• Logo

Allied Publications

Americas
ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: ഡാ​ള​സ് റീ​ജ​ണ​ൽ കി​ക്കോ​ഫ് ശനിയാഴ്ച
Share
ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ സ​തേ​ൺ റീ​ജണനി​ലു​ള്ള ഇ​ട​വ​ക​ക​ളു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സിന്‍റെ ഡാ​ള​സ് റീ​ജ​ണ​ൽ കി​ക്കോ​ഫ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ൽ ശനിയാഴ്ച രാ​വി​ലെ 11ന് സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് നി​ർ​വഹി​ക്കും.

ജൂ​ൺ ആറ് മു​ത​ൽ എട്ട് വ​രെ ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​ഫറ​ൻ​സി​ൽ ഹൂ​സ്റ്റ​ൺ, ഡാ​ള​സ് ഉ​ൾ​പ്പെ​ടെ സ​തേ​ൺ റീ​ജണി​നി​ലു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് 400ലധികം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ജീ​വി​ത​ത്തി​ന് പ്ര​ചോ​ദ​ന​മേ​കു​ന്ന വി​വി​ധ സെ​ഷ​നു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ബൈ​ബി​ൾ അ​ടി​സ്ഥാ​നം: സ​ദൃ​ശ​വാ​ക്യ​ങ്ങ​ൾ 3:56ൽ ​പ്ര​മേ​യം വേ​രൂ​ന്നി​യ​താ​ണ്, ഇ​ത് ക​ർ​ത്താ​വി​ൽ പൂ​ർ​ണമാ​യി ആ​ശ്ര​യി​ക്കാ​നും ജീ​വി​ത​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും അ​വ​നെ തി​രി​ച്ച​റി​യാ​നും, ശ​രി​യാ​യ പാ​ത​യി​ൽ അ​വ​ന്റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശം ഉ​റ​പ്പാ​ക്കാ​നു​മു​ള്ള ശ​ക്ത​മാ​യ നി​ർ​ദ്ദേ​ശ​മാ​യി വ​ർ​ത്തി​ക്കു​ന്നു.

ഡോ. ​തോ​മ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത (ചെ​യ​ർ​മാ​ൻ), വെ​രി റെ​വ.​രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (ക​ൺ​വീ​ന​ർ) ഫാ.​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഫാ.​സാം മാ​ത്യു (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഫാ.​മാ​ത്യു അ​ല​ക്സാ​ണ്ട​ർ (ജോ​യി​ന്‍റ് ​കൺ​വീ​ന​ർ), ഫാ.​പി.​എം.​ചെ​റി​യാ​ൻ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഫാ.​ജോ​ർ​ജ്ജ് സ​ജീ​വ് മാ​ത്യു (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ), ഡോ.​സ​ഖ​റി​യ തോ​മ​സ് (സെ​ക്ര​ട്ട​റി ഹൂ​സ്റ്റ​ൺ), ബി​ജോ​യ് ഉ​മ്മ​ൻ ( ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡാ​ള​സ്) എ​ന്നി​വ​ര​ട​ങ്ങു​ന്ന വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: വെ​രി റ​വ രാ​ജു ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ 214 476 6584, ഫാ .​ജോ​ൺ​സ​ൺ പു​ഞ്ച​ക്കോ​ണം (പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ) 3463329998

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ