• Logo

Allied Publications

Delhi
ജാ​ർ​ഖ​ണ്ഡി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​യാ​ളി ക​ന്യാ​സ്ത്രീ മ​രി​ച്ചു
Share
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ക​ണ്ണൂ​ർ പൈ​സ​ക്ക​രി സ്വ​ദേ​ശി​നി​യാ​യ ക​ന്യാ​സ്ത്രീ മ​രി​ച്ചു. പ്ര​സ​ന്‍റേ​ഷ​ൻ സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ സി​ജി മാ​ത്യു (50) ആ​ണു മ​രി​ച്ച​ത്.

റാ​ഞ്ചി​യി​ലെ മ​ന്ത​ർ എ​ന്ന സ്ഥ​ല​ത്ത് ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സി​ബി​സി​ഐ​യു​ടെ കീ​ഴി​ൽ റാ​ഞ്ചി‌​യി​ലു​ള്ള കോ​ൺ​സ്റ്റ​ന്‍റ് ലീ​വെ​ൻ​സ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

സി​സ്റ്റ​ർ ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ​നി​ന്നു താ​മ​സ​സ്ഥ​ല​ത്തേ​ക്ക് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ പി​ന്നി​ൽ​നി​ന്ന് നി​യ​ന്ത്ര​ണം വി​ട്ടു വ​ന്ന ബൈ​ക്ക് സി​സ്റ്റ​റെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ത​ല​യ​ടി​ച്ചു വീ​ണ സി​സ്റ്റ​റെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​ത​ന്നെ മ​രി​ച്ചു.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ചൊവ്വാഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് കോ​ഴി​ക്കോ​ട് ചേ​വാ​യൂ​രി​ലെ പ്ര​സ​ന്‍റേ​ഷ​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ന​ട​ക്കും. പൈ​സ​ക്ക​രി പ​രേ​ത​നാ​യ മ​ണ്ഡ​പ​ത്തി​ൽ മാ​ത്യു​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: ലി​സി തേ​ര​ക​ത്തി​നാ​ടി​യി​ൽ (പ​യ്യാ​വൂ​ർ), ജോ​സ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്, കേ​ര​ളാ കോ​ൺ​ഗ്ര​സ്​എം പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി), ബി​നു മാ​ത്യു (‌വൈ​സ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള കോ​ൺ​ഗ്ര​സ്​എം ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി).

ഡി​എം​എ ഭാ​ര​വാ​ഹി​ക​ൾ​ചു​മ​ത​ല​യേ​റ്റു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ 202427 വ​ർ​ഷ​ക്കാ​ല​ത്തെ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ഭാ
ആ​റാം ക്ലാ​സ് വി​ദ്യ​ർ​ഥി​യു​ടെ മ​ര​ണം; സ​ഹ​പാ​ഠി ക​സ്റ്റ​ഡി​യി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ സ​ഹ​പാ​ഠി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.
ഡ​ൽ​ഹി​യി​ൽ ദ​മ്പ​തി​ക​ളും മ​ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മ​ക​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​
ഡ​ൽ​ഹി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​ക്സ്പ്ര​സ് വേ​യി​ൽ ദ്വാ​ര​ക​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഡ​ൽ​ഹി​യി​ൽ അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വിനെ പിടികൂടി.
ന്യൂഡ​ൽ​ഹി: അ​യ​ൽ​വാ​സി​യു​ടെ കാ​റി​ന് തീ​യി​ട്ട യു​വാ​വി​നെ പി​ടി​കൂ​ടി. ശ​നി​യാ​ഴ്ച രാ​ത്രി ഡ​ൽ​ഹി​യി​ലാ​യി​രു​ന്നു സം​ഭ​വം.