• Logo

Allied Publications

Americas
എയിംനയുടെ യുഎസ്എ യൂണിറ്റിന് തുടക്കം കുറിച്ചു
Share
ഹൂ​സ്റ്റ​ൺ: ആ​ൻ ഇന്‍റർ​നാ​ഷ​ണ​ൽ മ​ല​യാ​ളി നേ​ഴ്സ് അ​സം​ബ്ലിയു​ടെ(എ​യിം​ന)​ യു​എ​സ്എ യൂ​ണി​റ്റി​ന് സ്റ്റാ​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ വ​ച്ചു തു​ട​ക്കം കു​റി​ച്ചു. സി​നു ജോ​ൺ ക​റ്റാ​നം എ​ന്ന ഒ​രു മ​ല​യാ​ളി ന​ഴ്സ് തു​ട​ക്കം കു​റി​ച്ച ഈ ​പ്ര​സ്ഥാ​നം ഇ​ന്ന് 30ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ യൂ​ണി​റ്റു​ക​ളു​ണ്ട്.

മ​ല​യാ​ളി ന​ഴ്സിം​ഗ് സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി അ​വ​രു​ടെ സ​മ​സ്ത മേ​ഖ​ല​ക​ളി​ലും അ​വ​ർ​ക്ക് കൈ​ത്താ​ങ്ങ് ന​ൽ​കി അ​വ​രെ ഉ​യ​ർ​ത്തു​ന്ന​തി​നാ​യി നി​ര​വ​ധി സെ​മി​നാ​റു​ക​ൾ ക്ലാ​സു​ക​ൾ എ​ന്നി​വ ന​ട​ത്തു​ക​യും അ​വ​രു​ടെ ക​ലാ​സാ​ഹി​ത്യ വാ​സ​ന​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ൽ വേ​ദി​യൊ​രു​ക്കു​ന്ന​തി​നും ഈ ​സം​ഘ​ട​ന പ്ര​വ​ർ​ത്തി​ച്ചു പോ​രു​ന്നു.

മാ​തൃ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം കേ​ര​ള ഹൗ​സി​ൽ വ​ച്ചു ന​ട​ത്തി​യ യു​എ​സ് ലോ​ഞ്ചിം​ഗ് പ്രോ​ഗ്രാ​മി​ന് മു​ൻ​നി​ര​യി​ൽ നി​ന്ന​ത് പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി ന​ഴ്സിം​ഗ് സ​മൂ​ഹ​മാ​ണ്. 200ൽ ​പ​രം മ​ല​യാ​ളി നേ​ഴ്സു​മാ​ർ പ​ങ്കെ​ടു​ത്ത ഈ ​യു​എ​സ് ലോ​ഞ്ചിം​ഗ് പ്രോ​ഗ്രാ​മി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത​ത് സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യൂ​സ് ആ​ണ്.

വി​മ​ൻ​സ് ഹോ​സ്പി​റ്റ​ൽ ഓ​ഫ് ടെ​ക്സ​സ് അ​സി​സ്റ്റ​ൻ​റ് ചീ​ഫ് ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ജൂ​ലി ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് കാ​ർ​ത്തി​ക് മോ​ഹ​ൻ, സ്റ്റീ​വ​ൻ ജെ​യിം​സ് എ​ന്നി​വ​ർ ഒ​രു​ക്കി​യ സം​ഗീ​ത വ​രു​ന്ന് സ​ദ​സി​നെ വി​സ്മ​യി​പ്പി​ച്ചു. ഒ​പ്പം കു​ട്ടി​ക​ളു​ടെ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ളും ഈ ​അ​ന​ശ്വ​ര മു​ഹൂ​ർ​ത്ത​ത്തി​ന് മാ​റ്റു​കൂ​ട്ടി.

യു​എ​സ്എ ലോ​ഞ്ചിം​ഗ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​യി റോ​യ​ൽ ഇ​ന്ത്യ​ൻ റ​സ്റ്റോ​റന്‍റ് ഈ​ഡ​ൻ ഫ്രെ​യിം ഫോ​ട്ടോ​ഗ്രാ​ഫി സൗ​ണ്ട് വെ​യ്വ്സ് ഡി​ജി​റ്റ​ൽ സൗ​ണ്ട് സി​സ്റ്റം എ​ന്നി​വ​രെ കൂ​ടാ​തെ മൈ ​സ്പൈ​സ് ഗ്രോ​സ​റി, ആ​പ്പി​ൾ ആ​ർ എ​ൻ എ​ൻ ക്ലെ​ക്സ്, ജെ​സി​ബി ബി​ഹേ​വി​യ​റ​ൽ ഹെ​ൽ​ത്ത്, പെ​രി ഹോം​സ്, സൗ​ത്ത് പാ​ർ​ക്ക് ഫ്യൂ​ണ​റ​ൽ ഹോം, ​പ്രോം​പ്റ്റ് മോ​ർ​ഡ്ഗേ​ജ് എ​ന്നി​വ​രും സ​ഹാ​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍