• Logo

Allied Publications

Australia & Oceania
ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Share
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ നെ​ടു​മു​ടി സ്വ​ദേ​ശി ശ​ര​ത് കു​മാ​റി​ന്‍റെ (37) മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്.

ന്യൂ​സി​ല​ൻ​ഡ് സ​മ​യം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ നോ​ർ​ത്ത് ലാ​ൻ​ഡ് പോ​ലീ​സ് നാ​ഷ​ണ​ൽ ഡൈ​വ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​ണ് ശ​ര​ത്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ചെ​ന്പ​ക​ത്തി​നാ​ൽ ഫെ​ർ​സി​ൽ ബാ​ബു​വി​നാ​യു​ള്ള(36) തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

നോ​ർ​ത്ത്‌​ലാ​ൻ​ഡി​ലെ വാ​ങ്കാ​രെ ഹെ​ഡ്സി​ലെ ഉ​ൾ​ക്ക​ട​ൽ പ്ര​ദേ​ശ​മാ​യ തൈ​ഹ​രൂ​ന​ടു​ത്തു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ​ക്കു സ​മീ​പം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ റോ​ക് ഫി​ഷിം​ഗി​നു പോ​യ ഇ​രു​വ​രെ​യും കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

ന്യൂ​സി​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​രു​വ​രും ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് തൈ​ഹ​രൂ​രി​ലേ​ക്കു പോ​യ​ത്. രാ​ത്രി വൈ​കി​യും ഇ​രു​വ​രും വീ​ട്ടി​ൽ എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ നോ​ർ​ത്ത്‌​ല​ൻ​ഡ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് തൈ​ഹ​രൂ ഉ​ൾ​ക്ക​ട​ലി​നും അ​വ​ഹോ​വ ഉ​ൾ​ക്ക​ട​ലി​നും ഇ​ട​യി​ലു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ തീ​ര​പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ബു​ധ​നാ​ഴ്ച​ത​ന്നെ ഇ​രു​വ​രു​ടെ​യും വാ​ഹ​ന​വും മൊ​ബൈ​ൽ ഫോ​ണും ചെ​രു​പ്പും ക​ട​ൽ​ത്തീ​ര​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഫെ​ർ​സി​ലും ശ​ര​തും കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ​സി​ല​ൻ​ഡി​ലെ സെ​ൻ​ട്ര​ൽ വാ​ങ്കാ​രെ​യി​ലേ​ക്ക് അ​ടു​ത്തി​ടെ​യാ​ണു താ​മ​സം മാ​റി​യ​ത്.

ആ​വേ​ശ​ത്തി​ര​യി​ൽ ആ​റാ​ടാ​നൊ​രു​ങ്ങി മെ​ൽ​ബ​ൺ; സ്റ്റീ​ഫ​ൻ ദേ​വ​സി ഒ​രു​ക്കു​ന്ന സം​ഗീ​ത മാ​മാ​ങ്കം ജൂ​ലൈ 21ന്.
മെ​ൽ​ബ​ൺ: സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ക​ൺ​സെ​ർ​ട്ട് മെ​ൽ​ബ​ണി​ൽ ജൂ​ലൈ 21ന് ​അ​ര​ങ്ങേ​റും.
മെ​ൽ​ബ​ണി​ൽ നാ​ട​കോ​ത്സവം: പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് സ്വീകരണം നൽകി.
മെ​ൽ​ബ​ൺ: നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കെ.വി. ഗ​ണേ​ഷ്, സു​നി​ൽ സു​ഖ​ദ, ​അ​പ്പു​ണ്ണി ശ​ശി, എ​സ് .പി.
ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ എം​ടെ​ക് വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത