• Logo

Allied Publications

Americas
പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച റി​ച്ചാ​ർ​ഡ് സ്ലേ​മാ​ൻ അ​ന്ത​രി​ച്ചു
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​വൃ​ക്ക സ്വീ​ക​രി​ച്ച് ച​രി​ത്രം​സൃ​ഷ്ടി​ച്ച അ​മേ​രി​ക്ക​ക്കാ​ര​ൻ റി​ച്ചാ​ർ​ഡ് സ്ലേ​മാ​ൻ (62) അ​ന്ത​രി​ച്ചു. പ​ന്നി​വൃ​ക്ക ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ച് ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം സം​ഭ​വി​ച്ച മ​ര​ണ​ത്തി​ന്‍റെ കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, അ​വ​യ​വം മാ​റ്റി​വ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ല മ​ര​ണ​മെ​ന്ന് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ മാ​സ​ച്ചു​സെ​റ്റ്സ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. ജ​നി​ത​ക എ​ഡി​റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യാ​യ ക്രി​സ്പ​ർ കേ​സ് 9 ഉ​പ​യോ​ഗി​ച്ച് മാ​റ്റം​വ​രു​ത്തി​യ പ​ന്നി​വൃ​ക്ക​യാ​ണ് റി​ച്ചാ​ർ​ഡ് സ്ലേ​മാ​ന് ര​ണ്ടു മാ​സം മു​ന്പ് മാ​സ​ച്ചു​സെ​റ്റ്സ് ആ​ശു​പ​ത്രി​യി​ൽ ഘ​ടി​പ്പി​ച്ച​ത്.

ടൈ​പ് ര​ണ്ട് പ്ര​മേ​ഹ​രോ​ഗി​യാ​യ അ​ദ്ദേ​ഹം വ​ർ​ഷ​ങ്ങ​ളോ​ളം ഡ​യാ​ലി​സി​സി​നു വി​ധേ​യ​നാ​യി​രു​ന്നു. 2018ൽ ​മ​നു​ഷ്യ​വൃ​ക്ക സ്വീ​ക​രി​ച്ചെ​ങ്കി​ലും അ​ഞ്ചു വ​ർ​ഷ​ത്തി​നു​ശേ​ഷം അ​തു പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. വീ​ണ്ടും ഡ​യാ​ലി​സി​സ് ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു പ​ന്നി​വൃ​ക്ക സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യ​ത്.

സ്ലേ​മാ​ന്‍റെ ശ​രീ​രം പ​ന്നി​വൃ​ക്ക​യോ​ടു പൊ​രു​ത്ത​പ്പെ​ട്ട​ത് വൈ​ദ്യ​ശാ​സ്ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി വി​ല​യി​രു​ത്ത​പ്പെ​ട്ടു. ഇ​ജെ​ന​സി​സ് എ​ന്ന ക​ന്പ​നി​യാ​ണ് ജീ​ൻ എ​ഡി​റ്റിം​ഗി​ലൂ​ടെ പ​ന്നി​വൃ​ക്ക​യ്ക്കു മാ​റ്റം വ​രു​ത്തി​യ​ത്.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍