• Logo

Allied Publications

Americas
50 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം സെ​ന്‍റ് ആ​ൻ​സി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​നി​ക​ൾ ഒ​ത്തു​കൂ​ടി
Share
ച​ങ്ങ​നാ​ശേ​രി: 1974ൽ ​സെ​ന്‍റ് ആ​ൻ​സ് സ്‌​കൂ​ളി​ൽ നി​ന്നും എ​സ്എ​സ്‌​എ​ൽ​സി ക​ഴി​ഞ്ഞി​റ​ങ്ങി​യ 27 വ​നി​ത​ക​ൾ മേ​യ് ദി​ന​ത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ഒ​ത്തു​കൂ​ടി. ആ​ന​ന്ദാ​ശ്ര​മ​ത്തി​ന് സ​മീ​പ​മു​ള്ള സൂ​സി ഒ​ള​ശ​യു​ടെ വീ​ട്ടി​ലാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ വ​നി​ത​ക​ൾ ഒ​ന്നി​ച്ചു കൂ​ടി​യ​ത്.

കാ​ന​ഡ​യി​ൽ താ​മ​സ​മാ​ക്കി​യ ബീ​ന പ്ര​ക്കാ​ട്ടാ​ണ് കൂ​ടി​ച്ചേ​ര​ലി​ന് മു​ൻ​കെെ​യെ​ടു​ത്ത​ത്. 1974 ബാ​ച്ചി​ൽ എ​സ്എ​സ്‌​എ​ൽ​സി പാ​സാ​യ​വ​രി​ൽ ഒ​ട്ടു​മി​ക്ക​വ​രും 1964ൽ ​ഒ​ന്നാം ക്ലാ​സ് മു​ത​ൽ സെ​ന്‍റ് ആ​ൻ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ ജീ​വി​ച്ചി​രി​ക്കു​ന്ന ഗു​രു​ഭൂ​ത സി​സ്റ്റ​ർ​മാ​രാ​യ ഗൊ​രേ​ത്തി, എ​ൽ​സി​റ്റ, സെ​സി​ൽ, ജീ​ൻ മേ​രി എ​ന്നി​വ​രെ നേ​രി​ൽ ക​ണ്ട് അ​നു​ഗ്ര​ഹം വാ​ങ്ങി​യ ഇ​വ​ർ സി​സ്റ്റ​ർ സൂ​സി മ​രി​യ​യെ​യും സ​ന്ദ​ർ​ശി​ച്ചു.

മേ​രി​ക്കു​ട്ടി ജോ​സ​ഫ് കാ​വാ​ലം ഉ​ൾ​പ്പെ​ടെ മ​ണ്മ​റ​ഞ്ഞു പോ​യ ടീ​ച്ച​ർ​മാ​രു​ടെ ദീ​പ്ത സ്മ​ര​ണ​ക​ൾ​ക്ക് മു​മ്പി​ൽ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ച പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി​ക​ൾ നി​ല​വി​ലെ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബ്ലെ​സി​യ​യു​മൊ​ത്ത് ഗ്രൂ​പ് ഫോ​ട്ടോ​യു​മെ​ടു​ത്താ​ണ് പി​രി​ഞ്ഞ​ത്.

നിക്കി ഹേലിക്ക് ആശംസകൾ നേർന്ന് ട്രംപ്.
വാഷിംഗ്ടൺ ഡിസി : മുൻ യുഎൻ അംബാസഡറും റിപ്പബ്ലിക്കൻ എതിരാളിയുമായ നിക്കി ഹേലി
വിപി സ്ലോട്ടിനായി പരിഗണനയിലില്ല, പക്ഷേ ഞാൻ അവർക്ക് ആശംസകൾ നേരുന്നു ട്രം
ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ക​ർ കൈ​വ​ശ​പ്പെ​ടു​ത്തി​യ കെ​ട്ടി​ടം യു​എ​സ് ​പോലീ​സ് തി​രി​ച്ചെ​ടു​ത്തു.
ഇ​ർ​വി​ൻ(​കാ​ലി​ഫോ​ർ​ണി​യ): ഇ​ർ​വി​ൻ, കാ​ലി​ഫോ​ർ​ണി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കെ​ട്ടി​ടം മ​ണി​ക്കൂ​റു​ക​ളോ​ളം കൈ​വ​ശ​പ്പെ​ടു​ത്തി​യ ഇ​സ്രാ​യേ​ലി​നെ​തി​
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡൻ തന്‍റെ നയങ്ങൾ പുനപരിശോധിക്കുമോ.
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ജനപിന്തുണ ഏറെ കുറഞ്ഞു എന്ന് കടുത്ത ആരാധകർ പോലും സമ്മതിക്കുന്നു.
പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ കുടുംബസംഗമം സംഘടിപ്പിച്ചു.
ഹൂസ്റ്റൺ: ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്പിഎംസി ) ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി.
ഹൂ​സ്റ്റ​ണി​ൽ കാ​റ്റി​ക്കി​സം ഫെ​സ്റ്റ് മേയ് 19 ന്.
ഹൂസ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ൽ വേ​ദ​പാ​ഠ കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ന​ട​ത്ത​പ്പെ​ടു​ന്ന​ കാ​റ്റി​ക്കി​സം