• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി‌യ​ൺ ഈ​സ്റ്റ​ർ ​ഈ​ദ് വി​ഷു ആ​ഘോ​ഷം 27ന്
Share
ലണ്ടൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി‌യ​ൺ ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ഈ​ദ് വി​ഷു ആ​ഘോ​ഷം താ​മ​ര​ശേ​രി ബി​ഷ​പ്പ് മാ​ർ റെ​മി​ജി​യോ​സ് മ​റി​യ പോ​ൾ, ഇ​ഞ്ച​നാ​നി​യ​ൽ, പാ​ണ​ക്കാ​ട സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും ആ​ത്മീ​യ ഗു​രു​വും ശാ​ന്തി​ഗ്രാം ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ സ്വാ​മി ഗു​രു​ര​ത്ന ജ്ഞാ​ന​ത​പ​സി​യും ചേ​ർ​ന്ന് ഈ മാസം 27ന് ​വൈ​കുന്നേരം മൂന്നിന് (യുകെ സമയം), 7.30 (​ഇന്ത്യൻ സമയം) വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ, റീ​ജിയൺ, ഫോ​റം​സ്, പ്രൊ​വി​ൻ​സ് ലീ​ഡേ​ഴ്സി​നോ​ടൊ​പ്പം ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​ർ പ​ങ്കെ​ടു​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന വി​വി​ധ ക​ലാ​പാ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഈ ​വ​ർ​ഷം ഈ​സ്റ്റ​ർ, ഈ​ദ്, വി​ഷു ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ൾ​ക്കാ​യി എ​ല്ലാ മാ​സ​ത്തി​ന്‍റേ​യും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ പ​തി​മൂ​ന്നാം സ​മ്മേ​ള​ന​മാ​ണ് ഈ മാസം 27ന് ​ഈ​സ്റ്റ​ർ ​ ഈ​ദ് വി​ഷു ആ​ഘോ​ഷി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി തു​ട​ങ്ങി​യി​രി​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​വ​ദി​ക്കാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഈ ​ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു കൊ​ണ്ടു​ത​ന്നെ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും (ക​വി​ത​ക​ൾ, ഗാ​ന​ങ്ങ​ൾ, ഡാ​ൻ​സു​ക​ൾ തു​ട​യ​ങ്ങി​യ​വ ആ​ല​പി​ക്കു​വാ​നും അ​വ​ത​രി​പ്പി​ക്കു​വാ​നും) ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തു​വാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളേ​യും ഈ ​ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യി​ലേ​ക്ക് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ സ്വാ​ഗ​തം ചെ​യ്യു​ന്നു.

സ​ന്ന്യാ​സ​ജീ​വി​ത​ത്തി​ന് അ​പ്പ​സ്തോ​ലി​ക ധൈ​ര്യം ആ​വ​ശ്യം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
റോം: ​നേ​തൃ​ത്വ​ത്തി​നു വേ​ണ്ടി​യു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​നോ​സി​യ​ൻ ഉ​പ​വി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​മാ​യും വി​ശു​ദ്ധ ഗ​ബ്രി​യ
ഇ​ട​വ​ക​വി​കാ​രി​മാ​രു​ടെ അ​ന്താ​രാ​ഷ്‌​ട്ര സ​മ്മേ​ള​നം റോ​മി​ൽ ആ​രം​ഭി​ച്ചു.
റോം: ​ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ സി​ന​ഡി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക​ത്തി​ലെ ഇ​ട​വ​ക​വി​കാ​രി​മാ​രു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തി​ങ്ക​ളാ​ഴ്ച റോ​മി​ൽ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സം​യു​ക്ത സ​മ്മേ​ള​നം ലെ​സ്റ്റ​റി​ൽ ന​ട​ന്നു.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നി​ല​വി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​ത
മേ​രി വി​സ്കോ​ട്ട് ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
കാ​ൾ​സ് റൂ​ഹെ: തൃ​ശൂ​ർ പു​ത്ത​ൻ​ചി​റ കൊ​മ്പ​ത്ത്ക​ട​വ് വ​ട​ക്കി​നേ​ട​ത്ത് ചേ​രി​യ​പ്പ​റ​മ്പി​ൽ വ​ർ​ഗീ​സി​ന്‍റെ മ​ക​ൾ ഗു​ണ്ട​ർ വി​സ്കോ​ട്ടി​ന്‍റെ ഭാ​ര്
"ല​ണ്ട​ൻ ടു ​ക​ലേ​ന​ഹ​ള്ളി'; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നെ​ത്തി ക​ന്ന​ഡ യു​വ​തി, ചെ​ല​വ് ഒ​ന്ന​ര​ല​ക്ഷം രൂ​പ..!.
ബം​ഗ​ളൂ​രു: രാ​ജ്യം ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​ണ്.