• Logo

Allied Publications

Americas
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ക​മ്യൂ​ണി​റ്റി അ​വാ​ർ​ഡ് ജോ ​ചെ​റി​യാ​ന് ന​ൽ​കി
Share
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ക​മ്യൂ​ണി​റ്റി അ​വാ​ർ​ഡി​ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ വ്യ​വ​സാ​യ പ്ര​മു​ഖ​നും ഫി​ല്ലി ഗ്യാ​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ ബി​സി​ന​സ് ശൃം​ഖ​ല​യു​ടെ ഉ​ട​മ​സ്ഥ​നു​മാ​യ ജോ ​ചെ​റി​യാ​ൻ അ​ർ​ഹ​നാ​യി.

ഐ​പി​സി​എ​ൻ​എ ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ എ​ബി​സി ആ​ക്ഷ​ൻ ന്യൂ​സ് റി​പ്പോ​ർ​ട്ട​റും മു​ഖ്യാ​തി​ഥി​യു​മാ​യി​രു​ന്ന ഡാ​ൻ ക്യൂ​ല​റി​ൽ നി​ന്നും ജോ ​ചെ​റി​യാ​ന് വേ​ണ്ടി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 20242025 പ്ര​വ​ർ​ത്ത​നോദ്​ഘാ​ട​ന​ത്തോ​ട് ​അനു​ബ​ന്ധി​ച്ചാ​യി​രു​ന്നു ജോ ​ചെ​റി​യാ​ന് ആ​ദ​ര​വ് സം​ഘ​ടി​പ്പി​ച്ച​ത്.



ബി​സി​ന​സ് രം​ഗ​ത്ത് വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ജോ, ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ളി​ൽ എ​ന്നും അ​ഭ്യു​ദ​യ​കാം​ഷി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള വ്യ​ക്തി​യാ​ണെ​ന്നു ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ വി​ൻ​സെന്‍റ് ഇ​മ്മാ​നു​വേ​ൽ പറഞ്ഞു.

ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് അ​രു​ൺ കോ​വാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മോ​ദ് ‌ടി. ​നെ​ല്ലി​ക്കാ​ല, ജോ​‌യിന്‍റ് സെ​ക്ര​ട്ട​റി ജോ​ർ​ജ് ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.



ഐ​പി​സി​എ​ൻ​എ നാ​ഷ​ണൽ ലീ​ഡേ​ഴ്‌​സ് സു​നി​ൽ ട്രൈ​സ്റ്റാ​ർ, ഷി​ജോ പൗ​ലോ​സ്, വൈ​ശാ​ഖ് ചെ​റി​യാ​ൻ എ​ന്നി​വ​രെ കൂ​ടാ​തെ വി​ശി​ഷ്ട​തി​ഥി​ക​ളാ​യി എ​ബി​സി ന്യൂ​സ് പ്ര​തി​നി​ധി ഡാ​ൻ ക്യൂ​ല്ലാ​ർ, പെ​ൻ​സി​ൽ​വാ​നി​യ സ്റ്റേ​റ്റ് റെ​പ്ര​സെന്‍റി​റ്റീ​വ് ജാ​റെ​ഡ് സോ​ള​മ​ൻ, ഫൊ​ക്കാ​നാ നേ​താ​ക്ക​ളാ​യ പോ​ൾ ക​റു​ക​പ്പ​ള്ളി,

ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, സ​ജി​മോ​ൻ ആന്‍റ​ണി, സ​ജി പോ​ത്ത​ൻ, അ​ല​ക്സ് തോ​മ​സ്, സു​ധാ ക​ർ​ത്ത, ഇ​ൻ​ഡ്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക മു​ൻ പ്ര​സി​ഡന്‍റും ചാ​ന​ൽ 24 റി​പ്പോ​ർ​ട്ട​റുമായ മ​ധു കൊ​ട്ടാ​ര​ക്ക​ര, ജി​ൽ ഐ​സാ​സ്, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ, പ​മ്പ പ്ര​സി​ഡ​ന്‍റ് റ​വ. ഫി​ലി​പ്സ് മോ​ട​യി​ൽ,

മാ​പ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് കോ​മാ​ത്ത്, ഫ്ര​ണ്ട്‌​സ് ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ഡ​ബ്ല്യുഎം​സി പ്ര​സി​ഡ​ന്‍റ് റെ​നി ജോ​സ​ഫ്, ഐ​പി​സി​എ​ൻ​എ ന്യൂ​യോ​ർ​ക് ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി ജോ​ജോ കൊ​ട്ടാ​ര​ക്ക​ര, രാ​ജ​ൻ ചീ​ര​ൻ മി​ത്രാ​സ് തു​ട​ങ്ങി നി​ര​വ​ധി സാ​മൂ​ഹി​ക നേ​താ​ക്ക​ൾ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ജൂ​ൺ 28 മു​ത​ൽ.
ഡാ​ള​സ്: ക​ർ​ത്തൃ ശി​ഷ്യ​ന്മാ​രി​ൽ ത​ല​വ​നി​ലൊ​രു​വ​നാ​യ ഉ​ന്ന​ത​പെ​ട്ട മാ​ർ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ നാ​മ​ത്തി​ൽ ഡാ​ള​സി​ന്‍റെ വ​ട​ക്കു​ള്ള പ്ര​ദേ​ശ​മാ
ഡാ​ള​സി​ൽ ദേ​ശീ​യ വ​ടം​വ​ലി മ​ത്സ​രം ഇ​ന്ന്.
ഡാ​ള​സ്: ഡാ​ള​സി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്, ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​ർ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദ
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ പ്ര​ശ​സ്ത പ്ര​ഭാ​ഷ​ക​ർ അ​ണി​നി​ര​ക്കു​ന്നു.
പെ​ൻ​സി​ൽ​വേ​നി​യ: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം ക
ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 23 മു​ത​ൽ.
ന്യൂ​യോ​ർ​ക്ക്: ഭാ​ര​ത​സ​ഭ​യു​ടെ അ​പ്പ​സ്‌​തോ​ല​നും ബ്രോ​ങ്ക്സ് ഇ​ട​വ​ക​യു​ടെ മ​ധ്യ​സ്ഥ​നു​മാ​യ മാ​ർ തോ​മാ​ശ്ലീ​ഹ​യു​ടെ തി​രുനാ​ൾ ജൂ​ൺ 23 മു​ത​ൽ ജൂ​ല
ബാ​ള്‍​ട്ടി​മോ​ര്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യം ദ​ശാ​ബ്‌​ദി ആ​ഘോ​ഷി​ച്ചു.
ബാ​ള്‍​ട്ടി​മോ​ര്‍: ബാ​ള്‍​ട്ടി​മോ​ര്‍ സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സാ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ ദ​ശാ​ബ്‌​ദി ആ​ഘോ​ഷം ഞാ​യ​റാ​ഴ്ച ബ