• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ധ്യാ​പ​ക ദി​നം ന​ട​ത്തി
Share
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു . രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ ഉ​​ദ്ഘാടനം ചെ​യ്ത സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത​യു​ടെ ഇ​ട​വ​ക, മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ് മി​ഷ​ൻ ത​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സ പ​രി​ശീ​ല​ക​ർ പ​ങ്കെ​ടു​ത്തു.

വി​ശ്വാ​സ പ​രി​ശീ​ല​ക​ർ സ​ഭ​യു​ടെ സ്വ​ത്വ ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ൽ ഉ​ത്സു​ക​ർ ആ​യി​രി​ക്ക​ണം എ​ന്ന് ഉ​ത്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ക​രെ അ​ദ്ദേ​ഹം ഉ​ത്ബോ​ധി​പ്പി​ച്ചു.



പ​തി​നാ​ലാ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ടാ​യി​ര​ത്തി മു​ന്നൂ​റ് അ​ധ്യാ​പ​ക​രുമുള്ള വ​ലി​യ ഒ​രു സം​വി​ധാ​ന​മാ​യി ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ മ​ത ബോ​ധ​ന രം​ഗ​ത്തെ മാ​റ്റി​യ ദൈ​വ ക​രു​ണ​ക്ക് ന​ന്ദി പ​റ​ഞ്ഞു.

വ​രും വ​ർഷ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ൽ ഊ​ർ​ജം സം​ഭ​രി​ക്ക​ണമെന്നും, സ​ഭ​യു​ടെ പ്ര​ഥ​മ​വും പ്ര​ധാ​ന​വു​മാ​യ ദൗ​ത്യം പ​ഠി​പ്പി​ക്ക​ൽ ശു​ശ്രൂ​ഷയാ​ണെ​ന്നും അ​തീ​വ ജാ​ഗ്ര​ത​യോ​ടെ ഈ ​മേ​ഖ​ല​യി​ൽ വി​ശ്വാ​സ പ​രി​ശീ​ല​ക​ർ വ്യാ​പാ​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



മ​ത ബോ​ധ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റവ. ഡോ. ​വ​ർ​ഗീ​സ് പു​ത്ത​ൻ പു​ര​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റവ. ഡോ. ​സെ​ബാ​സ്റ്റ്യ​ൻ നാ​മ​റ്റ​ത്തി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ച സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റെ​വ ഡോ ​ആ​ന്റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ചാ​ൻ​സി​ല​ർ റെ​വ ഡോ ​മാ​ത്യു പി​ണ​ക്കാ​ട്ട് , പ്രൊ​ക്യൂ​റേ​റ്റ​ർ റെ​വ ഫാ ​ജോ മൂ​ല​ശേരി വി .​സി , റവ. ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു . റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് , റവ.​ഫാ ​. നി​ധി​ൻ ഇ​ല​ഞ്ഞി​മ​റ്റം എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ക്ളാ​സു​ക​ൾ ന​യി​ച്ചു .



സി ​എ​ൽ ടി ​കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ​ക്ക് സ​ർ​ട്ടി​ഫി​ക്കേ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് സ​മ്മേ​ള​നം അ​വ​സാ​നി​ച്ച​ത്.

രൂ​പ​ത മ​ത ബോ​ധ​ന ക​മ്മീ​ഷ​ൻ സെ​ക്രെ​ട്ട​റി ആ​ൻ​സി ജോ​ൺ​സ​ൻ , ടെ​ക്നി​ക്ക​ൽ കോ​ഡി​നേ​റ്റ​ർ ജി​മ്മി മാ​ത്യു, ബി​ർ​മിം​ഗ് ഹാം ​റീ​ജി​യ​ണ​ൽ സെ​ക്രെ​ട്ട​റി ഷാ​ജു​മോ​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള മ​ത ബോ​ധ​ന ക​മ്മീ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി .

കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ള്‍ 29,30 തീ​യ​തി​ക​ളി​ല്‍.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ല്‍​പ്പ​ത്തി​ര​ണ്ടാ​മ​ത്തെ തി​രു​ന
ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന് സ​ന്ദേ​ശം; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ.
നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു.
മോ​​​​​​സ്കോ: തെ​​​​​​ക്ക​​​​​​ൻ റ​​​​​​ഷ്യ​​​​​​യി​​​​​​ലെ ഡാ​​​​​​ഗേ​​​​​​സ്താ​​​​​​ൻ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര
യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.
മാ​ര്‍​ക്ക് റു​ട്ടെ നാ​റ്റോ മേ​ധാ​വി​യാ​കും.
ആം​സ്റ്റ​ര്‍​ഡാം: യു​എ​സ് യൂ​റോ​പ്യ​ന്‍ സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ​യു​ടെ പു​തി​യ മേ​ധാ​വി​യാ​യി നെ​ത​ര്‍​ല​ന്‍​ഡ്സി​ന്‍റെ ആ​ക്റ്റിം​ഗ് പ്ര​ധാ​ന​മ​