• Logo

Allied Publications

Americas
ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൺ ഷി​ക്കാ​ഗോ ക​ലാ​മേ​ള വ​ൻ​വി​ജ​യ​മാ​യി
Share
ഷി​ക്കാ​ഗോ: ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൺ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ക​ലാ​മേ​ള വ​ൻ വി​ജ​യ​മാ​യി. ഫോ​മ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ള​വും സെ​ൻ​ട്ര​ൽ റീ​ജ​ൺ ആ​ർ​വി​പി ടോ​മി എ​ട​ത്തി​ലും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്ത ക​ലാ​മേ​ള രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം 5 മ​ണി​യോ​ടെ അ​വ​സാ​നി​ച്ചു.​

ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യിന്‍റ് നേ​ടി റെ​യ്നോ​വ് വ​രു​ൺ ക​ലാ​പ്ര​തി​ഭ​യാ​യും സ്ലോ​ക ന​മ്പ്യാ​ർ കൊ​ട്ടാ​ര​ത്ത് ക​ലാ​തി​ല​ക​മാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​തു​പോ​ലെ ഗ്രൂ​പ്പ് എ ​വി​ഭാ​ഗ​ത്തി​ൽ (58 വ​യ​സ്) റൈ​സിം​ഗ് സ്റ്റാ​ർ ആ​യി എ​ലൈ​ൻ റോ​ണി​യും ഗ്രൂ​പ്പ് ബി ​വി​ഭാ​ഗ​ത്തി​ൽ (912 വ​യ​സ്) റൈ​സിം​ഗ് സ്റ്റാ​ർ ആ​യി ജ​യ്ഡ​ൻ ജോ​സും ഗ്രൂ​പ്പ് സി ​വി​ഭാ​ഗ​ത്തി​ൽ (1316 വ​യ​സ്) റൈ​സിം​ഗ് സ്റ്റാ​ർ ആ​യി അ​ഭി​ന​ന്ദ കൃ​ഷ്ണ​യും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്ര​ത്യേ​ക അ​വാ​ർ​ഡു​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ട്രോ​ഫി​യും ക്യാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്കെ​ല്ലാം ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജൂ​ബി വ​ള്ളി​ക്ക​ള​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഷ മാ​ത്യു, ഡോ. ​സ്വ​ർ​ണ്ണം ചി​റ​മേ​ൽ, ലി​ന്‍റാ ജോ​ളി​സ്, ശ്രീ​ജ​യ നി​ഷാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ കമ്മിറ്റിയെ വ​ള​രെ ചി​ട്ട​യോ​ടെ പ്ര​വ​ർ​ത്തി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ക​ലാ​മേ​ള ഇ​ത്ര വി​ജ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ഫോ​മ സെ​ൻ​ട്ര​ൽ റീ​ജ​ൺ സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ള​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​റ്റു നി​ര​വ​ധി വോ​ള​ണ്ടി​യേ​ഴ്സ് ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചു. ജോ​ൺ പാ​ട്ട​പ്പ​തി, ഷാ​നി എ​ബ്രാ​ഹം, ആ​ഗ്ന​സ് തെ​ങ്ങു​മൂ​ട്ടി​ൽ, മോ​നി വ​ർ​ഗീ​സ്, ജോ​യ്സ് ചെ​റി​യാ​ൻ, ജോ​സി കു​രി​ശു​ങ്ക​ൽ, ജോ​ജോ വെ​ങ്ങാ​ന്ത​റ, ഷീ​ബ മാ​ത്യു, ടെ​റ​ൻ​സ് ചി​റ​മേ​ൽ യൂ​ത്ത് വോ​ള​ണ്ടി​യേ​ഴ്സ് ആ​യ ജൂ​ലി വ​ള്ളി​ക്ക​ളം, ക്രി​സ്റ്റ​ഫ​ർ ചെ​റു​വ​ള്ളി, ജെ​നി വ​ള്ളി​ക്ക​ളം തു​ട​ങ്ങി​യ​വ​രു​ടെ സ​ഹ​ക​ര​ണം എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍