• Logo

Allied Publications

Middle East & Gulf
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല
Share
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി. അ​ബ്ദു​ൾ റ​ഷീ​ദി​ന്‍റെ(53) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല. യു​എ​യി​ലെ ക​ന​ത്ത​മ​ഴ​യെ തു​ട​ര്‍​ന്നു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സ​വും വി​മാ​ന​ത്താ​വ​ള​മു​ള്‍​പ്പെ​ടെ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ സാ​ഹ​ച​ര്യ​വു​മാ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്.

നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30‌ ഓ​ടെ അ​ബ്ദു​ള്‍ റ​ഷീ​ദി​ന്‍റെ ദാ​രു​ണാ​ന്ത്യം. ഇ​യാ​ള്‍ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍​നി​ന്നും അ​ബ​ദ്ധ​ത്തി​ല്‍ താ​ഴെ​വീ​ണാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് സൂ​ച​ന.

അ​പ​ക​ട​ദി​വ​സം രാ​ത്രി നാ​ട്ടി​ലേ​ക്ക് വ​രാ​നാ​യി വി​മാ​ന ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത് യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. സൗ​ദി​അ​റേ​ബ്യ​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളോ​ളം ജോ​ലി​ചെ​യ്തി​രു​ന്ന ഇ​യാ​ള്‍ പു​തി​യ സം​രം​ഭം തു​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ല്‍ ആ​റു​മാ​സം മു​മ്പാ​ണ് അ​ജ്മാ​നി​ലെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പെ​രു​മ​ഴ എ​ല്ലാ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും തെ​റ്റി​ച്ച​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​ര​ത്തി​നു​ള്ളി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു ബ​ന്ധു​ക്ക​ൾ.

പ​രേ​ത​നാ​യ എം.​കെ. അ​ഹ​മ്മ​ദ് ഖ​ദീ​സു ഹ​ജ്ജു​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ലൈ​ല. മ​ക്ക​ള്‍: റാ​സി, റാ​യി​ദ്, റ​ബീ​ഹ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ന​ജീ​ബ്, റ​ഹീം, മ​റി​യം​ബി, റ​സി​യ.

നാ​യ​നാ​ർ സ്മാ​ര​ക ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച് കൈ​ര​ളി.
ഫു​ജൈ​റ: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ.
അ​രു​ൺ എ​സ്. കൃ​ഷ്ണ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ മ​ലാ​സ് യൂ​ണി​റ്റ് അം​ഗം അ​രു​ൺ എ​സ്.
കേ​ര​ള​ത്തി​ലേ​ക്കു​ള്ള കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള കൂ​ടു​ത​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി.
സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന്‍റെ ഉ​ദാ​ത്ത മാ​തൃ​ക​യു​മാ​യി കേ​ളി; ​ഈ വർഷം ​ന​ൽ​കി​യ​ത് 1086 യൂ​ണി​റ്റ് ര​ക്തം.
റി​യാ​ദ്: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ​ക്കാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ജീവ​സ്പ​ന്ദ​നം 2024ന
റോ​ബോ​ട്ടി​ക്സ് വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ച് അ​ലി​ഫ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ.
റി​യാ​ദ്: വി​വ​ര​സാ​ങ്കേ​തി​ക രം​ഗ​ത്തെ ത്വ​രി​ത​ഗ​തി​യി​ലു​ള്ള വ​ള​ർ​ച്ച​യെ പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​രി​ശീ