• Logo

Allied Publications

Middle East & Gulf
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ് 2024' വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ അ​ബ്ബാ​സി​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ത​യാ​റാ​ക്കി​യ മാ​മു​ക്കോ​യ ന​ഗ​റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ച​രി​ത്ര​മു​റ​ങ്ങു​ന്ന കോ​ഴി​ക്കോ​ടി​ന്‍റെ മ​ണ്ണി​ൽ നി​ന്ന് പ്ര​വാ​സി​ക​ളാ​യി കു​വൈ​റ്റി​ലെ​ത്തി​ചേ​ർ​ന്ന​വ​ർ നാ​ടി​നോ​ടു​ള്ള ക​രു​ത​ലി​നും ആ​ഘോ​ഷ​ങ്ങ​ളു​ടെ മാ​ന​വി​ക​വ​ത്ക​ര​ണ​ത്തി​നു​മാ​യി രൂ​പീ​ക​രി​ച്ച സ്നേ​ഹ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെയും കാ​രു​ണ്യ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ.

കോ​ഴി​ക്കോ​ടിന്‍റെ സാം​സ്കാ​രി​ക മു​ഖ​മാ​യി അ​സോ​സി​യേ​ഷ​ൻ ക​ഴി​ഞ്ഞ14 വ​ർ​ഷ​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ കൊ​ണ്ട് ക​ഷ്ട​പ്പെ​ടു​ന്ന നി​ര​വ​ധി പേ​രെ അ​സോ​സി​യേ​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​രു​ണ്യം പ​ദ്ധ​തി​യി​ലൂ​ടെ സ​ഹാ​യി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്.

അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ചി​കി​ത്സാ സ​ഹാ​യ​വും മ​ര​ണ​പെ​ടു​ന്ന അം​ഗ​ങ്ങ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യ​വും "കു​ടും​ബ​ക്ഷേ​മ' പ​ദ്ധ​തി പ്ര​കാ​രം വി​ത​ര​ണം ചെ​യ്തുവ​രു​ന്നു.

കോ​ഴി​ക്കോ​ടി​ന്‍റെ മ​തേ​ത​ര പാ​ര​മ്പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് വി​വി​ധ ആ​ഘോ​ഷ​ങ്ങ​ൾ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. ഇ​ഫ്ത്താ​ർ സം​ഗ​മം, ഓ​ണം, ഈ​ദ്, ക്രി​സ്തു​മ​സ്, പു​തു​വ​ത്സ​രം തുടങ്ങിയ ആഘോ​ഷങ്ങൾ ഇ​തി​ൽ​പെ​ടു​ന്ന​വ​യാ​ണ്. ഈ ​പ​രി​പാ​ടി​ക​ളെ​ല്ലാം ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കാ​റു​ണ്ട്.

അ​സോ​സി​യേ​ഷന്‍റെ കീ​ഴി​ൽ മ​ഹി​ള​ക​ൾ​ക്കാ​യി മ​ഹി​ളാ​വേ​ദി​യും കു​ട്ടി​ക​ൾ​ക്കാ​യി ബാ​ല​വേ​ദി​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ നാ​ട്ടി​ൽ നി​ന്ന് എ​ട്ടോ​ളം ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കും.

ശ്യാം ​മി​ല്ലേ​നി​യം, ഫാ​സി​ല ബാ​നു, സ്നേ​ഹ അ​ശോ​ക്, ഷാ​നി​ഫ്, മു​സ​വ്വി​ർ തു​ട​ങ്ങി​യ ഗാ​യ​ക​രും ന​ബീ​ൽ, മു​ബ​ഷി​ർ, ഹ​കീം എ​ന്നി​വ​ര​ട​ങ്ങു​ന്ന ഓ​ർ​ക്ക​സ്ട്രാ ടീ​മാണ് ഫെ​സ്റ്റിന്‍റെ ​സം​ഗീ​ത വി​രു​ന്ന് ന​യി​ക്കു​ന്ന​ത്. അ​സോ​സി​യേ​ഷ​ൻ മ​ഹി​ളാ​വേ​ദി, ബാ​ല​വേ​ദി ടീ​മു​ക​ളു​ടെ നൃ​ത്താ​വി​ഷ്കാ​ര​വു​മു​ണ്ടാ​കും.

പി.​വി. ന​ജീ​ബ് (പ്ര​സി​ഡന്‍റ്), ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​ന്തോ​ഷ്‌ കു​മാ​ർ (ട്ര​ഷ​റ​ർ), സി. ഹ​നീ​ഫ്(​ജ​ന​റ​ൽ ക​ൺ​വീ​ന​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്), കെ. ജു​നൈ​സ് (​ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ), മു​ഹ​മ്മ​ദ്‌ അ​ലി (ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മം​ഗോ ഹൈ​പ്പ​ർ), ഹ​സീ​ന അ​ഷ്‌​റ​ഫ് (പ്ര​സി​ഡ​ന്‍റ് മ​ഹി​ളാ​വേ​ദി), രേ​ഖ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ഹി​ളാ​വേ​ദി) എ​ന്നി​വ​ർ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; ഗോ​വ സ്വ​ദേ​ശി മ​രി​ച്ചു.
ദ​മാം: സൗ​ദി​യി​യി​ലെ അ​ൽ നാ​രി​യ അ​ൽ ഗ​രി​യ റോ​ഡി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ മ​രി​ച്ചു.
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പാ​ട്ടു​ത്സ​വ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും വെ​ള്ളി​യാ​ഴ്ച.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ റി​ഫാ സോ​ൺ പ്ര​വാ​സി പാ​ട്ടു​ത്സ​വ​വും മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്നു.
കേ​ളി ര​ക്ത​ദാ​ന ക്യാ​മ്പ്: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ജീ​വ​സ്പ​ന്ദ​നം 2024ന്‍റെ വി​ജ​യ​ത്
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ധനസഹായം വിതരണം ചെയ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ, ചെ​ങ്ങ​ന്നൂ​ർ മാ​ന്നാ​ർ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ ഇ​രു വൃ​ക്ക​ക​ളും ക​രാ​രി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക്
അഖീദ പഠന ക്ലാസ് കോൺവൊക്കേഷൻ സംഘടിപ്പിച്ചു.
ദോ​ഹ:  ഖ​ത്ത​ർ കേ​ര​ള ഇ​സ്ലാ​ഹി സെ​ന്‍റ​ർ ദ​അ​വ വിം​ഗി​നു കീ​ഴി​ൽ ന​ട​ത്തി വ​രു​ന്ന അ​ഖീ​ദ പ​ഠ​ന ക്ലാ​സി​ന്‍റെ കോ​ൺ​വൊ​ക്കേ​ഷ​നും ഉ​ന്ന​ത വി​ജ​യം നേ​ട