• Logo

Allied Publications

Americas
ഹോ​പ് വെ​ൽ ജം​ഗ്ഷ​ൻ സെന്‍റ്​ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/ യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പ്ലാ​നിം​ഗ് ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ഒ​രു സം​ഘം ഹോ​പ് വെ​ൽ ജം​ഗ്ഷ​ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഡ​ച്ച​സ് കൗ​ണ്ടി സ​ന്ദ​ർ​ശി​ച്ചു.

ഷി​ബു ത​ര​ക​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ര​ഘു നൈ​നാ​ൻ (ഫി​നാ​ൻ​സ് ക​മ്മി​റ്റി അം​ഗം) എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ൺ​ഫ​റ​ൻ​സ് ടീം. ​ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക കി​ക്ക് ഓ​ഫി​നു​ള്ള യോ​ഗം വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഉ​ണ്ടാ​യി​രു​ന്നു.



ഫാ. ​ബോ​ബി വ​ർ​ഗീ​സ് (വി​കാ​രി) ടീം ​അം​ഗ​ങ്ങ​ൾ​ക്ക് സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും കോ​ൺ​ഫ​റ​ൻ​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ​ട​വ​കാം​ഗ​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഫാ​മി​ലി/ യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ തീം, ​തീ​യ​തി, ലൊ​ക്കേ​ഷ​ൻ, പ്രാ​സം​ഗി​ക​ർ, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ൾ ഷി​ബു ത​ര​ക​ൻ ന​ൽ​കി.

സ​മ്മേ​ള​ന​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​ക്കു​റി​ച്ച് ര​ഘു നൈ​നാ​ൻ സം​സാ​രി​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ്പ് ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​ക്കൊ​ണ്ടും കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് വി​ശാ​ൽ ചെ​റി​യാ​ൻ (ഇ​ട​വ​ക ട്ര​സ്റ്റി) സു​വ​നീ​റി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ചേ​ർ​ക്കാ​ൻ സം​ഭാ​വ​ന ന​ൽ​കി. എ​ബ്ര​ഹാം തോ​മ​സ് ഗ്രാ​ൻ​ഡ് സ്പോ​ൺ​സ​ർ​ഷി​പ്പോ​ടെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. മാ​ത്യു എ​ട​മ്പാ​ട​ത്ത് (ജോ​ർ​ജ്), വി​ശാ​ൽ ചെ​റി​യാ​ൻ, മ​നോ​ജ് വ​ർ​ക്കി, ജ​സ്റ്റി​ൻ ജോ​ൺ, കൊ​ച്ചു​മോ​ൻ വ​ർ​ഗീ​സ്, മ​ഹേ​ഷ് മാ​ത്യു എ​ന്നി​വ​ർ റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.



കോ​ൺ​ഫ​റ​ൻ​സ് ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

​“ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തി​ലൂ​ന്നി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​ സ്ഥാ​പി​ക്കു​ക” (കൊ​ലൊ​സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്റെ ചി​ന്താ​വി​ഷ​യം. ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക
വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും
മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

target=_blank>Registration link: http://tinyurl.com/FYC2024


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ 914 806 4595, ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി 516 439 9087.

മാധ്യമപ്രവർത്തക ആ​ലീ​സ് സ്റ്റു​വ​ർ​ട്ട് മ​രി​ച്ച​നി​ല​യി​ൽ.
വി​ർ​ജീ​നി​യ: മാധ്യമപ്രവർത്തകയും സിഎൻഎൻ രാ​ഷ്ട്രീ​യ നി​രൂ​പ​ക​യും എ​മ്മി അ​വാ​ർ​ഡ് ജേ​താ​വു​മാ​യ ആ​ലീ​സ് സ്റ്റു​വ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​
ഫോ​മാ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
ഫി​ലാ​ഡ​ൽ​ഫി​യ: ഫോ​മ​യു​ടെ വെെ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ടീം ​യു​ണൈ​റ്റ​ഡിന്‍റെ ഭാഗമായി ഷാ​ലു പു​ന്നൂ​സ് മ​ത്സ​രി​ക്കു​ന്നു.
മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം ചൂ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി ലെ​നോ​ർ.
ഒ​ട്ടാ​വ: മി​സ് ഒ​ട്ടാ​വ സൗ​ന്ദ​ര്യ​മ​ത്സ​ര​ത്തി​ൽ കി​രീ​ടം നേ​ടി മ​ല​യാ​ളി പെ​ൺ​കു​ട്ടി.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫി​ലാ​ഡ​ൽ​ഫി​യ: ഓ​വ​ർ​സീ​സ് റ​സി​ഡ​ന്‍റ് മ​ല​യാ​ളീ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ (ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ) ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ ഭാ​ര​
ഹൂ​സ്റ്റ​ണി​ൽ കൊ​ടു​ങ്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ൽ മ​ണി​ക്കൂ​റി​ൽ 100 മൈ​ൽ വേ​ഗ​ത​യി​ൽ വീ​ശി​യ കൊ​ടു​ങ്കാ​റ്റി​ല്‍ ഏ​ഴ് പേ​ർ മ​രി​ച്ചു.