• Logo

Allied Publications

Americas
ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് അ​നീ​ഷ് കു​മാ​ർ മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ അ​നീ​ഷ് കു​മാ​ർ ഫൊ​ക്കാ​ന​യു​ടെ 20242026 കാ​ല​യ​ള​വി​ൽ കാ​ന​ഡ​യി​ൽ നി​ന്നു​ള്ള നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.

ഡോ. ​ബാ​ബു സ്‌​റ്റീ​ഫ​ൻ, ഡോ. ​ക​ല ഷ​ഹി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യു​ടെ ജ​ന​പ്രീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​താ​യും യു​വ​ജ​ന​ങ്ങ​ൾ ഫൊ​ക്കാ​ന​യു​ടെ ഭാ​ഗ​മാ​യി മാ​റു​മെ​ന്നും അ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

കാ​ന​ഡ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ അ​നീ​ഷ് കു​മാ​ർ നി​ല​വി​ൽ കേ​ര​ള ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഒ​ന്‍റാ​റി​യോ​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും സെ​ക്ര​ട്ട​റി​യും ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​നീ​ഷ് കു​മാ​ർ 201920 കാ​ല​യ​ള​വി​ൽ എം​ട്ടാ​ക്ക്‌ കാ​ന​ഡ​യു​ടെ ക​മ്മി​റ്റി അം​ഗ​വും 202122 കാ​ല​യ​ള​വി​ൽ സെ​ക്ര​ട്ട​റി​യും ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചിട്ടുണ്ട്. എം​ട്ടാ​ക്ക്‌ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​രത്ത് ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അദ്ദേഹം നേ​തൃ​ത്വം ന​ൽ​കിയിട്ടുണ്ട്.

വ്യ​ക്തി​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും സാ​മൂ​ഹി​ക സേ​വ​നം തു​ട​രു​ന്ന അ​നീ​ഷ് കു​മാ​ർ ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​ണ്. വി​ദ്യാ​ർ​ഥി ത​ലം മു​ത​ൽ രാ​ഷ്ട്രീ​യ രം​ഗ​ത്തും യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വ്യക്തിയാണ്.

ഗുഡ് ​ഷെ​പ്പേ​ർ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യു​ടെ ഉ​ട​മ​യാ​യ അ​നീ​ഷ് കു​മാ​ർ ബി​സി​ന​സ് രം​ഗ​ത്തും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തും സ​ജീ​വ​മാ​ണ്. അ​നീ​ഷ് കു​മാ​റിന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഫൊ​ക്കാ​ന​യ്ക്കും കാ​ന​ഡ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും ഗു​ണം ചെ​യ്യു​മെ​ന്ന് ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​രും ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സാ​മു​വേ​ലും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ