• Logo

Allied Publications

Americas
ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ മദേഴ്സ് ഡേ ആഘോഷിച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക ദൈ​വാ​ല​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച അ​ർ​പ്പി​ക്ക​പ്പെ​ട്ട നാ​ല് വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ​ക്കു​ശേ​ഷ​വും അ​മ്മ​മാ​ർ​ക്ക് പൂ​ക്ക​ൾ ന​ൽ​കു​ക​യും അ​വ​ർ​ക്ക് വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദ​വും ന​ൽ​കു​ക​യും ചെ​യ്തു.

കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ സീ​നി​യ​ർ വൈ​ദീ​ക​രി​ൽ ഒ​രാ​ളും, മോ​നി​പ്പ​ള്ളി ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​മാ​ത്യു ഏ​റ്റി​യെ​പ്പ​ള്ളി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്ക​പെ​ട്ട വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്നാ​ണ് പ്ര​ധാ​ന ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ട​ത്.

ഓ​രോ ക്രൈ​സ്ത​വ കു​ടും​ബ​ത്തി​ലും അ​മ്മ​മാ​രു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്, വി​ശു​ദ്ധ ബൈ​ബി​ളി​ൽ പ​രി​ശു​ദ്ധ അ​മ്മ​യെ പ​റ്റി പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി കാ​ണി​ച്ചു​കൊ​ണ്ട് ഫാ. ​ഏ​റ്റി​യെ​പ്പ​ള്ളി​ൽ സ​ന്ദേ​ശം ന​ൽ​കി.

വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ, സ​ത്നാ രൂ​പ​താ വൈ​ദീ​ക​നും കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​വു​മാ​യ ഡോ. ​ജോ​ജി പു​ളി​യം​പ​ള്ളി​ൽ, അ​സി. വി​കാ​രി ഫാ ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.



വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക​യു​ടെ മെ​ൻ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​ട്ടെ മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളി​ൽ നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ക​സേ​ര​ക​ളി​യും ക്വി​സും അ​ട​ക്ക​മു​ള്ള വി​നോ​ദ​പ​രി​പാ​ടി​ക​ൾ വ്യ​ത്യ​സ്ത​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ രീ​തി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഈ ​വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്ക് പോ​ൾ​സ​ൺ കു​ള​ങ്ങ​ര, സ്റ്റീ​ഫ​ൻ ചൊ​ള്ള​മ്പേ​ൽ, സി​ബി കൈ​ത​ക്ക​ത്തൊ​ട്ടി​യി​ൽ, സാ​ജു ക​ണ്ണ​മ്പ​ള്ളി, ബി​നു പൂ​ത്തു​റ​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ടീ​ൻ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട അ​മ്മ​യ്ക്കൊ​രു സ​മ്മാ​നം എ​ന്ന പ​രി​പാ​ടി​യും മ​ല​ബാ​ർ കേ​റ്റ​റിം​ഗ് സ്പോ​ൺ​സ​ർ ചെ​യ്ത പാ​യ​സ വി​ത​ര​ണ​വും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നി​റ​വും സ്വാ​ദും ന​ൽ​കി.

വി​കാ​രി. ഫാ ​സി​ജു മു​ട​ക്കോ​ടി​യി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, ജോ​ർ​ജ് മ​റ്റ​ത്തി​പ്പ​റ​മ്പി​ൽ, ബി​നു പൂ​ത്തു​റ​യി​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ട്, സെ​ക്ര​ട്ട​റി സ​ണ്ണി മേ​ലേ​ടം എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച