• Logo

Allied Publications

Middle East & Gulf
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ ന​ഴ്‌​സു​മാ​രു​ടെ കൂ​ട്ടാ​യ​മ​യാ​യ നൈ​റ്റിം​ഗേ​ല്‍​സ് ഓ​ഫ് കു​വൈ​റ്റ് (നോ​ക്) അ​ന്ത​രാ​ഷ്ട്ര ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് "നൈ​റ്റിം​ഗ്ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഈ ​മാ​സം 17ന് ​ആ​സ്പ​യ​ർ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ പ​ത്ത് വ​രെ​യാ​ണ് പ​രി​പാ​ടി. പ്ര​ശ​സ്ത സി​നി​മാ ന​ട​നും ഗാ​യ​ക​നു​മാ​യ മ​നോ​ജ് കെ.​ജ​യ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ ഹോ​സ്പി​റ്റ​ലി​ലെ ഡ​യ​റ​ക്ട​ന്മാ​രും മാ​ട്ര​ണ്‍​ന്മാ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ക്കും. ആ​റി​ന് ആ​രം​ഭി​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ സീ​നി​യ​ര്‍ ന​ഴ്സു​മാ​രെ ആ​ദ​രി​ക്കും.

തു​ട​ര്‍​ന്ന്, മ​നോ​ജ് കെ.​ജ​യ​ൻ ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. മൂ​ന്ന് മു​ത​ല്‍ ന​ഴ്‌​സു​മാ​രും അ​വ​രു​ടെ കു​ട്ടി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും കു​വൈ​റ്റി​ലെ പ്ര​മു​ഖ ഡാ​ന്‍​സ് ടീ​മാ​യ ഡി.​കെ. ഗ്രൂ​പ്പി​ന്‍റെ ഡാ​ൻ​സ് പ​രി​പാ​ടി​ക​ളും ഡീ​ലേ​ഴ്‌​സ് ഗ്രൂ​പ്പി​ന്‍റെ ഗാ​ന​മേ​ള​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

2016യി​ല്‍ ആ​രം​ഭി​ച്ച നൈ​റ്റിം​ഗ്ഗേ​ല്‍​സ് ഓ​ഫ് കു​വൈ​റ്റ് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ വ​ള​രെ​യ​ധി​കം ജീ​വ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ട്. ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ന്‍റെ കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും 22 ക്ലി​നി​ക്കി​ല്‍ നി​ന്നു​മാ​യി 500ല​ധി​കം അം​ഗ​ങ്ങ​ള്‍ സം​ഘ​ട​ന​യ്ക്ക് ഉ​ണ്ട്.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് സി​റി​ള്‍ ബി. ​മാ​ത്യു, സെ​ക്ര​ട്ട​റി ട്രീ​സാ എ​ബ്രാ​ഹം, ട്ര​ഷ​റ​ർ​മാ​രാ​യ എ​ബി ചാ​ക്കോ തോ​മ​സ്, സോ​ബി​ന്‍ തോ​മ​സ്, പ്രോ​ഗ്രം ക​ണ്‍​വീ​ന​ർ​മാ​രാ​യ സൗ​മ്യ എ​ബ്രാ​ഹം, സു​മി ജോ​ണ്‍, സു​വ​നീ​ര്‍ ക​ണ്‍​വീ​ന​ര്‍ ബി​ന്ദു ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ വി​ശ​ദീ​ക​രി​ച്ചു.

എ​സി​ആ​ര്‍​ഇ​എ​സ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​ൻ; പാ​ന്‍ അ​റ​ബ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് പ​ങ്കാ​ളി​ക​ളാ​യി.
ദു​ബാ​യി: ദു​ബാ​യി വേ​ള്‍​ഡ് ട്രേ​ഡ് സെ​ന്‍റ​റി​ല്‍ വ​ച്ച് ന​ട​ക്കു​ന്ന എ​സി​ആ​ര്‍​ഇ​എ​സ് റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് എ​ക്‌​സി​ബി​ഷ​നി​ല്‍ പാ​ന്‍ അ​റ​ബ്
അ​ബ്ദു​ൽ​റ​ഹീ​മി​ന്‍റെ മോ​ച​നം: ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.
റി​യാ​ദ്: സൗ​ദി ജ​യി​ലി​ൽ സൗ​ദി ബാ​ല​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് ഫ​റോ​ഖ് സ്വ​
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പും പി​സി​ഡ​ബ്ല്യു​എ​ഫും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​മു​ഖ​രാ​യ മെ​ട്രൊ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പൊ​ന്നാ​നി ക​ൾ​ച്ച​റ​ൽ വേ​ൾ​ഡ്
വ​ർ​ഗീ​യ​ത​യ്ക്കെ​തി​രേ പൊ​രു​താ​നു​ള്ള ഏ​റ്റ​വും മികച്ച ആ​യു​ധ​മാ​ണ് ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ൾ: പി. ​ഹ​രീ​ന്ദ്ര​നാ​ഥ്‌.
ദ​മാം: ഇ​ന്ത്യ​യെ ആ​ർ​എ​സ്എ​സ് മേ​ധാ​വി​ത്വ​മു​ള്ള ഒ​രു ഹി​ന്ദു ഏ​കാ​ധി​പ​ത്യ രാ​ജ്യ​മാ​ക്കി മാ​റ്റാ​നു​ള്ള സം​ഘ​പ​രി​വാ​റി​ന്‍റെ വ​ർ​ഗീ​യ രാ​ഷ്ട്രീ​
മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് അ​ന്താ​രാ​ഷ്‌​ട്ര ന​ഴ്‌​സ​സ് ദി​നം ആ​ഘോ​ഷി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ​രാ​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്‌​സു​മാ​യി ചേ​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര ന