• Logo

Allied Publications

Americas
ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജിയൺ യൂ​ത്ത് ഫെ​സ്റ്റി​വ​ൽ മേ​യ് നാ​ലി​ന്
Share
ഷി​ക്കാ​ഗോ: ഫോ​മാ സെ​ൻ​ട്ര​ൽ റീ​ജിയണിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ​യി​നം ക​ലാ​മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു. യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി ജൂ​ബി വ​ള്ളി​ക്ക​ളം കോ​ഓർ​ഡി​നേ​റ്റേ​ഴ്സാ​യി ആ​ഷ മാ​ത്യു, ഡോ. ​സ്വ​ർ​ണ്ണം ചി​റ​മേ​ൽ, ശ്രീ​ജ​യ നി​ഷാ​ന്ത്, ലി​ന്‍റാ ജോ​ളി​സ് എ​ന്നി​വ​രെ ആ​ർ.​വി.​പി. ടോ​മി എ​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു.

ഡെ​സ്പ്ല​യി​ൻ​സി​ലു​ള്ള ക്നാ​നാ​യ ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ മേ​യ് നാ​ലി​നാ​ണ് യൂ​ത്ത് ഫെ​സ്റ്റി​വ​ൽ ന​ട​ത്തു​ന്ന​ത്. ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ഫോ​ക്ക് ഡാ​ൻ​സ്, വെ​സ്റ്റേ​ൺ ഡാ​ൻ​സ്, മ​ല​യാ​ളം ഫി​ലിം സോം​ഗ്, ഇം​ഗ്ലി​ഷ് സോംഗ്, ക്ലാ​സി​ക്ക​ൽ സോംഗ് , പ്ര​സം​ഗം മ​ല​യാ​ളം & ഇം​ഗ്ലി​ഷ്, ക്രി​യേ​റ്റീ​വ് പെ​ർ​ഫോ​ർ​മ​ൻ​സ് മി​മി​ക്രി, മോ​ണോ​ആ​ക്ട്, സ്റ്റാ​ൻ​ഡ് അ​പ് കോ​മ​ഡി, ഫാ​ൻ​സി ഡ്ര​സ്, സ്പെ​ല്ലി​ങ് ബീ, ​മ​ല​യാ​ളം ക​വി​ത പാ​രാ​യ​ണം, പെ​ൻ​സി​ൽ ഡ്രോ​യിംഗ്, പെ​യി​ന്‍റിംഗ്, ഗ്രൂ​പ്പ് ഡാ​ൻ​സു​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​ണ്.

ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ഓ​ഗ​സ്റ്റ് 811 വ​രെ പു​ന്‍റാ​കാ​നാ​യി​ൽ വ​ച്ചു ന​ട​ക്കു​ന്ന നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​ർ​ഹ​രാ​കു​ന്ന​താ​ണ്. കു​ട്ടി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന ഈ ​യൂ​ത്ത് ഫെ​സ്റ്റി​വ​ലി​ൽ അ​വ​രെ പ​ങ്കെ​ടു​പ്പി​ച്ച് ഇ​ത് വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ഷി​ക്കാ​ഗോ​യി​ലു​ള്ള എ​ല്ലാ ഡാ​ൻ​സ് സ്കൂ​ൾ ടീ​ച്ചേ​ഴ്സി​ന്‍റേ​യും മാ​താ​പി​താ​ക്ക​ളു​ടേ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ