• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി മാ​ഗ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നു​ള്ള പു​തി​യ കാ​മ്പ​യി​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ആ​രം​ഭി​ച്ചു.

ഹൂ​സ്റ്റ​ണി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലെ ഡ​ൽ​ഹി, മും​ബെെ, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി എ​ന്നി​ങ്ങ​നെ ഏ​തെ​ങ്കി​ലും സി​റ്റി​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഒ​പ്പു​ക​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

കാ​മ്പ​യി​ൻ വി​ജ​യം ക​ണ്ടാ​ൽ അ​തി​ന്‍റെ പ്ര​യോ​ജ​നം മ​ല​യാ​ളി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും ല​ഭി​ക്കു​മെ​ന്ന​താ​ണ് ഇ​ത്ത​ര​മൊ​രു കാ​മ്പ​യി​ൻ ആ​രം​ഭി​ക്കു​ന്ന​തി​ന് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് മാ​ഗ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ദ​ക്ഷി​ണേ​ന്ത്യ​ൻ നി​വാ​സി​ക​ൾ അ​വ​രു​ടെ നാ​ട്ടി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യു​മ്പോ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക​യാ​ണ് കാ​മ്പ​യി​ന്‍റെ ല​ക്ഷ്യം. ഹൂ​സ്റ്റ​ണി​ൽ അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ർ ഉ​ണ്ട്. അ​തി​ൽ ത​ന്നെ 50 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

നി​ല​വി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചും പോ​കു​വാ​ൻ നീ​ണ്ട യാ​ത്ര​ക​ളും ചെ​ല​വേ​റി​യ ഫ്ലൈ​റ്റു​ക​ളും ആ​ശ്ര​യി​ക്കേ​ണ്ട​താ‌‌​യി വ​രു​ന്നു​ണ്ട്. പ​ല​രും യൂ​റോ​പ്പ്, മി​ഡി​ൽ ഈ​സ്റ്റ് ഹ​ബ്ബു​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്നു. ഇ​ത് യാ​ത്രാ​സ​മ​യ​വും ചെ​ല​വും അ​സൗ​ക​ര്യ​വും വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും.

എ​യ​ർ ഇ​ന്ത്യ​യും യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​മാ​ന​ക്ക​മ്പ​നി​ക​ളോ​ട് ഹൂ​സ്റ്റ​ണി​ൽ നി​ന്ന് മും​ബൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, കൊ​ച്ചി തു​ട​ങ്ങി​യ പ്ര​ധാ​ന ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള ഫ്ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ട് ഈ ​പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​ണ് കാ​മ്പ​യി​ൻ ശ്ര​മി​ക്കു​ന്ന​ത്.

അ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ലൂ​ടെ യാ​ത്ര​ക്കാ​ർ​ക്ക് കു​റ​ഞ്ഞ യാ​ത്രാ​സ​മ​യം, കു​റ​ഞ്ഞ നി​ര​ക്കു​ക​ൾ, മൊ​ത്ത​ത്തി​ലു​ള്ള മെ​ച്ച​പ്പെ​ട്ട യാ​ത്രാ അ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ ല​ഭി​ക്കും. ഈ ​സം​രം​ഭ​ത്തി​ന് പ​ഠ​നാ​വ​ശ്യ​ത്തി​ന് ഇ​വി​ടെ​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ, കു​ടും​ബ​ങ്ങ​ൾ, ബി​സി​ന​സ് യാ​ത്ര​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ്രാ​ദേ​ശി​ക സ​മൂ​ഹ​ത്തി​ൽ നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഈ ​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും നി​ർ​ദ്ദി​ഷ്ട നേ​രി​ട്ടു​ള്ള ഫ്ലൈ​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. നി​ല​വി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത് എ​മി​റേ​റ്റ്സ് ഖ​ത്ത​ർ എ​യ​ർ​വേ​സ് തു​ട​ങ്ങി​യ മി​ഡി​ൽ ഈ​സ്റ്റ് ക​മ്പ​നി​ക​ൾ​ക്കാ​ണ്.

അ​വ​രു​ടെ സ​ർ​വീ​സു​ക​ൾ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള​താ​ണെ​ങ്കി​ലും ഇ​പ്പോ​ൾ വ​ള​രെ ചെ​ല​വേ​റി​യ​താ​ണ്. കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ഹൂ​സ്റ്റ​ണി​ലേ​ക്ക് വ​രു​ന്ന​തി​ലൂ​ടെ നി​ര​ക്കു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും യാ​ത്രാ​സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​ധി​ക്കും.

ദ​ക്ഷി​ണേ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​ക്ക് മി​ക​ച്ച യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും നി​വേ​ദ​ന​ത്തി​ൽ ഒ​പ്പി​ടു​ക​യും ചെ​യ്തു​കൊ​ണ്ട് ഈ ​കാ​ന്പ​യി​നി​ൽ പ​ങ്കു​ചേ​രാ​ൻ എ​ല്ലാ​വ​രെ​യും ആ​ഹ്വാ​നം ചെ​യ്യു​ന്ന​താ​യി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ നേ​തൃ​ത്വം അ​റി​യി​ച്ചു.

ലിങ്ക്: https://www.change.org/EstablishDirectFlightsfromHoustontoSouthIndia

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍