• Logo

Allied Publications

Europe
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ
Share
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും. ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

യു​കെ ഭ​ദ്രാ​സ​നാ​ധി​പ​ൻ എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ് പ​ങ്കെ​ടു​ക്കും. 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ നേ​തൃ​ത്വം ന​ൽ​കും.

ഗേ​റ്റ്‌​സ്‌​ഹെ​ഡ് മേ​യ​ർ, എ​ബ്ര​ഹാം മാ​ർ സ്തേ​ഫാ​നോ​സ്, ബി​ഷ​പ് മാ​ത്യു ഓ​ഫ് സൗ​രോ​ഷ് റ​ഷ്യ​ൻ ഓ​ർ​ത്ത​ഡോ​ക്‌​സ് ബി​ഷ​പ്, ബി​ഷ​പ് ആ​ന്‍റ​ണി കോ​പ്‌​റ്റി​ക്ഓ​ർ​ത്ത​ഡോ​ക്‌​സ് ച​ർ​ച്ച് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ച​ർ​ച്ച് ഓ​ഫ് ഇം​ഗ്ല​ണ്ട് ന്യൂ​കാ​സി​ൽ, കാ​ത്ത​ലി​ക്ച​ർ​ച്ച് ന്യൂ​കാ​സി​ൽ, കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്ന്യൂ​കാ​സി​ൽ, റൊ​മാ​നി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്ന്യൂ​കാ​സി​ൽ ആ​ൻ​ഡ് ഡ​ർ​ഹാം, ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്ന്യൂ​കാ​സി​ൽ, എ​റി​ട്രി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്ഗേ​റ്റ്സ്ഹെ​ഡ്, എ​ത്യോ​പ്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്ന്യൂ​കാ​സി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ ച​ട​ങ്ങി​ൽ ഭാ​ഗ​മാ​കും.

ച​രി​ത്ര നി​മി​ഷ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​വാ​ൻ എല്ലാവരെടെയും വി​ല​യേ​റി​യ സാ​ന്നി​ധ്യം ആ​ഗ്ര​ഹി​ക്കു​ന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.



യു​കെ​യൂ​റോ​പ്, ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളി​ൽ മ​ല​ങ്ക​ര(ഇ​ന്ത്യ​ൻ) ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ വേ​രു​ക​ൾ 1930ക​ളി​ൽ​ മു​ത​ൽ​ക്കേ ക​ണ്ടെ​ത്താ​നാ​കും. അ​ക്കാ​ല​ത്ത് നോ​ർ​ത്ത് ഈ​സ്റ്റ് ഇം​ഗ്ല​ണ്ട് (ന്യൂ​കാ​സി​ൽ) പ്ര​ദേ​ശ​ത്ത് വ​ള​രെ കു​റ​ച്ച് മ​ല​യാ​ളി ​ക്രി​സ്ത്യാ​നി​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

ഈ ​പ്ര​ദേ​ശ​ത്ത് ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ ന​ട​ത്തി​യ​ത് റ​വ. ഫാ. തോ​മ​സ് യോ​ഹ​ന്നാ​ൻ ഗേ​റ്റ്‌​സ്‌​ഹെ​ഡി​ലെ ലാം​സ്‌​ലി​സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ലായി​രു​ന്നു.

അ​തി​നു​ശേ​ഷം, വാ​ൾ​സെ​ൻ​ഡ് ഏ​രി​യ​യി​ലെ ഒ​രു ആം​ഗ്ലി​ക്ക​ൻ​ദേ​വാ​ല​യ​ത്തി​ൽ ഓ​രോ മൂ​ന്നു​മാ​സം കൂ​ടി​യി​രി​ക്കു​മ്പോ​ൾ​ പ​തി​വാ​യി ശു​ശ്രൂ​ഷ ന​ട​ത്ത​പ്പെ​ട്ടു. 2004 ഓ​ഗ​സ്റ്റ് ഏഴിന് ​സ​ണ്ട​ർ​ലാ​ൻ​ഡി​ലെ സി​റ്റി ഹോ​സ്പി​റ്റ​ൽ ചാ​പ്പ​ലി​ൽ ആ​ദ്യ​യോ​ഗം ന​ട​ന്നു.

സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത ​ബി​ഷ​പ് എ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് സാ​ന്നിധ്യം കൊ​ണ്ട് ദി​നം​ അ​നു​ഗ്ര​ഹീ​ത​മാ​യി. 2005 ജ​നു​വ​രി 22ന് ​എ​ല്ലാ അം​ഗ​ങ്ങ​ളും​ സെന്‍റ് തോ​മ​സ് എ​ന്ന പേ​ര് ഈ ​ഫെ​ലോ​ഷി​പ്പി​ന് തെര​ഞ്ഞെ​ടു​ത്തു.

ഈ ​പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി2008 ജ​നു​വ​രി അഞ്ചിന് ​ഡോ.​തോ​മ​സ് മാ​ർ മ​ക്കാ​റി​യോ​സ് സ​ഭ​യാ​യി പ്ര​ഖ്യാ​പി​ച്ചു. 2016 ഒ​ക്ടോ​ബ​ർ രണ്ടിന് ന്യൂ​ക്സി​ൽ ബ്ലേ​ഡ​ണി​ൽ ഫ്ര​ണ്ട് സ്ട്രീ​റ്റി​ലെ​വി​ൻ​ലാ​ട്ട​ണി​ലെ ഒ​രു ദേ​വാ​ല​യം വാ​ങ്ങി.

ഡോ. ​മാ​ത്യൂ​സ് മാ​ർ​തി​മോ​ത്തി​യോ​സ് (യു​കെ യൂ​റോ​പ്പ് ആ​ഫ്രി​ക്ക മു​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത) ദേ​വാ​ല​യ അം​ഗ​ങ്ങ​ൾ​ക്കാ​യി താ​ത്കാ​ലി​ക​മാ​യി തു​റ​ന്നു​കൊ​ടു​ത്തു. നി​ല​വി​ൽ ദേ​വാ​ല​യ​ത്തി​ൽ ഏ​ക​ദേ​ശം 58ഓ​ളം കു​ടും​ബ​ങ്ങ​ൾ ഉ​ണ്ട്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.