• Logo

Allied Publications

Americas
സി​ൽ​വ​ർ ​ ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി​ ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് രജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
സി​ൽ​വ​ർ സ്പ്രിംഗ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ കി​ക്ക് ഓ​ഫ് മീ​റ്റിംഗിന് സി​ൽ​വ​ർ സ്പ്രിംഗ് സെ​ന്റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി. ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​ബി ജോ​ർ​ജി​ന്റെ അ​ഭാ​വ​ത്തി​ൽ ഫാ. ​കെ.​പി. വ​ർ​ഗീ​സ് വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

ഫാ. ​കെ.​പി. വ​ർ​ഗീ​സ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി സ്വാ​ഗ​തം ആ​ശം​സി​ച്ചു. മാ​ത്യു വ​റു​ഗീ​സ് (റാ​ഫി​ൾ കോ​ർ​ഡി​നേ​റ്റ​ർ), ഷെ​റി​ൻ എ​ബ്ര​ഹാം, ജോ​നാ​ഥ​ൻ മ​ത്താ​യി (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​യി​രു​ന്നു കോ​ൺ​ഫ​റ​ൻ​സ് ടീം ​അം​ഗ​ങ്ങ​ൾ.

ഡെ​ല്ല വ​ർ​ഗീ​സ് (ഇ​ട​വ​ക സെ​ക്ര​ട്ട​റി), ഷേ​ർ​ളി ജോ​ർ​ജ് (ഇ​ട​വ​ക ട്ര​സ്റ്റി), സൈ​മ​ൺ തോ​മ​സ്, ഡെ​ന്നി മ​ത്താ​യി (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ൾ), രാ​ജ​ൻ പ​റ​മ്പി​ൽ, ഡോ. ​സാ​ബു പോ​ൾ (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫാ. ​കെ.​പി. വ​ർ​ഗീ​സ് എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു.​ഷെ​റി​ൻ എ​ബ്ര​ഹാം കോ​ൺ​ഫ​റ​ൻ​സി​ന്റെ തീ​യ​തി, സ്ഥ​ലം, ചി​ന്താ​വി​ഷ​യം, പ്രാ​സം​ഗി​ക​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി. ജോ​നാ​ഥ​ൻ മ​ത്താ​യി ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.

മാ​ത്യു വ​റു​ഗീ​സ് സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ൾ, റാ​ഫി​ൾ, കോ​ൺ​ഫ​റ​ൻ​സി​ന്റെ സ്മ​ര​ണ​യ്ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​ർ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു. ഇ​ട​വ​ക​യി​ൽ നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ല​ഭി​ച്ച​ത്.

ഗ്രാ​ൻ​ഡ് ആ​ൻ​ഡ് ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ​ഷി​പ്പി​നു പു​റ​മേ റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യും സു​വ​നീ​റി​ൽ ആ​ശം​സ​ക​ളും പ​ര​സ്യ​ങ്ങ​ളും ന​ൽ​കി​യും നി​ര​വ​ധി അം​ഗ​ങ്ങ​ൾ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

ആ​വേ​ശ​ക​ര​മാ​യ പി​ന്തു​ണ ന​ൽ​കി​യ ഇ​ട​വ​ക വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഷെ​റി​ൻ എ​ബ്ര​ഹാം ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ച്ചു.​

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ലാ​ങ്ക​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.​ കൂടുതൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ (914.806.4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (516.439.9087).

കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷി​ച്ചു.
ഡാ​ള​സ്: കൊ​പ്പേ​ല്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഈ ​മാ​സം 16ന് ​ഫാ​ദേ​ഴ്‌​സ് ഡേ ​ആ​ഘോ​ഷ​പൂ​ര്‍​വം ന​ട​ത്തി
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷം; പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം ജൂ​ലൈ 13ന്.
ഹൂ​സ്റ്റ​ൺ: റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ളേ​ജ് വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ വി​ദ്യാ​ർ​ഥി സ​മ്മേ​ള​നം അ​ടു​ത്ത മാ​സം 13ന് ​കോ​ളേ​ജി
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫ്ലോ​റി​ഡ ചാ​പ്റ്റ​റി​ന് ന​വ​സാ​ര​ഥി​ക​ൾ.
ഫ്ലോ​റി​ഡ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഫ
മി​ഷി​ഗ​ൺ വെ​ടി​വ​യ്പ്: പ്ര​തി ജീ​വ​നൊ​ടു​ക്കി.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ഒ​രു സ്പ്ലാ​ഷ് പാ​ഡി​ന് നേ​രെ വെ​ടി​വ​യ്പ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി.
വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​വ​സാ​യ സം​രം​ഭ​ക സെ​മി​നാ​ർ സംഘടിപ്പിച്ച