• Logo

Allied Publications

Middle East & Gulf
പ്രഫ. പി​.എ. സ​ഹീ​ദ് പു​ര​സ്കാ​രം മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക്
Share
തി​രു​വ​ന​ന്ത​പു​രം: അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രഫ. പി.​എ. സ​ഹീ​ദ് പു​ര​സ്കാ​രം കാ​സ​ർ​കോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി ​മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക് ന​ൽ​കും. 25 വ​ർ​ഷ​മാ​യി ഖ​ത്ത​റി​ൽ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തോ​ടൊ​പ്പം സ്തു​ത്യ​ർ​ഹ​മാ​യ വി​ധം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ വ്യക്തിയാണ് മു​ഹ​മ്മ​ദ് കു​ഞ്ഞി.

പ്ര​വാ​സ രോ​ഗി​ക​ൾ​ക്കാ​യി ആ​തു​ര​സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്തു​ക, ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക, ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്തി സ​ഹാ​യം എ​ത്തി​ക്കു​ക, പ്ര​വാ​സി​ക​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ൾ സം​ബ​ന്ധി​ച്ച അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, ജോ​ലി ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്തു​വ​രു​ന്ന മ​ഹ​ത് വ്യ​ക്തി​യാ​ണ് മു​ഹ​മ്മ​ദ് കു​ഞ്ഞി.

കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ത്ത് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​യി നൂ​റു ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന അ​ദ്ദേ​ഹം രോ​ഗ​വി​മു​ക്ത​രാ​യ​വ​രെ​യും ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ൻ ആ​ഗ്ര​ഹി​ച്ച​വ​രെ​യും നാ​ട്ടി​ൽ എ​ത്തി​ക്കാ​ൻ എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു. ഗ​ൾ​ഫി​ൽ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​വാ​നും നി​രാ​ലം​ബ​ർ​ക്ക് ആ​ശ്വാ​സം പ​ക​രാ​നും വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​നം ന​ൽ​കു​ന്നു.

അ​ബ​ദ്ധ​ത്തി​ൽ കേ​സു​ക​ളി​ൽ കു​ടു​ങ്ങു​ന്ന​വ​ർ​ക്ക് നി​യ​മ​സ​ഹാ​യം ഏ​ർ​പ്പെ​ടു​ത്താ​നും ജ​യി​ൽ വി​മോ​ചി​ത​രാ​കു​ന്ന​വ​രെ നാ​ട്ടി​ൽ എ​ത്തി​ക്കാ​നും മു​ന്നി​ൽ നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നു. ഖ​ത്ത​ർ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തിന്‍റെ സ്ഥാ​പ​ക നേ​താ​വു​കൂ​ടി​യാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ ഇ​ന്ത്യ​ൻ എം​ബ​സി​ക്കു കീ​ഴി​ലു​ള്ള ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി ബെ​ന​വ​ല​ന്‍റ് ഫോ​റത്തി​ന്‍റെ (ഐസിബിഎഫ്) സെ​ക്ര​ട്ട​റി​യു​മാ​ണ്.​

ഈ മാസം 13ന് ​ന​ട​ക്കു​ന്ന അ​ഭ​യ​കേ​ന്ദ്രം വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തും. വെ​ഞ്ഞാ​റ​മൂ​ട് ആ​ശ്ര​യ​തീ​രം ചാ​രി​റ്റി വി​ല്ലേ​ജി​ന്‍റെ സേ​വ​ന​ങ്ങ​ളും ജൂ​റി​യു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​ന് അ​ർ​ഹ​മാ​യി.

വ​യ​ലാ​ർ ഗോ​പ​കു​മാ​ർ ചെ​യ​ർ​മാ​നും എം. ​മെ​ഹ​ബൂ​ബ്, സി​ദ്ധീ​ഖ് സൈ​നു​ദ്ദീ​ൻ, മു​ർ​ഷി​ദ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ സ​മി​തി​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

കു​വൈ​റ്റ് ദു​ര​ന്തം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം.
കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് കി​ഴ​ക്കേ​കോ​ട്ട പൗ​ര​സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​
കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത.
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ
പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി.