• Logo

Allied Publications

Americas
മ​ന്ത്ര​യു​ടെ വി​മ​ൻ​സ് ഫോ​റം സ​ഖി ഉ​​ദ്ഘാടനം ചെ​യ്തു
Share
ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളീ ഹി​ന്ദു ആ​ദ്ധ്യാ​ത്മി​ക സം​ഘ​ട​ന​യാ​യ മ​ന്ത്ര (മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സ്) യു​ടെ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​ അ​ലി​ഷ​ൻ ഓ​ഫ് ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ( CoHNA) യു​ടെ ഡ​യ​റ​ക്ട​ർ സു​ധ ജ​ഗ​ന്നാ​ഥ​ൻ മാ​ർ​ച്ച് 30 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​രു​മ​ണി​ക്ക് (ന്യൂ​യോ​ർ​ക്ക് സ​മ​യം) നി​ർ​വ​ഹി​ച്ചു.

ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ മ​ന്ത്രയു​ടെ പ്ര​സി​ഡ​ന്‍റ് ശ്രീ ​ശ്യാം ശ​ങ്ക​ർ സം​ഘ​ട​നയു​ടെ വി​വി​ധ പ​രി​പാ​ടി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും വി​മ​ൻ​സ് ഫോ​റം ’സ​ഖി’ യു​ടെ ചെ​യ​ർ പേ​ഴ്സ​ൺ ഗീ​ത സേ​തു​മാ​ധ​വ​ൻ (ഫ്ലോ​റി​ഡ), കോ​ചെ​യ​ർ​സ് ആ​യ സൗ​മ്യ ദീ​പേ​ഷ് കു​മാ​ർ (നോ​ർ​ത്ത് ക​രോ​ളിന), ദി​വ്യ മോ​ഹ​ൻ (കാ​ലി​ഫോ​ർ​ണി​യ ), ക​വി​ത മേ​നോ​ൻ (കാ​ന​ഡ), വൃ​ന്ദ കു​മാ​ർ (ഫ്ലോ​റി​ഡ), വീ​ണ ദി​നേ​ശ് (ന്യൂ ​ജേ​ഴ്സി), ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് രേ​വ​തി പി​ള്ള (ന്യൂ ​ഹാം​ഷെ​യ​ർ) എ​ന്നി​വ​ർ ചാ​ർ​ജ് എ​ടു​ത്ത​താ​യും, അ​ടു​ത്ത മാ​സ​ത്തോ​ടെ ഹ്യൂ​സ്റ്റ​ൺ, ടെ​ക്സാ​സ് ഇ​ൽ നി​ന്നും ന്യൂയോ​ർ​ക്കിൽ നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ൾ ചാ​ർ​ജ് എ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ദി​വ്യാ മോ​ഹന്‍റെ ഈ​ശ്വ​ര പ്രാ​ർ​ഥ​നയോ​ടു കൂ​ടി ആ​രം​ഭി​ച്ച പ്ര​സ്തു​ത ച​ട​ങ്ങി​ൽ അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും ഹി​ന്ദു​ക്ക​ൾ പൊ​തു​വാ​യി നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചും കൂ​ടാ​തെ സ​ഖി പോ​ലു​ള്ള ഒ​രു സം​ഘ​ട​ന​ക്ക് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു മ​ല​യാ​ളി വ​നി​ത​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​ന് വേ​ണ്ടി ചെ​യ്യാ​ൻ പ​റ്റു​ന്ന കാ​ര്യ​ങ്ങ​ളെ പ​റ്റി​യും സു​ധാ ജ​ഗ​ന്നാ​ഥ​ൻ ത​ന്‍റെ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ വ​ള​രെ വ്യ​ക്ത​മാ​യി പ​റ​യു​ക​യു​ണ്ടാ​യി.

അ​മേ​രി​ക്കയി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലെ​യും കോ​ളേ​ജു​ക​ളി​ലെ​യും പാ​ഠ്യ പു​സ്ത​ക​ങ്ങ​ളി​ലെ ഹി​ന്ദു മ​ത​വി​ശ്വാ​സ​ത്തെ കു​റി​ചു​ള്ള തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ​ക്കു​മെ​തി​രാ​യും, കാ​ലി​ഫോ​ർ​ണി​യി ലെ ​എ​സ് ബി 403 ​ബി​ല്ലി​നെ​തി​രെ ന​ട​ത്തി​യ വി​വി​ധ പ്ര​ക്ഷോ​ഭ​ങ്ങ​ളെ കു​റി​ച്ചും സു​ധ വി​വ​രി​ക്കു​ക​യു​ണ്ടാ​യി. സ​ഖി​യു​ടെ ചെ​യ​ർ പേ​ഴ്സ​ൺ ഗീ​താ സേ​തു​മാ​ധ​വ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്ര​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​റി​നെ കൂ​ടാ​തെ , സൗ​മ്യ, വൃ​ന്ദാ കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ക്കു​ക​യും രേ​വ​തി പി​ള്ള ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.