തുഗ്ബ: നവയുഗം സാംസ്കാരികവേദി തുഗ്ബ മേഖല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം സാമ്പത്തികവ്യത്യാസങ്ങൾക്കുമപ്പുറം പ്രവാസലോകത്ത് നിലനിൽക്കുന്ന പരസ്പരസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിളംബരമായി മാറി.
തുഗ്ബ ബഗ്ലഫ് സനയയിലുള്ള അബു ഹൈദം ഷീഷ ഹാളിൽ നടന്ന ഇഫ്താർ സംഗമത്തിൽ സ്ത്രീകളും കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നൂറുകണക്കിന് പ്രവാസികൾ പങ്കെടുത്തു.
നവയുഗം കേന്ദ്രനേതാക്കളായ ഷിബുകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, നിസ്സാം കൊല്ലം, തമ്പാൻ നടരാജൻ, അരുൺ ചാത്തന്നൂർ, ശരണ്യ ഷിബു, മീനു അരുൺ, സന്തോഷ് ചങ്ങോലിക്കൽ എന്നിവർ പങ്കെടുത്തു.
ഇഫ്താർ സംഗമ പരിപാടികൾക്ക് നവയുഗം നേതാക്കളായ പ്രിജി കൊല്ലം, ദാസൻ രാഘവൻ, നിയാസ് ബിനു, ഉണ്ണി, പോൾസൺ, സ്റ്റീഫൻ, സിറാജ്, സിജിൽ, രഞ്ചിത്, പ്രിൻസ്, രാജൻ, ആതിര ദിലീപ്, സുറുമി നസീം, സന്തോഷ് നന്ദനം, പ്രതീഷ്, ഷൻമുഖൻ, നിസാർ കൊല്ലം, സാബു, മുഹമ്മദ് നൈനാൻ എന്നിവർ നേതൃത്വം നൽകി.
|