• Logo

Allied Publications

Americas
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
Share
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച​റി​ഞ്ഞു. ഡാ​ള​സ്​ഫോ​ർ​ട്ട് വ​ർ​ത്ത് പ്ര​ദേ​ശ​ത്തു​നി​ന്നു​ള്ള സി​ന്ഡി ജെ​യ്ൻ സി​ൻ​ഡി ക്രോ​ൺ എ​ന്ന സ്ത്രീ​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണി​വ.

1985 ഒ​ക്ടോ​ബ​ർ 1ന് ​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്‍റ​ർ​സ്റ്റേ​റ്റ് 20 ഈ​സ്റ്റി​നും യു​എ​സ് ഹൈ​വേ 69 നും ​സ​മീ​പം പു​ല്ല് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക്രോ​ണി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​സ്ഥി​കൂ​ട​ത്തോ​ടൊ​പ്പം ക​ണ്ടെ​ത്തി​യ വ​സ്ത്ര​ങ്ങ​ളി​ൽ നി​ന്ന് കൊ​ല​പാ​ത​ക സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

അ​ജ്ഞാ​ത വ്യ​ക്തി​ക​ളെ തി​രി​ച്ച​റി​യു​ന്ന​തി​ന് ഡി​എ​ൻ​എ ഉ​പ​യോ​ഗി​ക്കു​ന്ന ഡി​എ​ൻ​എ ഡോ ​പ്രൊ​ജ​ക്റ്റു​മാ​യി സ​ഹ​ക​രി​ച്ച് 2021ൽ ​അ​വ​ശി​ഷ്ട​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ഷെ​രീ​ഫ് ഓ​ഫി​സ് ആ​രം​ഭി​ച്ചു. ഡി​ക്ടീ​വ് ഡേ​വി​ഡ് ട​ർ​ണ​റു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി, അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ സി​ന്ഡി ജെ​യ്ൻ സി​ൻ​ഡി ക്രോ​ൺ എ​ന്ന സ്ത്രീ​യു​ടെ​യാ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞു.

അ​സ്ഥി​ക​ളു​ടെ കേ​ട് കാ​ര​ണം മ​ര​ണ​കാ​ര​ണം ഇ​പ്പോ​ഴും അ​ജ്ഞാ​ത​മാ​ണ്. യു​വ​തി​യെ ഒ​രി​ക്ക​ലും കാ​ണാ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും വി​വാ​ഹി​ത​യാ​ണെ​ന്നോ കു​ട്ടി​ക​ളു​ണ്ടെ​ന്നോ പോ​ലും കു​ടും​ബ​ത്തി​ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ഡി​റ്റ​ക്ടീ​വ് ട​ർ​ണ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഷി​ക്കാ​ഗോ ബ്ര​ദേ​ഴ്സ് ക്ല​ബി​ന് പു​തി​യ നേ​തൃ​ത്വം.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ വെ​സ്റ്റ് സ​ബെ​ർ​ബു കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ഷി​ക്കാ​ഗോ ബ്ര​ദേ​ഴ്സ് ക്ല​ബി​ന് പു​തി​യ നേ​തൃ​ത്വം നി​ല​വി​ൽ
റൂ​ബി​ൻ ലാ​ലി​നെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വം: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​തി​ഷേ​ധി​ച്ചു.
ടെ​ക്സ​സ്: വ​നം വ​കു​പ്പ് ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ട്വ​ന്‍റി ഫോ​ർ അ​തി​ര​പ്പ​ള്ളി റി​പ്പോ​ർ​ട്ട​ർ റൂ​ബി​ൻ ലാ​ലി​നെ ക​സ്റ്റ​ഡി​
കാ​റ്റി​യ​യു​ടെ കൊ​ല​പാ​ത​കം: വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 55,000 ഡോ​ള​ർ പാ​രി​തോ​ഷി​കം.
ടെ​ന്നി​സി: കൊ​ല്ല​പ്പെ​ട്ട പ​ട്ടാ​ള​ക്കാ​രി കാ​റ്റി​യ ഡ്യു​നാ​സ് അ​ഗ്വി​ലാ​റി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് കു​ടും​ബം 55,
സം​രം​ഭ​ക​ൻ ഡോ. ​അ​നി​ൽ പൗ​ലോ​സ് അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ലോം​ഗ് ഐ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന പ്ര​മു​ഖ സം​രം​ഭ​ക​നും മ​ല്ല​പ്പ​ള്ളി മോ​ഡ​യി​ൽ കു​ടും​ബാം​ഗ​വു​മാ​യ ഡോ.
ടേ​ക്ക്ഓ​ഫി​ന് മു​ൻ​പ് യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലെ ഒ​ഹെ​യ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ന് തീ​പി​ടി​ച്ച​ത് പ​