ന്യൂഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ രോഹിണി ഏരിയയുടെ പുതിയ സാരഥികൾ സ്ഥാനമേറ്റു. രോഹിണി സെക്ടർ7ലെ അയ്യപ്പ ക്ഷേത്രത്തിനടുത്തുള്ള കാളി ബാഡി മന്ദിർ അങ്കണത്തിൽ ചേർന്ന പൊതുയോഗത്തിലാണ് സാരഥികൾക്കായി തെരഞ്ഞെടുപ്പ് നടത്തിയത്. വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് നേതൃത്വം നൽകി.
ജെ. സോമനാഥൻ റിട്ടേണിംഗ് ഓഫീസറായിരുന്നു. പുതിയ ഭാരവാഹികളായി ചെയർമാൻ ടി.പി. ശശികുമാർ, വൈസ് ചെയർമാൻ എംപി റജി, സെക്രട്ടറി എം.കെ. സുരേഷ്, ജോയിന്റ് സെക്രട്ടറിമാർ സുരേഷ് കുമാർ നായർ, രാജഗോപാലൻ നായർ, ട്രഷറർ എ.എം. ബാബു, ജോയിന്റ് ട്രഷറർ കുര്യാക്കോസ് കൊല്ലറ ചാക്കോ, ഇന്റേർണൽ ഓഡിറ്റർ രാജീവ് വടക്കൂട്ട്, വനിതാ വിഭാഗം കൺവീനർ ഭാഗ്യലക്ഷ്മി മേനോൻ, ജോയിന്റ് കൺവീനർമാർ ശ്രീദേവി ചന്ദ്രൻ, വിജയ സുരേഷ്, യുവജന വിഭാഗം കൺവീനർ പ്രെറ്റി സി. ഓമനക്കുട്ടൻ എന്നിവർ തെരെഞ്ഞെടുക്കപ്പെട്ടു.
കൂടാതെ നിർവാഹക സമിതി അംഗങ്ങളായി ജി. വിനോദ് കുമാർ, ഐ.പി. ജയപ്രകാശ്, എം. രവികുമാർ, അഞ്ജന സുരേഷ്, അംബിക ശശികുമാർ, സോമശേഖര കുറുപ്പ്, വി. അയ്യപ്പൻ, ദീപാ പ്രദീപ്, സി. അനിൽ കുമാർ, എബി കെ. എബ്രഹാം, കെ. ശ്രീകുമാർ നായർ എന്നിവരെയും തെരഞ്ഞെടുത്തു.
|