• Logo

Allied Publications

Middle East & Gulf
കൊ​ല്ലം സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു
Share
റി​യാ​ദ്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് തു​ട​ർ​ചി​കി​ത്സ​യ്ക്ക് നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദി​ൽ അ​ന്ത​രി​ച്ചു. ജെ​റി ജോ​ർ​ജ്(57) ആ​ണ് മ​രി​ച്ച​ത്. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ മ​നാ​ട്ട് വീ​ട്ടി​ൽ ജോ​ർ​ജ് ഏ​ലി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ക​ഴി​ഞ്ഞ​മാ​സം എ​ക്സി​റ്റ് 18ലെ ​ഇ​സ്‌​തം​ബൂ​ൾ സ്ട്രീ​റ്റി​ലെ സി​ഗ്ന​ലി​ൽ വ​ച്ച് ജെ​റി ഓ​ടി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ന് പി​റ​കി​ൽ മ​റ്റൊ​രു വാ​ഹ​നമിടി​ക്കു​ക​യായിരുന്നു.

ജെറിയുടെ വാ​ഹ​നം മു​ന്നി​ലു​ള്ള വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ അ​ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. അ​ഗ്നി​ശ​മ​ന വി​ഭാ​ഗം വാ​ഹ​നം പൊ​ളി​ച്ചാ​ണ് ജെ​റി​യെ പു​റ​ത്തെ​ടു​ത്ത​ത്

ഇ​രു​കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ജെ​റി ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തോ​ള​മാ​യി അ​ൽ ഇ​മാ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച ഡി​സ്‌​ചാ​ർ​ജ് വാ​ങ്ങി നാ​ട്ടി​ൽ പോ​കാ​നി​രി​ക്കെ​യാ​ണ് മ​ര​ണം ന​ട​ന്ന​ത്.

റി​യാ​ദ് ബ​ത്ഹ​യി​ലെ ആ​ർ​എം​ആ​ർ കാ​ർ​ഗോ ക​മ്പ​നി​യി​ൽ ആ​റ് വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ സാ​റാ​മ്മ. മ​ക​ൾ അ​ലീ​ന മ​റി​യം.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം നേ​തൃ​ത്വം ന​ൽ​കി. മ​റ്റ് അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ ക​മ്പ​നി വ​ഹി​ച്ചു.

എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ നാ​ട്ടി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു.

കു​വൈ​റ്റ് ദു​ര​ന്തം: ആ​ദ​രാ​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്രം.
കു​വൈ​റ്റി​ൽ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് കി​ഴ​ക്കേ​കോ​ട്ട പൗ​ര​സ​മി​തി​യു​ടെ​യും ഫ്ര​ണ്ട്സ് ഓ​ഫ് ട്രി​വാ​ൻ​ഡ്ര​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​
കു​വൈ​റ്റ് ദു​ര​ന്തം: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കു​വെെ​റ്റി​ലെ ലേ​ബ​ർ ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ആ​ദ​രാ​ജ്ഞ​ലി​ക​ൾ നേ​ർ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​
കു​വൈ​റ്റി​ലെ മ​ഹാ​ദു​ര​ന്തം ഞെ​ട്ടി​ക്കു​ന്ന​ത്: മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത.
കു​വൈറ്റ് സിറ്റി: കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ള്‍​ക്കുണ്ടാ​യ മ​ഹാ​ദു​ര​ന്തം മാ​ന​വ സ​മൂ​ഹ​ത്തെ ആകമാനം ഞെ​ട്ടി​പ്പിക്കുന്നതാണെന്ന് മ​ല​ങ്ക​ര മെ​ത്രാ​പ്പോ
പൊ​തു​മാ​പ്പ് കാ​ലാ​വ​ധി നീ​ട്ടി കു​വൈ​റ്റ്.
കു​വൈ​റ്റ് സി​റ്റി: താ​മ​സ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച് കു​വൈ​റ്റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ് സ​മ​യ​പ​രി​ധി ഈ ​മാ​സം 30 വ​രെ നീ​ട
47 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​ട; എ​ൻ.​വി. മോ​ഹ​ന​ന് ശ​ക്തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് ക​ഴി​ഞ്ഞ 47 വ​ർ​ഷം സ​ജീ​വ​മാ​യിരുന്ന എ​ൻ.​വി.