• Logo

Allied Publications

Europe
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ ഏഴിന്
Share
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാ​ൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്. ജൂ​ൺ മാ​സം 30ന് ​ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും.

കൊ​ടി​യേ​റി​യാ​ൽ പി​ന്നെ ഒ​രാ​ഴ്ച​ക്കാ​ലം മാ​ഞ്ച​സ്റ്റ​ർ ഉ​ത്സ​വ​ല​ഹ​രി​യി​ലാ​ണ്. ജൂ​ലൈ ഏ​ഴി​നാ​ണ് പ്ര​ധാ​ന തി​രു​നാ​ൾ. റാ​സ കു​ർ​ബാ​ന​യും പ്ര​ദ​ക്ഷി​ണ​വും ഗാ​ന​മേ​ള​യും ഒ​ക്കെ​യാ​യി തി​രു​നാ​ൾ ആ​ഘോ​ഷ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റ​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ഫ്ര​ങ്കോ​യും ഐ​ഡി​യ സ്റ്റാ​ർ​സിം​ഗ​റും മി​ക​ച്ച ഗാ​യി​ക​യു​മാ​യ സോ​ണി​യ​യും ന​യി​ക്കു​ന്ന ഗാ​ന​മേ​ള​യാ​ണ് ഇ ​വ​ർ​ഷ​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണം. ജൂ​ൺ 14 വി​ഥി​ൻ​ഷോ ഫോ​റം സെ​ന്‍റ​റി​ലാ​ണ് ആ​ഘോ​ഷ​രാ​വ് എ​ന്ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​ന​മേ​ള ന​ട​ക്കു​ക.

മി​ക​ച്ച ഗാ​യ​ക​നും മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​യ ഫ്രാ​ങ്കോ​യ്ക്കൊ​പ്പം ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ സോ​ണി​യ​യും കൂ​ടി ചേ​രു​മ്പോ​ൾ കാ​ണി​ക​ൾ​ക്ക് മി​ക​ച്ച വി​രു​ന്നാ​കും. ജൂ​ൺ 30ന് ​തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ട​യും ല​ദീ​ഞ്ഞും ന​ട​ക്കും.​തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ.​ജോ​സ് അ​ന്ത്യാ​കു​ളം കാ​ർ​മ്മി​ക​നാ​കും, തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്കു​ള്ള അ​മ്പെ​ഴു​ന്ന​ള്ളി​ക്ക​ലും ഉ​ൽ​പ്പ​ന്ന ലേ​ല​വും ന​ട​ക്കും.​തു​ട​ർ​ന്ന് ജൂ​ലൈ ഒ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 ന് ​ദി​വ്യ​ബ​ലി​യും നൊ​വേ​ന​യും ന​ട​ക്കും.

ഒ​ന്നാം തീ​യ​തി തി​ങ്ക​ളാ​ഴ്ച ദി​വ്യ​ബ​ലി​ക്ക് മാ​ഞ്ച​സ്റ്റ​ർ ഹോ​ളി​ഫാ​മി​ലി മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​വി​ൻ​സെ​ൻ​റ് ചി​റ്റി​ല​പ്പ​ള്ളി മു​ഖ്യ കാ​ർ​മ്മി​ക​നാ​കു​മ്പോ​ൾ, ര​ണ്ടാം തീ​യ​തി മാ​ഞ്ചെ​സ്റ്റ​ർ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫാ.​ജോ​ൺ പു​ളി​ന്താ​നം മു​ഖ്യ കാ​ർ​മ്മി​ക​നാ​കും.

മൂ​ന്നാം തീ​യ​തി ബു​ധ​നാ​ഴ്ച ലി​തെ​ർ​ലാ​ൻ​ഡ് വി​കാ​രി ഫാ.​ജെ​യിം​സ് കോ​ഴി​മ​ല മു​ഖ്യ​കാ​ർ​മ്മി​ക​നാ​കു​മ്പോ​ൾ നാ​ലാം തീ​യ​തി വ്യാ​ഴാ​ഴ്ച സെ​ന്‍റ് ആ​ന്‍റ​ണീ​സ് വി​കാ​രി ഫാ. ​ഓ​വ​ൻ ഗ​ല്ല​ഗ​റും,അ​ഞ്ചാം തീ​യ​തി വെ​ള്ളി​യാ​ഴ്ച ആ​ഷ്ഫോ​ർ​ഡ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് അ​ഞ്ചാ​നി​ക്ക​ലും മു​ഖ്യ​കാ​ർ​മ്മി​ക​നാ​കും

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ജൂ​ലൈ ആ​റാം തീ​യ​തി ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 ന് ​ന​ട​ക്കു​ന്ന സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഏ​റ്റ​വും അ​ത്യാ​ഘോ​ഷ​പൂ​ർ​വ്വ​മാ​യ കു​ർ​ബാ​ന ക്ര​മ​മാ​യ പ​രി​ശു​ദ്ധ റാ​സ​ക്ക് പ്രി​സ്റ്റ​ൺ ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ബാ​ബു പു​ത്ത​ൻ​പു​ര​യി​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​കും.​തു​ട​ർ​ന്ന് തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണ​വും സ്നേ​ഹ​വി​രു​ന്നും ന​ട​ക്കും.

ജൂ​ലൈ ഏ​ഴാം തി​യ​തി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ദി​വ്യ​ബ​ലി​യെ തു​ട​ർ​ന്ന് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം കോ​ടി​യി​റ​ക്കു​ന്ന​തോ​ടെ​യാ​വും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ക്കു​ക.

യു​കെ​യി​ൽ ആ​ദ്യ​മാ​യി തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത് മാ​ഞ്ച​സ്റ്റ​റി​ൽ ആ​യി​രു​ന്നു. മു​ത്തു​ക്കു​ട​ക​ളും പൊ​ന്നി​ൻ കു​രി​ശു​ക​ളു​മെ​ല്ലാം നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ചു തു​ട​ങ്ങി​യ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ഇ​പ്പോ​ൾ 19 ആം ​വ​ർ​ഷ​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രി​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ൾ ക​ഴി​യും തോ​റും പ്രൗ​ഢി ഒ​ട്ടും ചോ​രാ​തെ​യാ​ണ് ഇ​ട​വ​ക മ​ധ്യ​സ്ഥ​രാ​യ വി​ശു​ദ്ധ തോ​മാ​സ്ലീ​ഹാ​യു​ടെ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ കാ​ലാ​കാ​ല​ങ്ങ​ളാ​യി ന​ട​ന്നു​വ​രു​ന്ന​ത്.

തി​രു​നാ​ൾ ദി​നം വി​ഥി​ൻ​ഷോ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം കൊ​ടി​തോ​ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചു മോ​ടി​പി​ടി​പ്പി​ക്കും. വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് ചെ​ണ്ട​മേ​ള​ങ്ങ​ളു​ടെ​യും വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ക്കു​ന്ന തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം മ​റു​നാ​ട്ടി​ലെ വി​ശ്വാ​സ പ്ര​ഘോ​ഷ​ണ​മാ​ണ്.

യു​കെ​യു​ടെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ങ്ങ​ൾ അ​ന്നേ ദി​വ​സം മാ​ഞ്ച​സ്റ്റ​റി​ൽ എ​ത്തി​ച്ചേ​രും. മി​ഷ​ൻ ഡ​യ​റ​ക്ട്ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം, കൈ​ക്കാ​ര​ന്മാ​രാ​യ ട്വി​ങ്കി​ൾ ഈ​പ്പ​ൻ, റോ​സ്ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ജോ​ബി​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ​യും പാ​രി​ഷ് ക​മ്മ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തി​രു​ന്നാ​ൾ വി​ജ​യ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

അ​വ​ധി മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തു തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ ഏ​വ​രെ​യും മി​ഷ​ൻ ഡ​യ​റ​ക്ട്ട​ർ ഫാ.​ജോ​സ് കു​ന്നും​പു​റം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൊ​ളോ​ണി​ല്‍ മാ​താ​വി​ന്‍റെ​യും തോ​മാ​ശ്ലീ​ഹാ​യു​ടെ​യും തി​രു​നാ​ള്‍ 29,30 തീ​യ​തി​ക​ളി​ല്‍.
കൊ​ളോ​ണ്‍: കൊ​ളോ​ണി​ലെ സീ​റോ​മ​ല​ബാ​ര്‍ ക​മ്യൂ​ണി​റ്റി​യു​ടെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​ല്‍​പ്പ​ത്തി​ര​ണ്ടാ​മ​ത്തെ തി​രു​ന
ല​ണ്ട​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന് സ​ന്ദേ​ശം; മ​ല​പ്പു​റം സ്വ​ദേ​ശി പി​ടി​യി​ൽ.
നെ​ടു​ന്പാ​ശേ​രി: വി​മാ​ന​ത്തി​ൽ ബോം​ബ് വ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശം ന​ൽ​കി അ​തേ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ​യും കു​ടും​ബ​
റഷ്യയിൽ പള്ളികളിലും സിനഗോഗിലും ഭീകരാക്രമണം; 20 പേർ കൊല്ലപ്പെട്ടു.
മോ​​​​​​സ്കോ: തെ​​​​​​ക്ക​​​​​​ൻ റ​​​​​​ഷ്യ​​​​​​യി​​​​​​ലെ ഡാ​​​​​​ഗേ​​​​​​സ്താ​​​​​​ൻ പ്ര​​​​​​വി​​​​​​ശ്യ​​​​​​യി​​​​​​ൽ ഭീ​​​​​​ക​​​​​​രാ​​​​​​ക്ര
യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​നും സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ.
മാ​ര്‍​ക്ക് റു​ട്ടെ നാ​റ്റോ മേ​ധാ​വി​യാ​കും.
ആം​സ്റ്റ​ര്‍​ഡാം: യു​എ​സ് യൂ​റോ​പ്യ​ന്‍ സൈ​നി​ക സ​ഖ്യ​മാ​യ നാ​റ്റോ​യു​ടെ പു​തി​യ മേ​ധാ​വി​യാ​യി നെ​ത​ര്‍​ല​ന്‍​ഡ്സി​ന്‍റെ ആ​ക്റ്റിം​ഗ് പ്ര​ധാ​ന​മ​