• Logo

Allied Publications

Americas
ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണം: ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്‌​നാ​നാ​യ റീ​ജി​യ​ൺ ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക്‌​നാ​നാ​യ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ക്‌​നാ​നാ​യ കാ​ത്ത​ലി​ക് റീ​ജി​യ​ണി​ലു​ള​ള ഇ​ട​വ​ക​ളി​ലേ​യും മി​ഷ​നു​ക​ളി​ലേ​യും നാ​ലാം ഗ്രേ​ഡ് മു​ത​ലു​ള്ള മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മേ​യ് അ​ഞ്ചി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക.

ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ മു​ഴു​വ​ൻ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ​ർ​ക്കാ​യി 2006 ഏ​പ്രി​ൽ 30നാ​ണ് ഷി​ക്കാ​ഗോ രൂ​പ​ത​യി​ൽ ക്‌​നാ​നാ​യ റീ​ജി​യ​ൺ സ്ഥാ​പി​ക്കു​ന്ന​ത്.

ഫാ. ​എ​ബ്ര​ഹാം മു​ത്തോ​ല​ത്തി​നെ റീ​ജി​യ​ണി​ന്‍റെ ആ​ദ്യ ഡി​റ​ക്ട​റാ​യി നി​യ​മി​ക്കു​ക​യും അ​നേ​കം ക്‌​നാ​നാ​യ പ​ള്ളി​ക​ൾ സ്ഥാ​പി​ക്കു​വാ​ൻ അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്‌​തു. 2014 മു​ത​ൽ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ ക്‌​നാ​നാ​യ റീ​ജി​യ​ണി​ന്‍റെ ഡി​റ​ക്ട​റും വി​കാ​രി ജ​ന​റാ​ളു​മാ​യി സ്തു​ത്യ​ർ​ഹ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു.

വ​ള​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യി ക്‌​നാ​നാ​യ റീ​ജി​യ​ണിൽ ഇ​ന്ന് അ​ഞ്ചു ഫൊ​റോ​നാ​ക​ളി​ലാ​യി 15 ഇ​ട​വ​ക ദേ​വാ​ല​യ​ങ്ങ​ളും എ​ട്ട് മി​ഷ​നു​ക​ളു​മു​ണ്ട്. ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന്‍റെ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി നാ​ല് വ​ർ​ഷം മു​ൻ​പ് നി​ല​വി​ൽ വ​രു​ക​യും ക്‌​നാ​നാ​യ റീ​ജി​യ​ണി​ലെ എ​ല്ലാ ഇ​ട​വ​ക​ളി​ലും മി​ഷ​ൻ​ലീ​ഗ് സം​ഘ​ട​ന വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ക​യും ചെ​യ്യു​ന്നു.

ഹൂ​സ്റ്റ​ണി​ൽ കാ​റ്റി​ക്കി​സം ഫെ​സ്റ്റ് മേയ് 19 ന്.
ഹൂസ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ൽ വേ​ദ​പാ​ഠ കു​ട്ടി​ക​ൾ​ക്കാ​യി എ​ല്ലാ വ​ർ​ഷ​വും ന​ട​ത്ത​പ്പെ​ടു​ന്ന​ കാ​റ്റി​ക്കി​സം
ജെ​യിം​സ് കൂ​ട​ലി​നെ ഒ​ഐ​സി​സി യു​എ​സ്എ ശ​നി​യാ​ഴ്ച അ​നു​മോ​ദി​ക്കും.
ഹൂ​സ്റ്റ​ൺ: ഒ​ഐ​സി​സി​യു​ടെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് യു​എ​സ്എ ദേ​ശീ​യ ചെ​യ​ർ​മാ​ൻ
ഡാളസിൽ നൂറുകണക്കിന് കോർപറേറ്റ് ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി വാൾമാർട്ട്.
ഡാ​ള​സ്: കോ​ർ​പ്പ​റേ​റ്റ് ആ​സ്ഥാ​ന​ത്തെ നൂ​റു​ക​ണ​ക്കി​ന് ജോ​ലി​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നും യു​എ​സും കാ​ന​ഡ​യും ആ​സ്ഥാ​ന​മാ​യു​ള്ള വി​ദൂ​ര തൊ​ഴി​ലാ​
ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ വോ​​ളിബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ന്യൂ​യോ​ർ​ക്കി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന മു​പ്പ​ത്തി നാ​ലാ​മ​ത് ജി​മ്മി ജോ​ർ​ജ് മെ​മ്മോ​റി​യ​ൽ നാ​ഷ​ണ​ൽ വോ​
ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്രെ​യ​ർ​ലൈ​ൻ പ​ത്താ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം സംഘടിപ്പിച്ചു.
ന്യൂ​യോ​ർ​ക്ക് വി​വി​ധ ത​ല​ങ്ങ​ളി​ൽ വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു നി​ൽ​ക്കു​ന്ന സ​ഭ​ക​ൾ​ക്കും,സ​മൂ​ഹ​ത്തി​നും ദൈ​വീ​ക ശ​ബ്ദം കേ​ൾ​ക്കു​ന്ന​തി​നു​ള്ള കേ​ൾ​