• Logo

Allied Publications

Americas
ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം
Share
ലി​ൻ​ഡ​ൻ (ന്യൂ​ജ​ഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൻ്റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ഈ മാസം 17ന് ലി​ൻ​ഡ​ൻ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ വച്ചു ന​ട​ത്ത​പ്പെ​ട്ടു.

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ നാ​ല് ദി​വ​സ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും. ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​മ്മേ​ള​ന​മാ​ണ് ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ഫാ.​സ​ണ്ണി ജോ​സ​ഫ് (വി​കാ​രി) സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ചെ​റി​യാ​ൻ പെ​രു​മാ​ൾ (ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), ജോ​ൺ താ​മ​ര​വേ​ലി​ൽ (ഫൈ​നാ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ), മാ​ത്യു വ​ർ​ഗീ​സ് (റാ​ഫി​ൾ കോ​ർ​ഡി​നേ​റ്റ​ർ), ഷീ​ല ജോ​സ​ഫ്, റോ​ണ വ​ർ​ഗീ​സ്, നി​ക്കോ​ൾ വ​ർ​ഗീ​സ്, ലി​സ് പോ​ത്ത​ൻ, നോ​ബി​ൾ വ​ർ​ഗീ​സ്, റെ​ജി വ​ർ​ഗീ​സ്, നോ​യ​ൽ വ​ർ​ഗീ​സ് (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ബോ​ബി ടോം​സ് (ഇ​ട​വ​ക സെ​ക്ര​ട്ട​റി), അ​ല​ക്സ് ജോ​ൺ (ഇ​ട​വ​ക ട്ര​ഷ​റ​ർ), റിം​ഗി​ൾ ബി​ജു (മെ​ഡി​ക്ക​ൽ ക​മ്മി​റ്റി അം​ഗം), ജേ​ക്ക​ബ് ജോ​സ​ഫ് (മു​ൻ എ​ന്റ​ർ​ടൈ​ൻ​മെന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു.

ചെ​റി​യാ​ൻ പെ​രു​മാ​ൾ ത​ന്‍റെ ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ 2019, 2023 വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​ന്ന ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സു​ക​ളു​ടെ കോ​ഓർ​ഡി​നേ​റ്റ​റാ​യി ഫാ.​സ​ണ്ണി ജേ​ക്ക​ബ് ന​ൽ​കി​യ സ്തു​ത്യ​ർ​ഹ​മാ​യ നേ​തൃ​ത്വീ അ​നു​സ്മ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി​ക​ൾ, തീം, ​പ്രാ​സം​ഗി​ക​ർ, വേ​ദി, വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​വാ​യ വി​വ​ര​ങ്ങ​ളും ചെ​റി​യാ​ൻ ന​ൽ​കി. ഷീ​ല ജോ​സ​ഫ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​പ​രി​ധി അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ ഉ​ട​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സി​നെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​നെ​ക്കു​റി​ച്ചും ലേ​ഖ​ന​ങ്ങ​ൾ, പ​ര​സ്യ​ങ്ങ​ൾ, ആ​ശം​സ​ക​ൾ എ​ന്നി​വ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ചും റോ​ണ വ​ർ​ഗീ​സ് സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള
റാ​ഫി​ളി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ നി​ക്കോ​ൾ വ​ർ​ഗീ​സ് പ​ങ്കു​വ​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന വി​നോ​ദ സാ​യാ​ഹ്ന​ത്തെ​ക്കു​റി​ച്ചും നി​ക്കോ​ൾ ഓ​ർ​മിപ്പി​ച്ചു. എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ൾ​ക്ക് അ​വ​രു​ടെ ക്രി​സ്ത്രീ​യ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യും.

സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളെ​യും ആ​നു​കൂ​ല്യ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ലി​സ് പോ​ത്ത​ൻ പ​ങ്കു​വ​ച്ചു. ല​ങ്കാ​സ്റ്റ​റി​ലെ സൈ​റ്റ് & സൗ​ണ്ട് തി​യേ​റ്റ​റി​ലെ ഡാ​നി​യ​ൽ എ​ന്ന പ്ര​ശ​സ്ത​മാ​യ ഷോ ​ഉ​ൾ​പ്പെ​ടു​ന്ന വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള അ​വ​സ​ര​ത്തെ​ക്കു​റി​ച്ച് നോ​ബി​ൾ വ​ർ​ഗീ​സ് സം​സാ​രി​ച്ചു.

ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ മു​ൻ​കാ​ല അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ത്യു വ​ർ​ഗീ​സ് സം​സാ​രി​ക്കു​ക​യും സ​മ്പ​ന്ന​മാ​യ ഒ​രു അ​നു​ഭ​വ​ത്തി​നാ​യി പ​ങ്കെ​ടു​ക്കാ​ൻ എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക(കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595), ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516.439.9087).

കാ​ന​ഡ​യി​ൽ മ​ല​യാ​ളി യു​വ​തി​യു​ടെ ദു​രൂ​ഹ​മ​ര​ണം: ഭ​ർ​ത്താ​വ് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ലാ​ൽ കെ. ​പൗ​ലോ​സ് ഇ​ന്ത്യ​യി​ൽ എ​ത്തി​യ​താ​യി വി​വ​രം.
സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ഡാ​ള​സി​ൽ.
ഡാ​ള​സ്: സം​ഗീ​ത ലോ​ക​ത്ത് ഏ​റെ പ്ര​സി​ദ്ധ​നാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി ന​യി​ക്കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ഡാ​ള​സി​ലെ ശാ​രോ​ൻ ഇ​വ​ന്‍റ് സെ​ന്‍റ​റ
ഹൂ​സ്റ്റ​ണി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി മാ​ഗ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി
ക​ളി കാ​ര്യ​മാ​യി; കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ച​ത് സ്‌​പെ​സി ചി​പ്സ് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
മാ​സ​ച്യു​സി​റ്റ്‌​സ്: ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​സ​ച്യു​സി​റ്റ്‌​സി​ൽ മ​രി​ച്ച ഹാ​രി​സ് വോ​ലോ​ബ​യു​ടെ(14) പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ചു; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ.
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ദ്വീ​പി​ൽ പ്ര​വി​ശ്യാ​സ​ർ​ക്കാ​ർ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ഇ​ന