• Logo

Allied Publications

Americas
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ
Share
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ. വി​ഖ്യാ​ത​മാ​യ പ്രി​ൻ​സ്റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി​യാ​യ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​നി അ​ചി​ന്ത്യ ശി​വ​ലിം​ഗ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ചി​ന്ത്യ​ക്കൊ​പ്പം മ​റ്റ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​കൂ​ടി അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

അ​ച്ച​ട​ക്ക​ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ചി​ന്ത്യ​യെ കാ​മ്പ​സി​ൽ​നി​ന്നു സ​സ്പെ​ൻ​ഡും ചെ​യ്തു. കാ​മ്പ​സി​നു​ള്ളി​ൽ പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​നാ​ണു ന​ട​പ​ടി.

വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് അ​ചി​ന്ത്യ അ​ട​ക്ക​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​സി​ൽ പ്ര​തി​ഷേ​ധ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ 110 പേ​രാ​ണ് സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ, അ​റ​സ്റ്റി​ന് പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ എ​ണ്ണം 300 ആ​യി ഉ​യ​ർ​ന്നു.

ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ചി​ന്ത്യ​യും ഹ​സ​ൻ സെ​യ്ദു​മാ​ണ് ആ​ദ്യം അ​റ​സ്റ്റി​ലാ​യ​ത്. കു​ത്തി​യി​രി​പ്പ് സ​മ​ര​ത്തി​നാ​യി ടെ​ന്‍റു​ക​ൾ സ്ഥാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​സ്ര​യേ​ലി​നെ​തി​രേ യു​എ​സ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ഗാ​സ​യി​ലെ വം​ശ​ഹ​ത്യ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണു വി​ദ്യാ​ർ​ഥി​ക​ൾ കാ​മ്പ​സു​ക​ളെ സ​മ​ര​കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ന്ന​ത്.

പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​ക്ഷോ​ഭ​ക​രെ കാ​മ്പ​സി​ൽ‌​നി​ന്നു പു​റ​ത്താ​ക്കാ​ൻ ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​നെ നി​യോ​ഗി​ക്കാ​ൻ അ​ടു​ത്തി​ടെ കൊ​ളം​ബി​യ സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​നെ​തി​രാ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ആ​ദ്യം ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലും പി​ന്നീ​ട് യു​എ​സി​ലാ​കെ​യും വി​ദ്യാ​ർ​ഥി​സ​മ​ര​ങ്ങ​ൾ​ക്ക് ഇ​ന്ധ​നം പ​ക​ർ​ന്ന​ത്.

ക്രി​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ച​റി​യു​വാ​ൻ ക​ഴി​യ​ണം: മാ​ർ​ത്തോ​മ്മാ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത.
ഡാ​ള​സ്: ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളു​ടെ മ​ധ്യേ, ക​ണ്ണു​നീ​ർ തൂ​കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ മ​ധ്യ കൈ​വി​ടാ​ത്ത ക്രി​സ്തു​വി​ന്‍റെ സാ​ന്ന
പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യാ​മാ​താ​വ് മേ​രി മാ​ത്യു അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യ ല​ത​യു​ടെ അ​മ്മ മേ​രി മാ​ത്യു (84) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
റ​വ.​ഡോ. കെ.​ജി. ഫി​ലി​പ്പോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ഭാ​ര്യ അ​മ്മി​ണി ഡാള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കാ​യം​കു​ളം മാ​ങ്കു​ഴി​യി​ൽ പ​ണ​ക്കു​ന്നി​ൽ വെ​രി റ​വ.​ഡോ.​കെ.​ജി.
ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന്‍റെ കി​ക്കോ​ഫ് വെ​ള്ളി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി വ​ടം​വ​ലി
ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണം: ഐ​സ​ക്ക് ജോ​ൺ.
ഹൂ​സ്റ്റ​ൺ: ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണമെന്ന് യു​എ​ഇ​യി​ലെ അ​ൽ ഖ​ലീ​ജ് ടൈം​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഐ​സ​ക്ക് ജോ​ൺ