• Logo

Allied Publications

Americas
ഫോ​മാ ക​ൺ​വ​ൻ​ഷന്‍റെ ഏ​ർ​ലി ബേ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ൻ 30 വ​രെ നീ​ട്ടി
Share
ന്യുയോ​ർ​ക്ക്: ഓ​ഗ​സ്റ്റ് എട്ട് മു​ത​ൽ 11 വ​രെ ന​ട​ക്കു​ന്ന ഫോ​മാ ക​ൺ​വ​ൻ​ഷ​ന്‍റെ ഏ​ർ​ലി ബേ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ൻ ഈ മാസം 30 വ​രെ നീ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സും ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ കു​ഞ്ഞു മാ​ലി​യി​ലും അ​റി​യി​ച്ചു.

ഏ​ർ​ലി ബേ​ർ​ഡ് ര​ജി​സ്ട്രേ​ഷ​ൻ ഈ മാസം 31 വ​രെയായിരുന്നു. എ​ന്നാ​ൽ പ​ല​ർ​ക്കും ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്നും പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് തീ​യ​തി നീ​ട്ടി​യ​ത്.

ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഒ​രു​മാ​സം കൂ​ടി സ​മ​യം നീ​ട്ടി ന​ൽ​കി​യ​ത് പ​ര​മാ​വ​ധി പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥിച്ചു. ഫോ​മാ ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ക മാ​ത്ര​മ​ല്ല അ​തി​മ​നോ​ഹ​ര​മാ​യ ഡൊ​മി​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്ക് സ​ന്ദ​ർ​ശി​ക്കാ​നും പു​ണ്ട കാ​നാ​യി​ലെ ഫൈ​വ് സ്റ്റാ​ർ ഹോ​ട്ട​ലാ​യ ബാ​ർ​സ​ലോ ബാ​വ​രോ പാ​ല​സ് റി​സോ​ർ​ട്ടി​ൽ താ​മ​സി​ക്കാ​നും കി​ട്ടു​ന്ന അ​പൂ​ർ​വ അ​വ​സ​ര​മാ​ണി​ത്.

മി​ക​ച്ച താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ, സ​ദാസ​മ​യം ഭ​ക്ഷ​ണ​വും ഡ്രി​ങ്ക്സും എ​ല്ലാം അ​ട​ങ്ങി​യ​താ​ണ് ര​ജി​സ്ട്രേ​ഷ​ൻ. അ​വ​ക്കൊ​ന്നും ചെ​ല​വി​ല്ല. ഡോ​ൾ​ഫി​നു​ക​ൾ ഉ​ള്ള 12 സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ, ക​സി​നോ, ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ ന​ൽ​കു​ന്ന 11 ഭ​ക്ഷ​ണ ശാ​ല​ക​ൾ, സ്പി​രി​റ്റു​ക​ളും വൈ​നും ഡൊ​മി​നി​ക്ക​ൻ റ​മ്മും ന​ൽ​കു​ന്ന ഏഴ് വ്യ​ത്യ​സ്ത സ്വി​മ്മിം​ഗ് പൂ​ളു​ക​ൾ എ​ന്നി​വ​യൊ​ക്കെ പ്ര​ത്യേ​ക​ത​യാ​ണ്. ഒ​ന്നി​നും പ്ര​ത്യേ​ക ചെ​ല​വി​ല്ല.

ശു​ദ്ധ​മാ​യ വെ​ള്ള മ​ണ​ൽ നി​റ​ഞ്ഞ ക​ട​ൽ​ത്തീ​ര​മാ​ണ് മ​റ്റൊ​രാ​ക​ർ​ഷ​ണം. ഇ​വി​ടെ ക​ട​ലി​നു അ​ധി​കം ആ​ഴ​മി​ല്ല. ഫോമാ വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മൂന്ന് ദി​വ​സം മു​മ്പു വ​രി​ക​യോ മൂന്ന് ദി​വ​സം ക​ഴി​ഞ്ഞു പോ​കു​ക​യോ ആ​വാം. ഇ​തി​നു പ്ര​ത്യേ​ക തു​ക ന​ൽ​ക​ണം.

ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഫോമ‌യു‌ടെ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.