ഡാളസ്: കരോട്ട് വടക്കേതിൽ വെണ്മണി മത്തായി വർഗീസിന്റെ ഭാര്യ അന്നമ്മ വർഗീസിന്റെ(81) സംസ്കാരം ശനിയാഴ്ച നടക്കും.
രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് 12.00 വരെ ന്യൂടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് ശുശ്രൂഷകയും തുടർന്ന് സണ്ണിവെയ്ൽ ന്യൂഹോപ്പ് ഫ്യൂണറൽ ഹോം ആൻഡ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ സംസ്കാരവും നടത്തും (വിലാസം: 500 US 80, SUNNYVALE, TX 75182).
വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ ഒന്പത് വരെ ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർഥനയും പൊതുദർശനവും ഉണ്ടായിരിക്കും. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).
മക്കൾ: മിനി വർഗീസ്, മീനു വർഗീസ് (ടാബർണക്കൽ മോർട്ടഗേജ് കമ്പനി ഉടമസ്ഥനും ലോൺ ഒറിജിനേറ്ററും കൂടിയാണ്), സിനി സാമുവേൽ, സീന വർഗീസ്. മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (എല്ലാവരും ഡാളസിൽ).
സഹോദരങ്ങൾ: സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (ഡാളസ്), പരേതരായ സി. എം. തോമസ്, സി. എം. ജോൺ, മറിയാമ്മ ജോർജ്, സി. മത്തായി,
പരേതക്ക് ന്യൂടെസ്റ്റാമെന്റ് സീനിയർ പാസ്റ്റർ കാർലാൻഡ് റൈറ്റ്, ബ്രദർ റോബിൻ, ഡാളസ് ഫൈത്ഹോം ദൈവവേലക്കാർ മുതലായവരുടെ മുഖ്യകാർമികത്വത്തിലും ബന്ധുകളുടെയും വിശ്വസികളുടെയും സാന്നിധ്യത്തിലുമായിരിക്കും പ്രാർഥനശുശ്രൂകളും യാത്രയയപ്പും നൽകുക.
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രസിഡന്റ് പി. സി. മാത്യു, ജനറൽ സെക്രട്ടറി സുധിർ നമ്പ്യാർ, വൈസ് പ്രസിഡന്റ് പ്രഫസർ ജോയ് പല്ലാട്ടുമഠം, ജിഐസി ഡാളസ് ചാപ്റ്റർ കോഓർഡിനേറ്റർ വർഗീസ് കയ്യാലക്കകം എന്നിവർ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മിനു വർഗീസ് 469 366 9830.
|