാ​വ​രും വോ​ട്ട് ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും ഷാ​ലു കൂ‌ട്ടിച്ചേർത്തു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ