• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണി​ൽ വി​വാ​ഹ ഒ​രു​ക്ക ക്യാ​മ്പ് സംഘടിപ്പിച്ചു
Share
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ വി​വാ​ഹ ഒ​രു​ക്ക ക്യാ​മ്പ് ന​ട​ത്തി. ക്നാ​നാ​യ റീ​ജി​യ​ൺ ഫാ​മി​ലി ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ക്യാ​മ്പി​ൽ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത്, ഫാ. ​ബി​പി ത​റ​യി​ൽ, ടോ​ണി പു​ല്ലാ​പ്പ​ള്ളി​ൽ, ബെ​ന്നി കാ​ഞ്ഞി​ര​പ്പാ​റ, റെ​സി​ൻ ഇ​ല​ക്കാ​ട്ട്, സ്വേ​നി​യ ഇ​ല​ക്കാ​ട്ട്, ജോ​ൺ​സ​ൺ വ​ട്ട​മ​റ്റ​ത്തി​ൽ, എ​ലി​സ​ബ​ത്ത് വ​ട്ട​മ​റ്റ​ത്തി​ൽ, ദീ​പ്തി ടോ​മി, ജി​റ്റി പു​തു​ക്കേ​രി​ൽ, ജ​യ കു​ള​ങ്ങ​ര, ജോ​ണി ചെ​റു​ക​ര, ജൂ​ലി സ​ജി കൈ​പ്പു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി ക്ലാ​സു​ക​ൾ എ​ടു​ത്തു.

ഈ മാസം പ​ത്തു മു​ത​ൽ 12 വ​രെ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ക്യാ​മ്പി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി നാ​ല്പ​തോ​ളം യു​വ​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​യി​ലു​ള്ള വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ആ​ത്മീ​യ​വും മ​നഃ​ശാ​സ്ത്ര​പ​ര​വും ഭൗ​തി​ക​വു​മാ​യ ക്ലാ​സുക​ളാ​ണ് ന​ൽ​കിയത്.

ക്യാന്പ് ഉ​പ​കാ​ര​പ്ര​ദ​വു​മാ​യി​രു​ന്നു​വെ​ന്നു പ​ങ്കെ​ടു​ത്ത യു​വ​ജ​ന​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ങ്കെ​ടു​ത്തവ​ർ​ക്ക് സർട്ടിഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും എ​ല്ലാ​വ​രു​ടെ​യും കു​ടും​ബ​ജീ​വി​തം സു​ര​ഭി​ല​വും ആ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി​ത്തീ​ര​ട്ടെ എ​ന്നും വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ലും ഫാ. ​മു​ത്തോ​ല​ത്തും ടോ​ണി പു​ല്ലാ​പ്പ​ള്ളി​ലും ആ​ശം​സി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍