• Logo

Allied Publications

Americas
മ​ല​യാ​ളം മി​ഷ​ന്‍ ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ടെ​ക്സ​സ്: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​നും മ​ല​യാ​ളി മു​സ്‌​ലിം​സ് ഓ​ഫ് ഗ്രേ​യ്റ്റ​ര്‍ ഹൂ​സ്റ്റ​ണും(​എം​എം​ജി​എ​ച്ച്) സം‌​യു​ക്ത​മാ​യി “എ​ന്‍റെ കേ​ര​ളം” ഓ​ൺ​ലൈ​ൻ മ​ല​യാ​ളം ക്ലാ​സു​ക​ൾ വി​ജ​യ​ക​ര​മാ​യി ആ​രം​ഭി​ച്ചു.

ഈ ​പ​രി​പാ​ടി​യോ​ടൊ​പ്പം കേ​ര​ള സം​സ്ഥാ​ന മ​ല​യാ​ളം മി​ഷ​ന്‍റെ ഹൂ​സ്റ്റ​ണ്‍ ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ള ഭാ​ഷ​യി​ൽ അ​ടി​ത്ത​റ ന​ൽ​കു​ക​യും അ​വ​രു​ടെ സാം​സ്കാ​രി​ക വേ​രു​ക​ളോ​ടു​ള്ള ആ​ഭി​മു​ഖ്യം വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​പാ​ഠ്യ പ​ദ്ധ​തി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ക​ര്യ​പ്ര​ദ​മാ​യ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ഒ​രു​ക്കു​ന്ന ഈ ​ക്ലാ​സു​ക​ൾ എ​ല്ലാ പ്രാ​യ​ത്തി​ലെ​യും എ​ല്ലാ ത​ല​ങ്ങ​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​താ​ണ്. അ​നു​ഭ​വ​സ​മ്പ​ന്ന​രും അ​ഭി​നി​വേ​ശ​മു​ള്ള​വ​രു​മാ​യ അ​ധ്യാ​പ​ക​ർ ന​യി​ക്കു​ന്ന ക്ലാ​സു​ക​ൾ ര​സ​ക​ര​വും ഇ​ട​പ​ഴ​കു​ന്ന​തു​മാ​യ പ​ഠ​ന അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്നു.



ഈ ​സം​രം​ഭം എം​എം​ജി​എ​ച്ച് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റി​ജാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി റോ​ബി​ൻ ജെ ​ഇ​ല​ക്കാ​ട്ട് (മേ​യ​ർ, മി​സോ​റി സി​റ്റി, ഹൂ​സ്റ്റ​ണ്‍), സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ൽ (ജ​ഡ്ജ് ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി),

മാ​ത്യൂ​സ് മു​ണ്ട​യ്ക്ക​ല്‍ (പ്ര​സി​ഡ​ന്‍റ്, മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണ്‍), വി​നോ​ദ് വൈ​ശാ​ഖി ( മ​ല​യാ​ളം മി​ഷ​ൻ ര​ജി​സ്ട്രാ​ർ), ആ​ഷ മ​റി​യം ജോ​ൺ (മ​ല​യാ​ളം മി​ഷ​ൻ പി​ആ​ർ​ഒ), ഡോ. ​എ​സ് എ ​ഷാ​ന​വാ​സ് (എ​ച്ച്ഒ​ഡി, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ലി​ങ്കു​സ്റ്റി​ക്സ്, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി) എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത് ആ​ശം​സ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ അ​ധ്യാ​പി​ക ആ​മി​ന ഷാ​ന​വാ​സ് (എം​എ ലി​ങ്കു​സ്റ്റി​ക്സ്) ക​ഥ​ക​ൾ പ​റ​ഞ്ഞും സം​സാ​രി​ച്ചും കു​ട്ടി​ക​ളെ ആ​ക​ർ​ഷി​ച്ചു. സാം​സ്കാ​രി​ക നേ​താ​ക്ക​ളാ​യ യു.​എ. ന​സീ​ർ സാ​ഹി​ബ്, സ​മ​ദ് പൊ​ന്നേ​രി, അ​ബ്ദു​ൽ ഗ​ഫൂ​ർ (എം​എം​ജി​എ​ച്ച് ഉ​പ​ദേ​ശ​ക സ​മി​തി ബോ​ർ​ഡ് അം​ഗം) എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി.

സ​ഗീ​ർ അ​ബ്ദു​ള്ള (എം​എം​ജി​എ​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ്) യോ​ഗം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ സാ​ങ്കേ​തി​ക പി​ന്തു​ണ​യും ന​ൽ​കി. എം​എം​ജി​എ​ച്ച് ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​ത​വും ഡോ. ​ഷം​ന സ​ഗീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യാ​ളം മി​ഷ​ൻ ഹൂ​സ്റ്റ​ണ്‍ ഈ ​വ​ർ​ഷ​ത്തെ ഹൂ​സ്റ്റ​ണി​ലെ റീ​ജി​യ​ണ​ൽ ചാ​പ്റ്റ​ർ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ൾ:

ഡോ. ​ന​ജീ​ബ് കു​ഴി​യി​ൽ (പ്ര​സി​ഡ​ന്‍റ്), ഡോ. ​ഫു​വാ​ദ് അ​ലൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ജി ഹു​സൈ​ൻ (അ​ധ്യ​ക്ഷ​ൻ), ഡോ. ​ബു​ഷ്റ മ​ണ​ക്കാ​ട്ട് (സെ​ക്ര​ട്ട​റി), അ​മ​ർ ഹാ​രി​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഡോ. ​സാ​ഹി​റ ജി​ഫ്രി, ജ​സ്‌​ല ഗ​ഫൂ​ർ (ക​ൺ​വീ​ന​ർ​മാ​ര്‍), ആ​മി​ന ഷാ​ന​വാ​സ് (എം​എ മ​ല​യാ​ളം ഭാ​ഷാ​ശാ​സ്ത്രം – അ​ധ്യ​പി​ക) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഈ ​ക​മ്മി​റ്റി മ​റ്റു മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ക​യും ഹൂ​സ്റ്റ​ണി​ലെ കു​ട്ടി​ക​ൾ​ക്കാ​യി മ​ല​യാ​ളം ഭാ​ഷ പ​ഠി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍