പാലാ: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കും നിർധനരായവർക്കുമായി വേൾഡ് മലയാളി കൗൺസിൽ 25 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയായ ഗ്ലോബൽ ഗ്രീൻ വില്ല പ്രോജക്ടിൽ ആദ്യഘട്ട 12 വീടുകളുടെ താക്കോൽ ദാനവും ഭവന സമുച്ചയങ്ങളുടെ ഉദ്ഘാടനവും ജോസ് കെ. മാണി എംപി നിർവഹിച്ചു.
വില്ല പ്രോജക്ട് പ്രസിഡന്റ് ടി. കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മോൻസ് ജോസഫ് എംഎൽഎ പ്രകൃതി സൗഹൃദ ഉദ്യമ ഉദ്ഘാടനവും നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള പടിക്കമ്യാലിൽ സംഭാവനയായി നൽകിയ 1.05 ഏക്കറിലാണ് ഭവന സമുച്ചയം പണിതത്.
ടി.പി. വിജയനാണ് പ്രോജക്ട് സെക്രട്ടറി. എസ്.കെ. ചെറിയാൻ, ടി.കെ. വിജയൻ, കെ.സി. ഏബ്രഹാം, ഡോ. മനോജ് തോമസ്, സിമി സനോജ് സൈമൺ, സ്റ്റെഫി ഫെലിക്സ്, ബേബി മാത്യു സോമതീരം, ഡോ. ഷിബു സാമുവൽ, ഡബ്ല്യു. എം. സി. ചാരിറ്റബിൾ സൊസൈറ്റി, ഹൂസ്റ്റൺ പ്രൊവിൻസ്, ന്യൂജഴ്സി പ്രൊവിൻസ്, ഒമാൻ പ്രൊവിൻസ് എന്നിവരാണ് വില്ലകൾ സ്പോൺസർ ചെയ്തത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 11 പേർ ജോണി കുരുവിളയിൽനിന്നു താക്കോൽ ഏറ്റുവാങ്ങി. ചടങ്ങിൽ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രഫ. വിനോദ്ചന്ദ്ര മേനോൻ, വി. കൃഷ്ണകുമാർ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ സെബാസ്റ്റ്യൻ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ,
ഫാ. ജോൺ കണിയാർകുന്നിൽ, ഷാജി എം. മാത്യു, ബേബി മാത്യു സോമതീരം, എസ് കെ. ചെറിയാൻ, തങ്കമണി ദിവാകരൻ, സെലീന മോഹൻ, ഡൊമിനിക് സി. ജോസഫ്, സാം ജോസഫ്, ബോബി മാത്യു, ബീന തോമസ്, ലൂസി ജോർജ്, ബെന്നി മൈലാടൂർ, രാമചന്ദ്രൻ പേരാമ്പ്ര എന്നിവർ പ്രസംഗിച്ചു.
|