• Logo

Allied Publications

Middle East & Gulf
അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് അജ്പക് യാത്രയയപ്പു നൽകി
Share
കുവൈറ്റ് സിറ്റി: മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു തിരിക്കുന്ന ആലപ്പുഴ ജില്ലാ പ്രവാസി ആസോസിയേഷൻ കുവൈറ്റ് (അജ്പക്) വൈസ്പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പുഞ്ചിരിക്ക് വികാരഭരിതമായ യാത്രയയപ്പു നൽകി.

അബ്ബാസിയ പോപ്പിൻസ് ഹാളിൽ വച്ചു കൂടിയ യോഗത്തിൽ പ്രസിഡന്‍റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ബാബു പനമ്പള്ളി മുഖ്യ പ്രഭാഷകൻ ആയിരുന്ന യോഗത്തിൽ അജ്പക് ചെയർമാൻ രാജീവ് നടുവിലെമുറിയുടെ ആശംസ സന്ദേശം കേൾപ്പിച്ചു.

ജനറൽ കോഓർഡിനേറ്റർ മനോജ് പരിമണം, പ്രോഗ്രാം ജനറൽ കൺവീനർ അനിൽ വള്ളികുന്നം, അഡ്വൈസറി ബോർഡ് ചെയർമാൻ ബിനോയ് ചന്ദ്രൻ, വനിതാ വേദി വൈസ് ചെയർപേഴ്സൺ സാറാമ്മ ജോൺസ്, അഡ്വൈസറി ബോർഡ് അംഗങ്ങൾ ആയ കൊച്ചുമോൻ പള്ളിക്കൽ, അ ക കുര്യൻ, വനിതാ വേദി ട്രഷറർ അനിത അനിൽ, സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ്, വനിതാ വേദി പ്രോഗ്രാം കൺവീനർ സുനിത രവി, സെക്രട്ടറിമാരായ ഹരി പത്തിയൂർ, സുമേഷ് കൃഷ്ണൻ, അബ്ബാസിയ ഏരിയ കൺവീനർ ഷിഞ്ചു ഫ്രാൻസിസ്, സാൽമിയ ഏരിയ കൺവീനർ അനീഷ് അബ്ദുൾഗഫൂർ, മംഗഫ് ഏരിയ കൺവീനർ ലിനോജ് വർഗീസ്, എക്സിക്യൂട്ടീവ് അംഗം സിബി പുരുഷോത്തമൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ലിബു പായിപ്പാട്, ജോൺ തോമസ് കൊല്ലകടവ്, ഷാജി ഐപ്പ്, രാകേഷ് ചെറിയാൻ, വിഷ്ണു പ്രസാദ്, സന്ദീപ് നായർ, രമേശ് കുമാർ, സനൂജ അനീഷ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് അജ്പ്കന്‍റെ ആദരവ് പ്രസിഡന്‍റ് നൽകുകയും, ഉപഹാരം രക്ഷാധികാരിയും കൈമാറി.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ ട്രഷറാർ സുരേഷ് വാരിക്കോലിൽ നന്ദി രേഖപെടുത്തി.

മ​ഴ​യ്ക്കാ​യി പ്രാ​ർ​ഥി​ച്ച് യു​എ​ഇ.
അ​ബു​ദാ​ബി: മ​ഴ​യ്ക്കാ​യി പ്രാ‍​ർ​ഥ​ന​ക​ൾ ന​ട​ത്തി യു​എ​ഇ.
കേ​ളി കു​ടും​ബ വേ​ദി "സി​നി​മാ കൊ​ട്ട​ക' തു​റ​ന്നു.
റി​യാ​ദ്: കേ​ളി കു​ടും​ബ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​നി​മാ പ്ര​ദ​ർ​ശ​ന​വും നി​രൂ​പ​ണ​വും ച​ർ​ച്ച​യും ല​ക്ഷ്യം വ​ച്ചു​കൊ​ണ്ട് "സി​നി​മാ കൊ​ട്ട​ക' എ
ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ: ചി​ല്ല സം​വാ​ദം സം​ഘ​ടി​പ്പി​ച്ചു.
റി​യാ​ദ്: കു​മാ​ര​നാ​ശാ​ൻ വി​ട​പ​റ​ഞ്ഞി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ‘ജ​ല​യാ​ത്ര​യു​ടെ നൂ​റു​വ​ർ​ഷ​ങ്ങ​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റി​യാ​ദി​ല
ക​സ​വ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷാ​ർ​ജ: ക​ണ്ണൂ​ർ സാം​സ്‌​കാ​രി​ക വേ​ദി (ക​സ​വ്) ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പി.​ആ​ർ.
കു​വൈ​റ്റി​ൽ ബ​സ് അ​പ​ക​ടം: ര​ണ്ട് പേ​ർ മ​രി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​റാം ന​മ്പ​ർ റോ​ഡി​ൽ ബ​സ് മ​ണ​ൽ​ത്തി​ട്ട​യി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു.