• Logo

Allied Publications

Americas
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി​ആ​ര്‍​എ​സ്) റി​പ്പോ​ര്‍​ട്ട്. ഇ​തോ​ടെ അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം സ്വീ​ക​രി​ക്കു​ന്ന രാ​ജ്യ​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ മെ​ക്‌​സി​ക്കോ​യ്ക്കു പി​ന്നാ​ലെ ഇ​ന്ത്യ ര​ണ്ടാം​സ്ഥാ​ന​ത്താ​ണ്.

2022 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് വി​ദേ​ശ​ത്ത് ജ​നി​ച്ച 4.6 കോ​ടി ആ​ളു​ക​ളാ​ണ് യു​എ​സി​ലു​ള്ള​ത്. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ല്‍ 14 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​യാ​ണ് ഇ​തു​വ​ഴി ഉ​ണ്ടാ​യ​ത്. യു​എ​സ് ജ​ന​സം​ഖ്യ 33.3 കോ​ടി​യി​ലെ​ത്തു​ക​യും ചെ​യ്തു.

യു​എ​സി​ൽ ക​ഴി​യു​ന്ന വി​ദേ​ശ പൗ​ര​ന്മാ​രി​ൽ 53 ശ​ത​മാ​നം പേ​ര്‍​ക്കും, അ​താ​യ​ത് ഏ​ക​ദേ​ശം 2.5 കോ​ടി ആ​ളു​ക​ൾ​ക്കു സ്വാ​ഭാ​വി​ക പൗ​ര​ത്വം ല​ഭി​ച്ചേ​ക്കും. 2022ല്‍ ​മൊ​ത്തം 9,69,380 വി​ദേ​ശ​പൗ​ര​ന്മാ​ർ​ക്കാ​ണു യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത്.

കൂ​ടു​ത​ല്‍ പേ​ര്‍ മെ​ക്‌​സി​ക്കോ (1,28,878)യി​ല്‍ നി​ന്നാ​ണെ​ങ്കി​ൽ ര​ണ്ടാം സ്ഥാ​നം ഇ​ന്ത്യ​ക്കാ​ണ്. ഫി​ലി​പ്പീ​ന്‍​സ് (53,413), ക്യൂ​ബ (46,913), ഡൊ​മി​നി​ക്ക​ന്‍ റി​പ്പ​ബ്ലി​ക് (34,525) എ​ന്നി​ങ്ങ​നെ​യാ​ണു തൊ​ട്ടു​താ​ഴെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ എ​ണ്ണം.

2023 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള​നു​സ​രി​ച്ച് യു​എ​സി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 28,31,330 ആ​ണ്. 1,06,38,429 പേ​രു​ള്ള മെ​ക്‌​സി​ക്ക​ന്‍ വം​ശ​ജ​രാ​ണ് യു​എ​സി​ലെ ഏ​റ്റ​വും​വ​ലി​യ കു​ടി​യേ​റ്റ സ​മൂ​ഹം. 22,25,447 പേ​രു​ള്ള ചൈ​ന​യ്ക്കാ​ണു മൂ​ന്നാം​സ്ഥാ​നം.

എ​ന്നാ​ൽ ഇ​വ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​ത്തി​ന് യു​എ​സ് പൗ​ര​ത്വം ല​ഭി​ക്കു​ന്ന​തി​ന് ഇ​പ്പോ​ഴു​ള്ള നി​യ​മ​ങ്ങ​ൾ അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ഹൂ​സ്റ്റ​ണി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: നോ​ർ​ത്ത് വെ​സ്റ്റ് ഹൂ​സ്റ്റ​ണി​ലെ സ്ട്രീ​റ്റി​ലു​ണ്ടാ​യ വെ​ടി​വ‌‌​യ്പ്പി​ൽ ര​ണ്ട് സ്ത്രീ​ക​ൾ മ​രി​ച്ചു.
ക​ലാ​കേ​ര​ളം ഗ്ലാ​സ്ഗോ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഗ്ലാ​സ്ഗോ: ക​ലാ​കേ​ര​ളം ഗ്ലാ​സ്ഗോ​യു​ടെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
റീ​നി ജേ​ക്ക​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ ലാ​ന അ​നു​ശോ​ചി​ച്ചു.
ന്യൂ​യോ​ർ​ക്ക്: അ​ന്ത​രി​ച്ച പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​രി റീ​നി ജേ​ക്ക​ബി​ന്‍റെ വി​യോ​ഗ​ത്തി​ൽ ലി​റ്റ​റെ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന
ഇന്ത്യൻ ദന്പതികളും കൊച്ചുമകനും വാഹനാപകടത്തിൽ മരിച്ചു.
ഒ​ന്‍റാ​റി​യോ: കാ​ന​ഡ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വ​യോ​ധി​ക ദ​ന്പ​തി​ക​ളും മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കൊ​ച്ചു​മ​ക​നും മ​രി​ച്ചു.
മ​ദ്യം ന​ല്‍​കി വി​ദ്യാ​ർ​ഥി​യു​മാ​യി അ​വി​ഹി​ത​ബ​ന്ധം; യു​എ​സി​ൽ അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ.
ലൂ​സി​യാ​ന: അ​മേ​രി​ക്ക​യി​ലെ ലൂ​സി​യാ​ന​യി​ൽ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മ​ദ്യം വാ​ങ്ങി ന​ല്‍​കി​യ​തി​നും അ​വ​രി​ല്‍ ഒ​രു വി​ദ്യാ​ര്‍​ഥി​യു​മാ​യി അ​വി​