• Logo

Allied Publications

Europe
ഐഎൻഎംഒ നേ​തൃ​ത്വ​ത്തി​ലേ​ക്ക് മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻഡ് പ്ര​തി​നി​ധി​ക​ൾ
Share
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻഡി​ലെ ന​ഴ്സു​മാ​രു​ടെ ഏ​റ്റ​വും വ​ലി​യ ട്രേ​ഡ് യൂ​ണി​യ​നായ ഐ​റി​ഷ് ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്വൈ​വ്സ് യൂ​ണി​യൻ ​ (ഐഎൻഎംഒ) യു​ടെ ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലി​ലേ​ക്ക് ന​ട​ന്ന തെര​ഞ്ഞെ​ടു​പ്പി​ൽ മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻഡ് പി​ന്തു​ണ​ച്ച നാ​ല് ഇ​ന്ത്യക്കാർ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലി​ലേ​ക്ക് തെരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സം​ഘ​ട​ന​യു​ടെ ദേ​ശീ​യ ക​ൺ​വീ​ന​ർ വ​ർ​ഗീസ് ജോ​യി​യും മാ​റ്റ​ർ പ​ബ്ലി​ക് ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി​യാ​യ ട്രീ​സ്‌​സ പി ​ദേ​വ​സ്‌​സ്യ​യും മാ​നേ​ജ്മെന്‍റ് സീ​റ്റു​ക​ളി​ലേ​ക്കും സം​ഘ​ട​ന​യു​ടെ വാ​ട്ട​ർ​ഫോ​ർ​ഡ് പ്ര​തി​നി​ധി​യാ​യ ശ്യാം ​കൃ​ഷ്ണ​ൻ ക്ലി​നി​ക്ക​ൽ സീ​റ്റി​ലേ​ക്കുമാ​ണ് വി​ജ​യി​ച്ച​ത്. ഇ​തു​കൂ​ടാ​തെ മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ൻഡ് പി​ന്തു​ണ​ച്ച ജി​ബി​ൻ മ​റ്റ​ത്തി​ൽ സോ​മ​നും ക്ലി​നി​ക്ക​ൽ സീ​റ്റി​ലേ​ക്ക് വി​ജ​യി​ച്ചു.

അ​യ​ർ​ലൻഡിലെ ഏ​ക​ദേ​ശം അ​മ്പ​തി​നാ​യി​ര​ത്തോ​ളം ന​ഴ്സു​മാ​ർ​ക്കി​ട​യി​ൽ ന​ട​ന്ന വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് സം​ഘ​ട​ന പി​ന്തു​ണ​ച്ച​വ​ർ വി​ജ​യി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി. ​

ഐഎൻഎംഒയു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലി​ലേ​ക്ക് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ര ഇ​ന്ത്യക്കാർ തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടീ​വ് കൗൺസി​ലി​ലാ​ണ് സം​ഘ​ട​ന​യു​ടെ പോ​ളി​സി​ക​ളും നി​ർ​ണാ​യ​ക തീ​രു​മാ​ന​ങ്ങ​ളും രൂ​പ​പ്പെ​ടു​ന്ന​ത്.

എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ലി​ലേ​ക്ക് പ്ര​തി​നി​ധി​ക​ൾ വ​രു​ന്ന​തോ​ടു കൂ​ടി കൂടുതൽ ​സ​ഹ​ക​ര​ണം ഫ​ല​പ്ര​ദ​മാ​ക്കാ​നും പ്ര​വാ​സി​ക​ൾ​ക്ക​ട​ക്കം എ​ല്ലാ ന​ഴ്സു​മാ​ർ​ക്കും പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന നി​ല​പാ​ടു​ക​ൾ എ​ടു​ക്കാ​നും ക​ഴി​യു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് .

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ