• Logo

Allied Publications

Europe
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Share
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ. കേ​ര​ള​ത്തെ​യും ഇ​ന്ത്യ​യെ​യും സം​ബ​ന്ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കു​ന്ന പ്ര​വാ​സ സം​ഘ​ട​ന​യാ​യ ഐ​ഒ​സി ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണ​രം​ഗ​ത്തും ഊ​ർ​ജി​ത​മാ​യ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കി രാ​ജ്യ​ത്ത് ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​ര​ത്തി​ലേ​റു​ന്ന​തി​ന് സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​ന്ന​തി​നും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നു​മാ​യി ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "മി​ഷ​ൻ 2024' തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.

കേ​ര​ള​ത്തി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് യു​കെ​യി​ലെ​ത്തി​യ​വ​രും സൈ​ബ​ർ രം​ഗ​ത്ത് പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച​വ​രെ​യും അ​ണി​നി​ര​ത്തി​യാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ "മി​ഷ​ൻ 2024' തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: സാം ​ജോ​സ​ഫ് (ക​ൺ​വീ​ന​ർ), റോ​മി കു​ര്യാ​ക്കോ​സ്, സു​ര​ജ് കൃ​ഷ്ണ​ൻ, നി​സാ​ർ അ​ലി​യാ​ർ (കോ ​ക​ൺ​വീ​നേ​ഴ്‌​സ്).

ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: അ​രു​ൺ പൗ​ലോ​സ്, അ​ജി ജോ​ർ​ജ്, അ​രു​ൺ പൂ​വ​ത്തൂ​മൂ​ട്ടി​ൽ, വി​ഷ്ണു പ്ര​താ​പ്, വി​ഷ്ണു ദാ​സ്, ജി​തി​ൻ തോ​മ​സ്, ജെ​ന്നി​ഫ​ർ ജോ​യ്.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്രാ​ധാ​ന്യം പ്ര​വാ​സ​ലോ​ക​ത്തി​നും അ​വ​രി​ലൂ​ടെ നാ​ട്ടി​ലെ വോ​ട്ട​ർ​മാ​രി​ലേ​ക്ക് എ​ത്തി​ക്കു​ക​യും കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​വാ​സി​ക​ളോ​ട് അ​ട​ക്കം ചെ​യ്ത ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​റ​ന്നു​കാ​ട്ടി യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കു​ക​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ ക​മ്മി​റ്റി​യു​ടെ ല​ക്ഷ്യ​മെ​ന്ന് ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് സു​ജു ഡാ​നി​യേ​ൽ, വ​ക്താ​വ് അ​ജി​ത് മു​ത​യി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഐ​ഒ​സി യു​കെ കേ​ര​ള ചാ​പ്റ്റ​ർ മീ​ഡി​യ കോ​ഓ​ർ​ഡി​നേ​റ്റ​ർ റോ​മി കു​ര്യാ​ക്കോ​സ്, സീ​നി​യ​ർ ലീ​ഡ​ർ സു​ര​ജ് കൃ​ഷ്ണ​ൻ, കോ​ൺ​ഗ്ര​സ് സൈ​ബ​ർ രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സാം ​ജോ​സ​ഫ്, അ​ജി ജോ​ർ​ജ്, നി​സാ​ർ അ​ലി​യാ​ർ, അ​രു​ൺ പൗ​ലോ​സ്, അ​രു​ൺ പൂ​വ​ത്തു​മൂ​ട്ടി​ൽ, വി​ഷ്ണു പ്ര​താ​പ്, ജെ​ന്നി​ഫ​ർ ജോ​യ്, വി​ഷ്ണു ദാ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ചാ​ര​ണ ക​മ്മി​റ്റി​യു​ടെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​നം ഇ​തി​നോ​ട​കം ത​ന്നെ പ്ര​വാ​സ​ലോ​ക​ത്ത് സ​ജീ​വ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്‌.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക് എ​ത്തു​ന്ന വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ലേ​ല​ത്തി​ലും താരമായി ഷൂ​മാ​ക്ക​ർ; വാ​ച്ചു​ക​ൾ വി​റ്റു​പോ​യ​ത് 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക്.
ബെ​ര്‍​ലി​ന്‍: ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ വാ​ച്ചു​ക​ൾ ലേ​ല​ത്തി​ൽ 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക് വി​റ്റു​പോ​യി.
ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.
ബെ​ര്‍​ലി​ന്‍: ഷോ​ള്‍​സ് കാ​ബി​ന​റ്റ് ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.
ട്രെ​യി​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് വി​യ​ന്ന അ​തി​രൂ​പ​ത​യും ഓ​സ്ട്രി​യ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​വും സ്വീ​ക​ര​ണം ന​ല്‍​കും.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷോ​ണ്‍​ബോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം വി​യ​ന്ന​യി​ല്‍ എ​ത്തി​ച്ചേ
റ​ഷ്യ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് വീസ ഇ​ല്ലാ​തെ പോ​കാം.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്കു പോ​കാ​ൻ വീസ ഒ​ഴി​വാ​ക്കു​ന്നു.