• Logo

Allied Publications

Europe
ചാ​രു​പ്ലാ​വി​ൽ കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Share
മാ​ഞ്ച​സ്റ്റ​ർ: കേ​ര​ള​ത്തി​ൽ നി​ന്നും യൂ​റോ​പ്പി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ ചാ​രു​പ്ലാ​വി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സം​ഗ​മം യു​കെ​യി​ലെ മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്നു. ഇ​ൻ​ഗ​ൽ​ട​ൺ പി​ൻ​ക്രോ​ഫ്റ്റ് റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ദ്വി​ദി​ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ൽ നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്വം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ സം​ഗ​മം കു​ടും​ബ​ത്തി​ലെ പു​തു​ത​ല​മു​റ​യ്ക്ക് നേ​രി​ൽ കാ​ണു​വാ​നും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​വാ​നു​മു​ള്ള അ​വ​സ​ര​മാ​യി.

ചാ​രു​പ്ലാ​വി​ൽ കു​ടും​ബ​ത്തി​ലെ യു​വ​ത​ല​മു​റ മു​ൻ​കൈ​യെ​ടു​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ റോ​മി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന സി​സ്റ്റ​ർ മേ​രി അ​ല​ക്സ്, ഭോ​പ്പാ​ൽ മൗ​ണ്ട് ഫോ​ർ​ട്ട് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ ചെ​യ​ർ​മാ​നും പ്രൊ​വി​ൻ​ഷ്യാ​ളു​മാ​യ ബ്ര​ദ​ർ ത​മ്പി അ​ല​ക്സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

മൗ​ണ്ട്ഫോ​ർ​ട്ട് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ മോ​നി​ച്ച​ൻ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യി എ​ത്തി സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വി​വി​ധ​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു ദി​വ​സ​വും ഉ​ണ്ടാ​യി​രു​ന്നു.

മു​തി​ർ​ന്ന​വ​രി​ൽ​നി​ന്നും വാ​മൊ​ഴി​യാ​യി കി​ട്ടി​യ നാ​ട​ൻ​പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത് പു​തു​ത​ല​മു​റ​യ്ക്ക് കൗ​തു​ക​മു​ണ​ർ​ത്തി. അ​തോ​ടൊ​പ്പം പ​ഴ​യ​കാ​ല​ത്ത് കു​ട്ടി​ക​ൾ ന​ട​ത്തി​യി​രു​ന്ന വി​വി​ധ​ത​രം ക​ലാ​കാ​യി​ക ​മ​ത്സ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണ​മൊ​രു​ക്കി​യ​ത് കു​ടും​ബാം​ഗ​ങ്ങ​ളെ​ല്ലാം ചേ​ർ​ന്നാ​യി​രു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ആ​യി​പ്പോ​യെ​ങ്കി​ലും നാ​ടി​നെ​യും കു​ടും​ബ​ത്തെ​യും ഒ​രു​മ​യു​ടെ സ്വ​ര​ത്തി​ൽ ഓ​ർ​ത്തെ​ടു​ക്കാ​നും ഒ​രു​മി​ച്ചി​രി​ക്കാ​നും യൂ​റോ​പ്പി​ലെ ചാ​രു​പ്ലാ​വി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ന​ല്ലൊ​രു അ​വ​സ​ര​മാ​യി​രു​ന്നു ഈ ​സം​ഗ​മം.

ജി​ബു ജോ​സ്, ജി​ജി ചാ​രു​പ്ലാ​വി​ൽ, മ​നോ​ജ്, ബി​ൻ​സി, അ​ജി​നി, മ​രി​യ​റ്റ്, ര​ഞ്ചു, ഫെ​ബി തു​ട​ങ്ങി​യ​വ​ർ കു​ടും​ബ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 16ന് സ്ക​ന്തോ​ർ​പ്പി​ൽ; ​നി​യ​മാ​വ​ലി മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ്ര​കാ​ശ​നം ചെ​യ്തു.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ഏ​ഴാ​മ​ത് ബൈ​ബി​ൾ ക​ലോ​ത്സ​വം ന​വം​ബ​ർ 16ന് ​സ്ക​ന്തോ​ർ​പ്പി​ൽ ന​ട​ക്കും.
ഇ​ന്‍​ഫി​നി​റ്റി ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച ഗ്ലോ​സ്റ്റ​റി​ല്‍.
ഗ്ലോ​സ്റ്റ​ര്‍: ഇ​ന്‍​ഫി​നി​റ്റി ടി10 ​ക്രി​ക്ക​റ്റ് ക​പ്പ് ടൂ​ര്‍​ണ​മെ​ന്‍റ് ഞാ​യ​റാ​ഴ്ച ഗ്ലോ​സ്റ്റ​ര്‍ ട​ഫ്‌​ലി പാ​ര്‍​ക്ക് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി
ഓ​സ്ട്രി​യ അ​ണ്ട​ർ15 ഫു​ട്ബോ​ൾ ടീ​മി​ൽ ഇ​ടം​പി​ടി​ച്ച് വി​യ​ന്ന മ​ല​യാ​ളി ബേ​സി​ൽ.
വി​യ​ന്ന: ഓ​സ്ട്രി​യ അ​ണ്ട​ർ15 ഫു​ട്ബോ​ൾ ടീ​മി​ലേ​ക്ക് വി​യ​ന്ന മ​ല​യാ​ളി ബേ​സി​ൽ ത​ല​പ്പി​ള്ളി​യെ തെ​ര​ഞ്ഞെ​ടു​ത്തു.
അ​ദ്ഭുത പ്ര​തി​ഭാ​സ​ങ്ങ​ളെ​പ്പ​റ്റി പു​തി​യ വ​ത്തി​ക്കാ​ൻ പ്ര​മാ​ണ​രേ​ഖ.
വ​​ത്തി​​ക്കാ​​ൻ സി​​റ്റി: അ​​ദ്ഭുത​​പ്ര​​തി​​ഭാ​​സ​​ങ്ങ​​ളാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നെ​​പ്പ​​റ്റ
ജർമനിയിലെ ഹാംബർഗിൽ സ്കൂളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം.
ഹാം​ബ​ർ​ഗ്: ജ​ർ​മ​നി​യി​ലെ ഹാം​ബ​ർ​ഗ് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ മു​ഖം മ​റ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ നി​രോ​ധി​ച്ചു.