• Logo

Allied Publications

Europe
ദ​മ്പ​തി​ക​ൾ​ക്കാ​യു​ള്ള റ​സി​ഡ​ൻ​ഷ്യ​ൽ ധ്യാ​നം കേം​ബ്രി​ഡ്ജി​ൽ ജൂ​ലൈ 21 മുതൽ
Share
കേം​ബ്രി​ഡ്ജ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​താ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേം​ബ്രി​ഡ്ജി​ൽ വച്ചു ദ​മ്പ​തി​ക​ൾ​ക്കാ​യി ത്രി​ദി​ന ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ജൂ​ലൈ 21 മു​ത​ൽ 23 വ​രെ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ദ​മ്പ​തീ ധ്യാ​ന​ത്തി​ൽ സീ​റോമ​ല​ബാ​ർ ല​ണ്ട​ൻ റീ​ജ​ണ​ൽ കോഓ​ർ​ഡി​നേ​റ്റ​റും തി​രു​വ​ച​ന പ്ര​ഘോ​ഷ​ക​നു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​റും ഫാ​മി​ലി കൗ​ൺ​സി​ല​റും അ​ഭി​ഷി​ക്ത ധ്യാ​ന ശു​ശ്രു​ഷ​ക​യു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും സം​യു​ക്ത​മാ​യി ന​യി​ക്കും.

ക്രൈ​സ്ത​വ ജീ​വി​ത​ത്തി​ൽ ദൈ​വ​വും ജീ​വി​ത പ​ങ്കാ​ളി​ക​ളു​മാ​യി ഉ​ണ്ടാ​വേ​ണ്ട ബ​ന്ധ​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​വാ​നും സ്നേ​ഹാ​ർ​ദ്ര​വും ശാ​ന്ത​വു​മാ​യ ദാ​മ്പ​ത്യ കൃ​പ​ക​ൾ ആ​ർ​ജ്ജി​ക്കു​വാ​നു​ള്ള അ​നു​ഗ്ര​ഹ​ദാ​യ​ക​മാ​യ ദ​മ്പ​തീ ധ്യാ​ന ശു​ശ്രു​ഷ​ക​ളി​ൽ പ​ങ്കു​ചേ​രു​വാ​ൻ ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കുന്നതായി സംഘാടകർ അറിയിച്ചു.

ദ​മ്പ​തി​ക​ൾ മു​ൻ​കൂ​ട്ടി​ത്ത​ന്നെ താ​ഴെ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്കി​ലൂ​ടെ ത​ങ്ങ​ളു​ടെ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​വ​സ​രം ഉ​റ​പ്പാ​ക്കു​വാ​ൻ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ക​മ്മീ​ഷ​ൻ സ​സ്നേ​ഹം അ​ഭ്യ​ർഥി​​ക്കു​ന്നു.

target=_blank>https://forms.gle/9CdY6x6ymAD6AARF9


ജൂ​ലൈ 21 നു രാ​വി​ലെ പ​ത്തിന് ആ​രം​ഭി​ക്കു​ന്ന ത്രി​ദി​ന ധ്യാ​നം 23നു വൈ​കു​ന്നേ​രം നാ​ലിന് സ​മാ​പി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: മ​നോ​ജ് ത​യ്യി​ൽ 07848808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ 07915602258. evangelisation@csmegb.org.

Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.