• Logo

Allied Publications

Americas
എഫ്സിഎസ്‌സി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ മേയ് 11ന്
Share
യോ​ങ്കേ​ഴ്‌​സ്: ന്യൂയോ​ർ​ക്ക് വെ​സ്റ്റ് ചെ​സ്റ്റ​ർ കൗ​ണ്ടി​യി​ലെ ന​ഗ​ര​മാ​യ യോ​ങ്കേ​ഴ്‌​സ് ആ​സ്ഥാ​ന​മാ​ക്കി ഒ​രു കൂ​ട്ടം യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ സം​ഘ​ട​ന രൂ​പം കൊ​ണ്ടു. കു​ടും​ബ​മാ​യി ഒ​ത്തു​കൂ​ടു​വാ​നും സൗ​ഹൃ​ദ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​വാ​നും ക​ലാ കാ​യി​ക വി​നോ​ദ​ങ്ങ​ൾ​ക്കും മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മൊ​ക്കെ വേ​ദി​യൊ​രു​ക്കു​ക എ​ന്ന ലക്ഷ്യ​ത്തോ​ടെ​യാ​ണ് ഫ്ര​ണ്ട്സ് ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് (എഫ്സിഎസ്‌സി) എന്ന സം​ഘ​ട​ന​ പി​റ​വിയെടുത്തത്.

ന്യൂയോ​ർ​ക്ക് വൂ​ൾ​വ്സ് എ​ന്ന ക്രി​ക്ക​റ്റ് ടീം 2019 ​മു​ത​ൽ നി​ല​വി​ലു​ണ്ടെ​ങ്കി​ലും 2023ലാ​ണ് സം​ഘ​ട​ന ഫ്ര​ണ്ട്സ് ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ചു ര​ജി​സ്റ്റ​ർ ചെ​യ്തു നി​ല​വി​ൽ വ​ന്ന​ത്.

ക്ല​ബിന്‍റെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ക്രി​സ്മ​സ് ക​രോ​ൾ അ​ട​ക്ക​മു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ന​ട​ത്തി​വ​രി​ക​യും വ​ൻ വി​ജ​യ​മാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സം​ഘ​ട​ന​യി​ൽ എ​ല്ലാ​വ​ർ​ക്കും തു​ല്യപ്രാ​ധാ​ന്യം എ​ന്ന അ​ഭി​പ്രാ​യം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട് പ്ര​സി​ഡ​ന്‍റോ സെ​ക്ര​ട്ട​റി​യോ അ​ട​ക്ക​മു​ള്ള ഒ​രു പ​ദ​വി​ക​ളും സം​ഘ​ട​നാ ആ​ർ​ക്കും ന​ൽക്കാതെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി തീ​രു​മാ​നം എ​ടു​ക്കു​ന്നു എ​ന്ന​തുമാണ് ഈ ​സം​ഘ​ട​ന​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

2024ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ണ്ട് ശേ​ഖ​ര​ണാ​ർ​ഥം പ്ര​മു​ഖ സി​നി​മാ സീ​രി​യ​ൽ താ​ര​ങ്ങ​ളാ​യ സി​ജു വി​ൽ‌​സ​ൺ, മൈ​ഥി​ലി, മീ​ര, ബി​നു അ​ടി​മാ​ലി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു വ​ൻതാ​രനി​ര പ​ങ്കെ​ടു​ക്കു​ന്ന ഗാ​ന നാ​ട്യ ന​ർ​മ സം​ഗ​മം എ​ന്ന സ്റ്റേ​ജ് ഷോ ​സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗ്ലോ​ബ​ൽ കൊ​ളി​ഷ​ൻ ഓ​ട്ടോ ബോ​ഡി വ​ർ​ക്സ് പ്ര​ധാ​ന പ്രാ​യോ​ജ​ക​രാ​യെ​ത്തു​ന്ന ഈ ​ഷോ മേയ് 11ന് വൈ​കുന്നേരം ആറിന് യോ​ങ്കേ​ഴ്‌​സ് ലി​ങ്ക​ൺ ഹൈസ്കൂ​ളി​ൽ വ​ച്ച് അ​ര​ങ്ങേ​റു​ന്നു. ഈ ​പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്ന് പ്രോ​ഗ്രാം ക​മ്മിറ്റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റി​നു​മാ​യി വി​ളി​ക്കു​ക ആ​ശി​ഷ് ജോ​സ​ഫ് 845 598 2416, ജി​തി​ൻ വ​ർ​ഗീ​സ് 914 406 3873, ടി​ജോ മാ​ളി​യേ​ക്ക​ൽ 914 536 7670 , ജു​ബി​ൻ മാ​ത്യു 914 349 1200, ക്രി​സ്റ്റി​ൻ കെ. ​അ​ല​ക്സ് 914 572 6484, മെ​ഥു​ലി​ൻ മാ​ത്യു 914 714 8941 ബോ​ണി തോ​മ​സ് 914 479 9547.

ടെ​ക്സ​സി​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
ടെ​ക്സ​സ്: 2004ൽ ​ടെ​ക്സ​സി​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം ന​ട​ത്തി​യ റി​ച്ചാ​ർ​ഡ് ലീ ​ടാ​ബ്‌​ല​റെ വ്യാ​ഴാ​ഴ്ച രാ​ത്രി വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി.
കൊ​ല​പാ​ത​കം; ഫ്ലോ​റി​ഡ​യി​ൽ കു​റ്റ​വാ​ളി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
ഫ്ലോ​റി​ഡ: റൈ​ഫോ​ർ​ഡി​ലെ ഫ്ലോ​റി​ഡ സ്റ്റേ​റ്റ് ജ​യി​ലി​ൽ 64 വ​യ​സു​കാ​ര​നാ​യ ജെ​യിം​സ് ഡെ​ന്നി​സ് ഫോ​ർ​ഡി​നെ മാ​ര​ക​മാ​യ കു​ത്തി​വ​യ്പ്പി​ലൂ​ടെ വ​ധ​ശി
വീ​ണ്ടും ച​ങ്ങ​ല​യ്ക്കി​ട്ട ക്രൂ​ര​ത!.
ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യി​ലെ അ​ന​ധി​കൃ​ത ഇ​ന്ത്യ​ൻ കു​ടി​യേ​റ്റ​ക്കാ​രു​ടെ ര​ണ്ടാം സം​ഘ​ത്തെ​യും നാ​ട്ടി​ലെ​ത്തി​ച്ച​ത് കാ​ലി​ൽ ച​ങ്ങ​ല​യും കൈ​യി​ൽ
അ​മേ​രി​ക്ക​യി​ൽ​നി​ന്ന് 112 പേ​രു​മാ​യി മൂ​ന്നാം വി​മാ​നം എ​ത്തി.
അ​മൃ​ത്‌​സ​ർ: അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​മാ​യി മൂ​ന്നാം വി​മാ​നം ഞാ​യ​റാ​ഴ്ച രാ​ത്രി 10.
ഷി​ക്കാ​ഗോ സെ​ന്‍റി മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ മൂ​ന്നു നോ​മ്പാ​ച​ര​ണ​വും പു​റ​ത്തു​ന​മ​സ്കാ​ര​വും സം​ഘ​ടി​പ്പി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ മൂ​ന്നു നോ​മ്പാ​ച​ര​ണ​വും പു​റ​ത്തു​ന​മ​സ്കാ​ര​വും ഭ​ക്തി​നി​ർ​ഭ​ര​മാ​