• Logo

Allied Publications

Americas
കൈ​ര​ളി ടി​വി ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ ഗ്രാ​ന്‍റ് ഫി​നാ​ലെ ആ​രം​ഭി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള കൈ​ര​ളി​ടി​വി യു​എ​സ്എ ആ​രം​ഭി​ച്ച ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ത്തി​ൽ വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ നി​ന്ന് 40 ചി​ത്ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ജീ​വി​ത പ​രി​സ​ര​ങ്ങ​ളെ അ​ധി​ക​രി​ച്ച ല​ഘു ചി​ത്ര​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ല് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​മേ​രി​ക്ക​ൻ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ള​ർ​ന്നു വ​രു​ന്ന ച​ല​ച്ചി​ത്ര പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും പി​ന്തു​ണ‌​യ്ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണു കൈ​ര​ളി ടീം ഷോ​ർ​ട് ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.

​ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ബാ​ല​കൃ​ഷ്‌​ണ​ൻ, അ​ധ്യാ​പി​ക​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ദീ​പ നി​ഷാ​ന്ത്, ക​വി​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ.എ​ൻ.പി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​ർ ജൂ​റി​മാ​രാ​യ ക​മ്മി​റ്റി ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് 11 ച​ല​ച്ചി​ത്ര​ങ്ങ​ൾ തെ​രഞ്ഞെ​ടു​ത്തു.

പ്രേ​ക്ഷ​ക​ർ​ക്ക് വേ​ണ്ടി കൈ​ര​ളി​ ടി​വി​യി​ൽ ഈ ​ചി​ത്ര​ങ്ങ​ൾ വീ​ണ്ടും പ്ര​ക്ഷേ​പ​ണം ചെ​യ്യും. അ​തി​ൽ നി​ന്നും പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം കൂ​ടി തേ​ടി മി​ക​ച്ച ഹ്ര​സ്വ ച​ല​ച്ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്കും.

ര​മേ​ശ് കു​മാ​ർ(​വി​സ്കോ​ൺ​സി​ൽ) സം​വി​ധാ​നം നി​ർ​വ​ഹി​ച്ച "മ​ഴ വ​രും​നേ​ര​ത്തു', ഡോ​ള​ർ രാ​ജു​വി​ന്‍റെ(ന്യൂ​യോ​ർ​ക്ക്) "​ഇ​ൻ ദി ​നെ​യിം ഓ​ഫ് ദി ​ഫാ​ദ​ർ', ദേ​വ​സ്യ പാ​ലാ​ട്ടി (ന്യൂ​ജ​ഴ്‌​സി) "​അ​മേ​രി​ക്ക​ൻ സ്വീ​റ്റ് ഡ്രീം​സ്', വി​നോ​ദ് മേ​നോ​ന്‍റെ(കാ​ലി​ഫോ​ർ​ണി​യ) "ച​ങ്ങ​മ്പു​ഴ പാ​ർ​ക്', ജ​യ​ൻ മു​ള​ങ്ങാ​ടിന്‍റെ (ഷി​ക്കാ​ഗോ) "മി​ക്സ​ഡ് ജ്യൂ​സ്', ശ്രീ​ലേ​ഖ ഹ​രി​ദാ​സിന്‍റെ(സാ​ന്‍റി​യാ​ഗോ) ഒ​യാ​സി​സ്‌,

ജു​ബി​ൻ തോ​മ​സ് മു​ണ്ട​ക്ക​ലിന്‍റെ(ന്യൂ​ജ​ഴ്‌​സി) "പോ​സി​റ്റീ​വ്', അ​ജോ സാ​മു​വ​ലി​ന്‍റെ (ഡാ​ള​സ് ടെ​ക്സ​സ്) ബെ​റ്റ​ർ ഹാ​ഫ്, ബി​ജു ഉ​മ്മ​ന്‍റെ(അ​റ്റ്ലാ​ന്‍റാ)വേ​ക്ക് അ​പ്പ് കോ​ൾ, ജെ​യ്സ​ൺ ജോ​സ് ദീ​പ ജേ​ക്ക​ബ് (ബോ​സ്റ്റ​ൺ) എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ബോ​സ്റ്റ​ൺ എ​ൻ​ജ​ൽ​സ്, എ​ൽ​വി​സ്ജോ​ർ​ജ ആ​ൻ​ഡ് നീ​മ നാ​യ​ർ (സാ​ന്‍റി​യാ​ഗോ ) സം​വി​ധാ​നം നി​ർ​വ​ഹി​ച്ച "ട​ച്ച് " എ​ന്നി 11 ഷോ​ർട്ട് ഫിലി​മു​ക​ളാ​ണ് അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​വ​സാ​ന റൗ​ണ്ടി​ൽ എ​ത്തി​യ​വ​രി​ൽ നി​ന്ന് മി​ക​ച്ച ഷോ​ർ​ട്ഫി​ലിം, അ​ഭി​നേ​താ​ക്ക​ൾ, കാ​മ​റ വർക്ക് എ​ന്നി​വ​യ്ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. ജോ​ൺ ബ്രി​ട്ടാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ കൈ​ര​ളി​ടി​വി​യു​ടെ പ്ര​ധി​നി​ധി​ക​ളാ​യ ജോ​സ് കാ​ടാ​പു​റം, ജോ​സ​ഫ് പ്ലാ​ക്കാ​ട്ട്, ഷോ​ർ​ട് ഫി​ലിം കോ​ഓ​ർ​ഡി​നേ​റ്റ​ർ തോ​മ​സ് രാ​ജ​ൻ, അ​വ​താ​ര​ക​രാ​യ സു​ബി തോ​മ​സ്, തു​ഷാ​ര ഉ​റു​മ്പി​ൽ, പ്ര​വി​ധ എ​ന്നി​വ​രാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​സ് കാ​ടാ​പു​റം 914 954 9586.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ