• Logo

Allied Publications

Americas
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു
Share
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്തു.

ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫോ​മാ​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ണി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ തെര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യ സൈ​ജ​ൻ ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റാ​ണ് ഇ​പ്പോ​ഴ​ത്തെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി, ’ധ്വ​നി’ മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു​ണ്ട്. സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് സൈ​ജ​നെ ഈ ​സ്ഥാ​ന​ത്തേ​ക്ക് നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത​ത്.

റി​പ്പ​ബ്ലി​ക്കി​ലെ പു​ന്‍റ​ക്കാ​ന​യി​ൽ ബാ​ർ​സ​ലോ ബ​വാ​രോ പാ​ല​സ് ഫൈ​വ്സ്റ്റാ​ർ റി​സോ​ർ​ട്ടി​ൽ വ​ച്ചു ഓ​ഗ​സ്റ്റ് 8 മു​ത​ൽ 11 വ​രെ ന​ട​ത്ത​പ്പെ​ടു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ണി​ൽ വ​ച്ചാ​ണ് ഫോ​മാ​യു​ടെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക. 2007ൽ ​മി​ഷി​ഗ​നി​ലെ ഡി​ട്രോ​യി​റ്റി​ലേ​ക്ക് കു​ടും​ബ​സ​മേ​തം ചേ​ക്കേ​റി​യ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ൽ ആ​ലു​വ സ്വ​ദേ​ശി​യാ​ണ്.

മു​ത​ൽ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​ന് നേ​തൃ​ത്വ​പാ​ട​വ​വും അ​തു​ല്യ​മാ​യ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും ഉ​ണ്ടെ​ന്ന് ഗ്രേ​റ്റ് ലേ​ക്സ് റീ​ജി​ൻ ആ​ർ​വി​പി ബോ​ബി തോ​മ​സ്‌​സ്, ഗ്രേ​റ്റ് ലേ​ക്സ് നാ​ഷ​ന​ൽ ക​മ്മ​റ്റി മെ​മ്പ​ർ സു​ദീ​പ് കി​ഷ​ൻ, ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സ് ഏ​ബ്ര​ഹാം, ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് പ്ര​സി​ഡ​ന്‍റ് ആ​ഷ മ​നോ​ഹ​ര​ൻ, കേ​ര​ളാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ഹാ​യോ പ്ര​സി​ഡ​ന്‍റ് ബാ​ലു കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​നാ​ൽ, ഈ ​സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹം ഏ​റ്റ​വും അ​നു​യോ​ജ്യ​നാ​ണെ​ന്ന് അ​വ​ർ വി​ശ്വ​സി​ക്കു​ന്നു.​മി​ഷി​ഗ​നി​ലെ വി​ക്സ​ത്തി​ൽ റ​ജി​സ്ട്രേ​ഡ് ന​ഴ്സാ​യ ഭാ​ര്യ മി​നി​യോ​ടും മ​ക്ക​ളാ​യ എ​ലൈ​ൻ റോ​സ്, ആ​ര​ൺ ജോ ​എ​ന്നി​വ​രോ​ടു​മൊ​പ്പ​മാ​ണ് സൈ​ജ​ൻ താ​മ​സി​ക്കു​ന്ന​ത്.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ടാ​മ്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി​യു​ടെ(​ആ​ത്മ) വി​ഷു ആ​ഘോ​ഷം അ​തി ഗം​ഭീ​ര​മാ​യി ന​ട​ത്തി.
മാ​പ്പ് മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷം ഇ​ന്ന് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ.
ഫി​ല​ഡ​ല്‍​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഫി​ല​ഡ​ല്‍​ഫി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള "മാ​പ്പ്
സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ചു.
ഫോ​മ​യു​ടെ സു​വ​നീ​റി​ലേ​ക്ക് ക​ലാ​സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ച്ചു.
ഷി​ക്കാ​ഗോ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ന​ട​ത്തു​ന്ന എ​ട്ടാ​മ​ത് നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു സു​വ​നീ​ർ പ്ര​സി​ദ്ധീ
ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ നി​ജ്ജാറി​ന്‍റെ കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ പി​ടി​യി​ൽ.
ഓ​ട്ട​വ: ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​ൻ ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മൂ​ന്നു​പേ​രെ കാ​ന​ഡ​യി​ൽ അ​റ​സ്റ്റ് ചെ​യ്തു.