• Logo

Allied Publications

Americas
ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ചീ​ട്ടു​ക​ളി മ​ത്സ​ര​ങ്ങ​ൾ 11ന് ​ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​ഹൈ​ഡ് പാ​ർ​ക്ക് കേ​ന്ദ്രീ​കൃ​ത​മാ​യി 1986 മു​ത​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി സ്പോ​ർ​ട്സ് ക്ല​ബ് (എൻവെെഎംഎസ്‌സി) ​ചീട്ടു​ക​ളി ചാന്പ്യ​ൻ​സ് ടൂ​ർ​ണ​മെ​ന്‍റ് ഈ മാസം 11ന് രാ​വി​ലെ എട്ട് മു​ത​ൽ ഫ്ലോ​റ​ൽ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

56 ഇ​ന​ത്തി​ലും 28 ഇ​ന​ത്തി​ലു​മാ​യി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മ​ത്സ​ര​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 56 ചീ​ട്ടു​ക​ളി ഇ​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി ആ​യി​ര​ത്തി അ​ഞ്ഞൂ​റ് (1,500) ഡോ​ള​റും ര​ണ്ടാം സ​മ്മാ​ന​മാ​യി എ​ഴു​ന്നൂ​റ്റി അ​മ്പ​ത് (750) ഡോ​ള​റു​മാ​ണ് ന​ൽ​കു​ന്ന​ത്.

28 ചീ​ട്ടു​ക​ളി ഇ​ന​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യി ആ​യി​രം (1,000) ഡോ​ള​റും ര​ണ്ടാം സ​മ്മാ​ന​മാ​യി അ​ഞ്ഞൂ​റ് (500) ഡോ​ള​റു​മാ​ണ് ന​ൽ​കു​ന്ന​ത്.



മ​ത്സ​ര നി​ബ​ന്ധ​ന​ക​ൾ:(1) മ​ത്സ​ര​ത്തി​ന് പ​ങ്കെ​ടു​ക്കു​വാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ മേ​യ് 1ന് ​മു​ൻ​പാ​യി പേ​രു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.(2) റ​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി ഒ​രു വ്യ​ക്തി​ക്ക് നൂ​റു (100) ഡോ​ള​റും മൂ​ന്നു പേ​ര​ട​ങ്ങു​ന്ന ഒ​രു ടീ​മി​ന് മു​ന്നൂ​റ് (300) ഡോ​ള​റും ന​ൽ​കേ​ണ്ട​താ​ണ്.(3) 56 ഇ​ന​ത്തി​ലു​ള്ള മ​ത്സ​ര​ത്തി​നും 28 ഇ​ന​ത്തി​ലു​ള്ള മ​ത്സ​ര​ത്തി​നും വെ​വ്വേ​റെ പേ​രു​ക​ൾ റ​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്.(4) 56 മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ രാ​വി​ലെ എട്ടിന് മു​ൻ​പാ​യി മ​ത്സ​ര വേ​ദി​യി​ൽ എ​ത്തി​യി​രി​ക്ക​ണം.(5) 28 മ​ത്സ​രം ഉ​ച്ച​‌യ്ക്ക് ശേ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

28 മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ മ​ത്സ​ര ദി​വ​സം ഉ​ച്ചയ്​ക്ക് 1:30ന് ​മു​മ്പാ​യി മ​ത്സ​ര വേ​ദി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.(6) ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ZELLE മു​ഖേ​ന​യോ VENMO മു​ഖേ​ന​യോ +1(516)5871403 എ​ന്ന ന​മ്പ​റി​ലേ​ക്ക് അ​യ​ക്കേ​ണ്ട​താ​ണ്.

(7) റ​ജി​സ്ട്രേ​ഷ​ൻ ഫീ ​ഇ​ല്ലാ​തെ പേ​ര് റ​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​രെ മ​ത്സ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.(8) റ​ജി​സ്ട്രേ​ഷ​ൻ ഫീ ​കൊ​ടു​ത്ത​വ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും ഫീ​സ് തി​രി​കെ ന​ൽ​കു​ന്ന​ത​ല്ല.(9) സം​ഘാ​ട​ക സ​മി​തി​യു​ടെ തീ​രു​മാ​നം അ​ന്തി​മ​മാ​യി​രി​ക്കും.

സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സെ​പ്റ്റം​ബ​ർ 26 മുതൽ.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും ദേ​ശീ​യ കു​ടും​ബ സം​ഗ​മ
സി​ൽ​വ​ർ സ്പ്രിം​ഗ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
സി​ൽ​വ​ർ സ്പ്രിം​ഗ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റ
വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ ഡ​യ​മ​ണ്ട് ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് തു​ട​ക്കം.
വാ​ഷിം​ഗ്ട​ൺ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല ഇ​ട​വ​ക​യി​ൽ ഒ​ന്നാ​യ വാ​ഷിം​ഗ്ട​ൺ
കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ മ​രി​ച്ചു.
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒ​ൻ​പ​ത് സൈ​നി​ക​ർ മ​രി​ച്ചു.
പെ​റു​വി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞു; 23 മ​ര​ണം, നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്.
ലി​മ: വ​ട​ക്ക​ൻ പെ​റു​വി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 23 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.