• Logo

Allied Publications

Americas
ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സി​നാ​ന് ഡാ​ള​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി
Share
ഫ്രി​സ്കോ (ഡാ​ള​സ്): ലോ​ക സ​ഞ്ചാ​രി​യാ​യ മു​ഹ​മ്മ​ദ് സി​നാ​ന് ബു​ധ​നാ​ഴ്ച​ ഡാ​ള​സി​ൽ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ല്‍​കി. രാ​വി​ലെ 10ന് 7055 പ്രി​സ്റ്റ​ൻ റോ​ഡ് ഫ്രി​സ്കോ​യി​ലു​ള്ള ജോ​യ് ആ​ലു​ക്കാ​സ് ഷോ ​റൂ​മി​ന് മു​ൻ​വ​ശം അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ എ​ത്തി​ച്ചേ​ർ​ന്ന സി​നാ​നെ സ്വീകരിക്കാൻ ഡാ​ള​സ് ഫോ​ർ​ത്ത​വ​ർ​ത്ത മെ​ട്രോ​പ്ലെ​ക്സി​നി​ൽ നി​ന്നും നി​ര​വ​ധി പേ​രാണ് എ​ത്തി​ച്ചേ​ർ​ന്നത്.



സി​നാ​ന്‍റെ സാ​ഹ​സി​ക​ത നി​റ​ഞ്ഞയാ​ത്ര​യു​ടെ അ​മേ​രി​ക്ക​യി​ലെ പ്ര​ധാ​ന സ്പോ​ണ്‍​സ​ര്‍ ജോ​യ് ആ​ലു​ക്കാ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ഫ​റാ​ഹ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് സി​നാ​ൻ ത​ന്‍റെ യാ​ത്ര​യു​ടെ ല​ക്ഷ്യ​ങ്ങ​ളെ ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു.

കൂ​ടി​യി​രു​ന്ന​വ​രി​ൽ നി​ന്നും ഉ​യ​ർ​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്കു സി​നാ​ൻ മ​റു​പ​ടി ന​ൽ​കി. ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സ് , ഡാ​ള​സ്‌​സി​ലെ ഇ​ത​ര സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു .

യൂ​ത്ത് ഓ​ഫ് ഡാ​ള​സ് ക്ല​ബ്: ജി​ജി പി.​സ്ക​റി​യ & ബി​ജോ​യ് ബാ​ബു, ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ: (പ്ര​സി​ഡ​ന്‍റ് പി.​സി. മാ​ത്യു, ഇ​ന്ത്യ​ൻ പ്ര​സ് ക്ല​ബ്:​ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​സി​ഡന്‍റ് ​സ​ണ്ണി മാ​ളി​യേ​ക്ക​ൽ, സു​ര​ബി റേ​ഡി​യോ അ​വ​ന്തി​ക​യും രു​ചി​റും, ഫ​ൺ ഏ​ഷ്യ​ആ​ൻ​ഡ് ടീം ​സ്വാ​തി, ഇ​സ്ലാ​മി​ക് സെ​ൻ്റ​ർ ഓ​ഫ് ഫ്രി​സ്കോ: ഷൂ​റ​യും ബോ​ർ​ഡ് അം​ഗ​വും ​ഫാ​റൂ​ഖ്,

ഇ​ന്ത്യ​ൻ ല​യ​ൺ ക്ല​ബ്:​മു​ൻ പ്ര​സി​ഡ​ന്‍റ് ​ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, ഡോ​ൾ​ഫി​ൻ ഡി​ജി​റ്റ​ൽ പ​ര​സ്യ ക​മ്പ​നി: മി​സ്റ്റ​ർ ജോ​സി, ലോ​സ​ൺ ട്രാ​വ​ൽ​സ്: മി​സ്റ്റ​ർ ബി​ജു തോ​മ​സ്, മ​ല്ലി​ഗ ക​ന്ന​ഡ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സാ​സ്: മീ​ഡി​യ റി​പ്പോ​ർ​ട്ട​ർ: ​പി.​പി. ചെ​റി​യാ​ൻ, സാം ​മാ​ത്യു പ​വ​ർ വി​ഷ​ൻ ,ഷി​ജു എ​ബ്ര​ഹാം, പ്ര​സാ​ദ് തി​യോ​ടി​ക്ക​ൽ,പ്രൊ​വി​ഷ​ൻ ടി ​വി അ​ന​ന്ത് കു​മാ​ർ,റോ​ബി​ൻ , ജി​പ്സ​ൺ (ജോ​യ് ആ​ലു​ക്കാ​സ്)​ തുടങ്ങി​യ​വ​ർ സി​നാ​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ജി​ജി പി.​സ്ക​റി​യ,പി.​സി. മാ​ത്യു എ​ന്നി​വ​ർ മൊ​മെന്‍റോക​ൾ ന​ൽ​കി ആ​ദ​രി​ച്ചു.



ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് ഈ മാസം 12ന് വൈ​കു​ന്നേ​രം ആറിന് ഷാ​രോ​ൺ ഇ​വ​ന്‍റ് സെ​ൻ്റ​ർ മെ​സ്ക്വി​റ്റി​ൽ ഒ​രു സം​ഗീ​ത ക​ച്ചേ​രി നടത്തപ്പെടുന്നുണ്ടെന്നും ജോ​യ്ആ​ലു​ക്കാ​സ് ഇ​വ​ന്‍റ് സ്പോ​ൺ​സ​ർ ആ​ണെ​ന്നും എ​ല്ലാ​വ​രു​ടേ​യും പി​ന്തു​ണ അ​ഭ്യ​ർ​ത്ഥി​ക്കു​ന്ന​താ​യും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സി​ജു വി ​ജോ​ർ​ജ് അ​റി​യി​ച്ചു.

ക​ര്‍​ണാ​ട​ക​യി​ലെ മം​ഗ​ലാ​പു​ര​ത്തു നി​ന്നു​ള്ള ആ​ര്‍​ക്കി​ടെ​ക്റ്റാ​യ മു​ഹ​മ്മ​ദ് സി​നാ​ന്‍ 70ല​ധി​കം രാ​ജ്യ​ങ്ങ​ളാ​ണ് കാ​റി​ല്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്. യു ​എ​സി​ല്‍ ന്യൂ​യോ​ര്‍​ക്കും ന്യൂ​ജേ​ഴ്സി​യും സ​ന്ദ​ര്‍​ശി​ച്ച അ​ദ്ദേ​ഹം ന്യൂ​ജ​ഴ്സി​യി​ലെ എ​ഡി​സ​ണി​ലു​ള്ള ജോ​യ് ആ​ലു​ക്കാ​സ് സ്റ്റോ​റി​ല്‍ സ്വീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ഈ​സ്റ്റ് കോ​സ്റ്റി​ല്‍ നി​ന്നാ​ണ് സി​നാ​ന്‍ ഷി​ക്കാ​ഗോ​യി​ലെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ജോ​ര്‍​ജി​യ​യി​ലെ അ​റ്റ്ലാ​ന്‍റാ, ഫ്ലോ​റി​ഡ കീ ​വെ​സ്റ്റ്, ഡാ​ള​സ്, ഹൂ​സ്റ്റ​ണ്‍, കാ​ലി​ഫോ​ര്‍​ണി​യ തു​ട​ങ്ങി​യ​വ സ​ന്ദ​ര്‍​ശി​ക്കും. തു​ട​ര്‍​ന്ന് ഓ​സ്ട്രേ​ലി​യയും മ​ലേ​ഷ്യ​യും സ​ഞ്ച​രി​ച്ചശേഷം അ​ദ്ദേ​ഹം ജൂ​ലൈ​യി​ലാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്ന​ത്.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ