• Logo

Allied Publications

Europe
ബ്രി​സ്റ്റോ​ൾ സെന്‍റ്​ മേ​രീ​സ് ച​ര്‍​ച്ചി​ന്‍റെ നേതൃത്വത്തിൽ ഒ​രു​ക്കു​ന്ന ലൈ​വ് ഓ​ര്‍​ക്ക​സ്ട്ര ആ​ന്‍​ഡ് ഡാ​ന്‍​സ് ഇ​വ​ന്‍റ് ശ​നി​യാ​ഴ്ച
Share
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ൾ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ച​ര്‍​ച്ചിന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യു​ള്ള ധ​ന​ശേ​ഖ​ര​ണാ​ര്‍​ഥം ഒ​രു​ക്കു​ന്ന ലൈ​വ് ഓ​ര്‍​ക്ക​സ്ട്ര ആ​ന്‍​ഡ് ഡാ​ന്‍​സ് പ്രോ​ഗ്രാം ശ​നി​യാ​ഴ്ച(മേയ് 18) ബ്രി​സ്റ്റോ​ളി​ലെ ലോ​ക്ക് ലീ​സി​ലു​ള്ള ട്രി​നി​റ്റി ഹാ​ളി​ല്‍ വച്ചു ന​ട​ത്തു​ന്നു.

അ​യ​ര്‍​ല​ന്‍​ഡി​ല്‍ നി​ന്നു​ള്ള ഷെ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 14 അം​ഗ ലൈ​വ് ഓ​ര്‍​ക്ക​സ്ട്ര ടീം ​സോ​ള്‍ ബീ​റ്റ് പ്രോ​ഗ്രാം ഏ​വ​രു​ടേ​യും ഹൃ​ദ​യം ക​വ​രു​ന്ന പ്രോ​ഗ്രാ​മാ​ണ്. ഒ​പ്പം ഫോ​ര്‍ ഓ​ള്‍2 എ​ന്‍​വി എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റിന്‍റെ ഡാ​ന്‍​സ് പ്രോ​ഗ്രാം കൂ​ടി​യെ​ത്തു​ന്ന​തോ​ടെ ആ​വേ​ശ​മാ​യ ഒ​രു പ്രോ​ഗ്രാ​മാ​കും കാ​ണി​ക​ള്‍​ക്ക് ആ​സ്വ​ദി​ക്കാ​നാ​കു​ക.

യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്ഗേ​ജ് അ​ഡൈ്വ​സിംഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്ഗേ​ജാ​ണ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ണ്‍​സേ​ഴ്സ്. വി​കാ​രി റ​വ. ഫാ. വ​ര്‍​ഗീ​സ് ജോ​ണ്‍, ട്ര​സ്റ്റി ബി​ജോ​യ് ജോ​ര്‍​ജ്, സെ​ക്ര​ട്ട​റി ഷോ​ണ്‍ ജോ​ണ്‍ എ​ന്നി​വ​ര്‍ എ​ല്ലാ​വ​രേ​യും പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

ഫ​ണ്ട് റെ​യ്സിംഗ് ഇ​വ​ന്‍റ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ സു​നി​ൽ ജോ​ർ​ജ്, തോ​മ​സ് ഡേ​വി​ഡ്, ജോ​ണ്‍​സ​ണ്‍ സാ​മു​വ​ല്‍, മാ​ത്യു വ​ര്‍​ഗീ​സ്, വി​നോ​ദ് ഉ​മ്മ​ന്‍, ദി​ലീ​പ് തോ​മ​സ്, സ​ണ്ണി ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​പാ​ടി​യ്ക്കാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.

ഈ ​ഇ​വ​ന്‍റ് ച​ര്‍​ച്ച് നി​ര്‍​മ്മാ​ണ​ത്തി​നു​ള്ള ധ​ന​ശേ​ഖ​ര​ണാ​ര്‍​ത്ഥ​മാ​ണ് ന​ട​ത്തു​ന്ന​ത്. ബ്രി​സ്റ്റോ​ള്‍ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് ഇ​ട​വ​ക 2002ലാ​ണ് സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. പി​ന്നീ​ട് 2013ല്‍ ​പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ മോ​റാ​ന്‍ മാ​ര്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ പൗ​ലോ​സ് ബാ​വാ​യു​ടെ പ്ര​ധാ​ന കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ഇ​പ്പോ​ഴു​ള്ള ദേ​വാ​ല​യ​ത്തി​ന്‍റെ കൂ​ദാ​ശ ന​ട​ത്ത​പ്പെ​ട്ട​ത്.

ദേ​വാ​ല​യ പു​ന​ര്‍​നി​ര്‍​മ്മാ​ണ​ത്തി​ന് ഏ​ക​ദേ​ശം 500,000 യുറോ ​ചി​ല​വ് വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ല്‍ ന​ല്ലൊ​രു ഭാ​ഗം ലോ​ണി​ലൂ​ടെ​യും ബാ​ക്കി ഇ​ട​വ​കാം​ഗ​ങ്ങ​ളി​ല്‍ നി​ന്നും മ​റ്റു സ​ഭാ വി​ശ്വാ​സി​ക​ളി​ല്‍ നി​ന്നു​മാ​യി സ്വ​രൂ​പി​ക്കാ​നാ​ണ് ശ്ര​മം. വ​ലി​യൊ​രു ഉ​ദ്യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ നി​ങ്ങ​ളെ ഏ​വ​രേ​യും ക്ഷ​ണി​ക്കു​ക​യാ​ണ്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.