• Logo

Allied Publications

Americas
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച സ​ക്ക​റി​യ കെ. ​മ​ത്താ​യി​യു​ടെ സം​സ്‌​കാ​രം തി​ങ്ക​ളാ​ഴ്ച
Share
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച സ​ക്ക​റി​യ കെ. ​മ​ത്താ​യി​യു​ടെ(75) സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വെ​ൽ​ഷ് റോ​ഡ് ഹ​ണ്ടിം​ഗ്ഡ​ൺ വാ​ലി​യി​ലു​ള്ള സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ​വ​ച്ച് ന​ട​ക്കും. (St. Mary's Malankara Orthodox Cathedral, 1333 Welsh Road Huntingdon Valley, PA 19006).

കാ​ർ​ത്തി​ക​പ്പ​ള്ളി പു​ത്ത​ൻ​പു​ര​ക്ക​ൽ കി​ഴ​ക്കേ​പ്പു​റ​ത്ത് പ​രേ​ത​രാ​യ മ​ത്താ​യി​യു​ടെ​യും ത​ങ്ക​മ്മ മ​ത്താ​യി​യു​ടെ​യും ഇ​ള​യ മ​ക​നാ​ണ് സ​ക്ക​റി​യ കെ. ​മ​ത്താ​യി. സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 10 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് ഇ​ട​വ​ക വി​കാ​രി വെ​രി. റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​ർ​എ​പ്പീ​സ്‌​ക്കോ​പ്പ അ​റി​യി​ച്ചു.

സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം 11ന് ​പൈ​ൻ ഗ്രോ​വ് സെ​മി​ത്തേ​രി​യി​ൽ സം​സ്‌​കാ​രം ന​ട​ക്കും. (Pine Grove Cemetery, 1475 W. County Line Road, Hatboro, PA 19040). സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി വെ​രി. റ​വ. സി.​ജെ. ജോ​ൺ​സ​ൺ കോ​ർ​എ​പ്പീ​സ്‌​ക്കോ​പ്പ​യും സ​മീ​പ ഇ​ട​വ​ക​ക​ളി​ലെ വൈ​ദീ​ക​രും നേ​തൃ​ത്വം ന​ൽ​കും.

1948 ഒ​ക്ടോ​ബ​ർ രണ്ടിന് ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ലാ​യി​രു​ന്നു സ​ക്ക​റി​യ കെ ​മ​ത്താ​യി​യു​ടെ ജ​ന​നം. ഭാ​ര്യ ശാ​ന്ത​മ്മ സ​ക്ക​റി​യ (ചെ​ട്ടി​യാ​ത്തെ വീ​ട്, പൂ​വ​ത്തൂ​ർ തി​രു​വ​ന​ന്ത​പു​രം). ഏ​ക മ​ക​ൻ സാ​നു സ​ക്ക​റി​യ.

സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്ന​മ്മ സാ​മു​വ​ൽ (ഫി​ലാ​ഡ​ൽ​ഫി​യ). മ​റി​യാ​മ്മ ജേ​ക്ക​ബ് (ക്വീ​ൻ​സ്, എ​ൻ​വെെ). റെ​ബേ​ക്ക വ​ർ​ഗീ​സ് (എ​റ​ണാ​കു​ളം). പ​രേ​ത​നാ​യ കെ.​എം. കു​രു​വി​ള (വൈ​റ്റ് പ്ലെ​യി​ൻ​സ്, എ​ൻ​വെെ).

വാർത്ത: റോ​യി അ​യി​രൂ​ർ

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ