ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ വാർഷിക പൊതുയോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഞായറാഴ്ച ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടന്നു.
പൊതുയോഗത്തിൽ മുതിർന്ന അംഗം കെ.എൻ. കുമാരൻ അധ്യക്ഷത വഹിച്ചു. തുടർന്ന് 202324 ലെ പ്രവർത്തന റിപ്പോർട്ടും കണക്കുകളും അവതരിപ്പിക്കുകയും അംഗങ്ങൾ അവ അംഗീകരിക്കുകയും ചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ട്രഷറർ മാത്യു ജോസ്, ഇന്റേണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവർ പങ്കെടുത്തു.
ചർച്ചകളിൽ കേന്ദ്ര നിർവാഹക സമിതി എക്സ് ഓഫീഷ്യോ സി. ചന്ദ്രൻ, സർവ്വശ്രീ വി.ആർ. കൃഷ്ണദാസ്, സി.ഡി. സൈമൻ, ജി. തുളസീധരൻ, ടോമി എബ്രഹാം, ആർ. മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ഏരിയ ജോയിന്റ് ട്രഷറർ സി.ഡി. ജോസ് നന്ദി പറഞ്ഞു.
തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഏരിയ ചെയർമാനായി സി.ഡി. ജോസ്, സെക്രട്ടറിയായി കെ.സി. സുശീൽ, ട്രഷററായി വി.ആർ. കൃഷ്ണദാസ് എന്നിവർ വൻഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ടു.
മറ്റു ഭാരവാഹികൾ വൈസ് ചെയർമാൻ ബാബു നാരായണൻ, ജോയിന്റ് സെക്രട്ടറിമാർ ഷീന രാജേഷ്, ജി. അനീഷ് കുമാർ, ജോയിന്റ് ട്രെഷറർ കെ.വി. വേണു ഗോപാൽ, ഇന്റേർണൽ ഓഡിറ്റർ ജിനു എബ്രഹാം, വനിതാ വിഭാഗം കൺവീനർ സിന്ധു നായർ,
ജോയിന്റ് കൺവീനർമാർ പ്രിയങ്ക ഗോവിന്ദൻ, ആർദ്ര ജോസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സർവ്വശ്രീ കെ.കെ സുനിൽ കുമാർ, പി. ഗിരീഷ്, രാജേഷ് രാമൻ, എ.എസ് അക്ഷയ്, എ.എസ്. സജീവൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ തെരഞ്ഞെടുപ്പ് കോഓർഡിനേറ്ററും ജെ. സോമനാഥൻ റിട്ടേണിംഗ് ഓഫീസറുമായിരുന്നു.
|